തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പിജി ഡോക്ടര്‍മാരുടെ സമരം; പിന്തുണച്ച് ഐഎംഎ

Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇന്ന് പി ജി ഡോക്ടര്‍മാരുടെ സമരം. വനിത ഡോക്ടറെ മര്‍ദ്ദിച്ച പ്രതിയെ അറസ്റ്റ് ചെയ്യാത്ത പശ്ചാത്തലത്തിലാണ് പ്രതിഷേധം. രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെയാണ് പ്രതിഷേധം. അത്യാഹിത വിഭാഗം, ലേബര്‍ റൂം, ഐ സി യു എന്നിവയെ സമരം ബാധിക്കില്ല. ഒപി, കിടത്തി ചികിത്സ എന്നിവയെ സമരം ബാധിക്കും.

സമരം ചെയ്യുന്ന പി ജി ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ഇന്ന് പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചുമുണ്ടാകും. മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സംഘടനയായ കെ ജി എം സി ടി എയും ചേര്‍ന്നാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേനും സമരത്തിന് പിന്തുണ അറിയിച്ച് രംഗത്തെത്തി. ഇത്തരം ആശുപത്രി ആക്രമണങ്ങളില്‍ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി സമരം നടത്തുമെന്നാമ് ഐ എം എ അറിയിച്ചു.

ima

കഴിഞ്ഞ ബുധനാഴ്ചയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗിയുടെ ബന്ധു വനിതാ ഡോക്ടറെ അക്രമിച്ചത്. സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം. അതേസമയം, സംഭവത്തില്‍ പ്രതികരിച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ് രംഗത്തെത്തി.

രോഗിയുടെ ബന്ധു വനിതാ ഡോക്ടറെ അക്രമിച്ച സംഭവം ഗൗരവമുള്ളതാണെന്ന് വീണ ജോര്‍ജ് പറഞ്ഞു. ഇന്നലെ ഞാന്‍ പറഞ്ഞത് പോലെ അങ്ങേയറ്റം അപലപനീയമായ സംഭവമാണിത്. പ്രതിക്കെതിരെ ശക്തമായ നടപടിയുണ്ടാകും. ആക്രമിക്കപ്പെട്ട വനിതാ ഡോക്ടറുമായി ഇന്നലെ ഫോണില്‍ സംസാരിച്ചിരുന്നു.

വയറ്റിലാണ് ചവിട്ടേറ്റത്. ഡോക്ടര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ബ്രയിന്‍ ട്യൂമര്‍ ബാധിച്ച് ഗുരുതരാവസ്ഥയിലാണ് രോഗിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞ് ഐ സി യുവിലായിരുന്നു രോഗി ഉണ്ടായിരുന്നത്. അവരുടെ ആരോഗ്യ വിവരങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ ബന്ധുക്കളെ അറിയിച്ചിരുന്നു.

രോഗിയുടെ ജീവന്‍ രക്ഷിക്കാന്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ പരമാവധി ശ്രമിച്ചിരുന്നു. രാത്രി 1.30 ഓടെയാണ് മരണ വിവരം ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ റസിഡന്റ് ബന്ധുക്കളെ അറിയിച്ചത്. പിന്നാലെ ഡോക്ടര്‍ ആക്രമിക്കപ്പെട്ടു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ല.

ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അക്രമണങ്ങള്‍ അവരുടെ മനോവീര്യം തകര്‍ക്കും. ആത്മാര്‍ത്ഥമായി കഷ്ടപ്പെടുന്ന ആരോഗ്യപ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കരുത്. പൊതു സമൂഹത്തിന്റെ പിന്തുണയും സംരക്ഷണവും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അനിവാര്യമാണെന്നും വീണ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

Thiruvananthapuram
English summary
PG doctors on strike at Thiruvananthapuram Medical College Hospital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X