തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരുവനന്തപുരം മെഡിക്കൽ കോളേജിനു സ്വപ്ന സാക്ഷാത്കാരം, ട്രോമകെയര്‍, എമര്‍ജന്‍സി കെയര്‍ സംവിധാനം

Google Oneindia Malayalam News

തിരുവനന്തപുരം: 100 ദിവസം 100 പദ്ധതികളുടെ ഭാഗമായി തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ എമർജൻസി മെഡിസിൻ വിഭാഗവും ട്രോമ കെയർ സംവിധാനവും മുഖ്യമന്ത്രി പിണറായി വിജയൻ ശനിയാഴ്ച നാടിന് സമർപ്പിക്കുകയാണ്. 717 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് മെഡിക്കല്‍ കോളേജില്‍ നടന്നു വരുന്നത് എന്ന് മുഖ്യമന്ത്രി അറിയിച്ചു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്: '' തിരുവനന്തപുരം മെഡിക്കൽ കോളേജിനു സ്വപ്ന സാക്ഷാത്കാരം. പൊതുജനങ്ങൾക്ക് മികച്ച ചികിത്സ കുറഞ്ഞ ചിലവിൽ സർക്കാർ മെഡിക്കൽ കോളേജുകളിൽ തന്നെ ഒരുക്കുക എന്നതാണ് ആത്യന്തികമായ നയം. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ എമർജൻസി മെഡിസിൻ വിഭാഗവും ട്രോമ കെയർ സംവിധാനവും ഉൾപ്പെട്ട അത്യാഹിത വിഭാഗം പ്രവർത്തനമാരംഭിക്കുന്നു. നാളെ രാവിലെ 10 മണിക്ക് ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം നിര്‍വഹിക്കും.

717 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് മെഡിക്കല്‍ കോളേജില്‍ നടന്നു വരുന്നത്. ഇതിന് പുറേമേയാണ് 33 കോടി രൂപ ചെലവഴിച്ച് ട്രോമകെയര്‍, എമര്‍ജന്‍സി കെയര്‍ സംവിധാനം സജ്ജമാക്കിയിരിക്കുന്നത്. ഇതുകൂടാതെ 5 കോടിയുടെ സമഗ്ര സ്‌ട്രോക്ക് സെന്ററും സജ്ജമാക്കുന്നു. മെയിൻ റോഡിൽ നിന്ന് അനായാസേന പ്രവേശിക്കാൻ കഴിയുന്ന രീതിയിലാണ് അത്യാഹിത വിഭാഗം തയ്യാറാക്കിയിരിക്കുന്നത്.

cm

മെഡിസിന്‍, സര്‍ജറി, ഓര്‍ത്തോ പീഡിക്‌സ്, ഇ.എന്‍.ടി. തുടങ്ങിയ പല വിഭാഗങ്ങളെ ഒരേ കുടക്കീഴിലാക്കി എമർജൻസി മെഡിസിൻ പ്രവർത്തിക്കുന്നതിനാൽ രോഗികൾക്ക് വളരെ വേഗത്തിൽ അവശ്യമായ ചികിത്സ ലഭ്യമാക്കാൻ സാധിക്കും. എയിംസിലെ ഡോക്ടര്‍മാരുടെ സഹകരണത്തോടെ ലെവല്‍ 2 സംവിധാനമുള്ള ട്രോമ കെയര്‍ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. റെഡ്, യെല്ലോ, ഗ്രീന്‍ എന്നീ സോണുകള്‍ തിരിച്ചാണ് ചികിത്സ നൽകുന്നത്. അടിയന്തര ശസ്ത്രക്രിയയ്ക്കായി ആധുനിക സംവിധാനങ്ങളോടു കൂടിയ 5 ഓപ്പറേഷന്‍ തിയേറ്ററുകള്‍, 2 ഐസിയുകള്‍, 21 വെന്റിലേറ്റേറുകള്‍ എന്നിവയും സജ്ജമാക്കിയിരിക്കുന്നു.

മറ്റ് സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യങ്ങളും അത്യാഹിത വിഭാഗത്തില്‍ ഓണ്‍ കോളിംഗ് സംവിധാനവും തയ്യാറാക്കിയിട്ടുണ്ട്. ഇതിനെല്ലാം പുറമേ മാനസിക ബുദ്ധിമുട്ടുകൾ ലഘൂകരിക്കാൻ പൂന്തോട്ടം, ഗതാഗത തടസ്സമില്ലാതെ എത്താന്‍ പുതിയ റോഡ്, അടിയന്തര ചികിത്സ ഉറപ്പാക്കാന്‍ ട്രയാജ് സംവിധാനം, കാര്‍ഡിയോളജി സെന്റര്‍, സ്‌ട്രോക്ക് സെന്റര്‍, മാസ് കാഷ്വാലിറ്റി & ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, ഗ്രീന്‍ സോണ്‍ ഒബ്‌സര്‍വേഷന്‍ തുടങ്ങിയ സൗകര്യങ്ങളും അത്യാഹിത വിഭാഗത്തിനോട് അനുബന്ധമായി സജ്ജമാക്കിയിരിക്കുന്നു.

Thiruvananthapuram
English summary
Pinarayi Vijayan to inaugurate new facilities in Thiruvananthapuram Medical College
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X