എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചുകൊള്ള കച്ചവടം മാത്രമാണ് ഇത്; വിമര്‍ശനവുമായി കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനം അധാർമ്മികവും സുതാര്യതയില്ലാത്തതുമാണെന്ന് മുസ്ലിം ലീഗ് നേതാവും പാര്‍ലമെന്‍റ് അംഗവുമായി പികെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. വികസനമോ , നിക്ഷേപമോ ലക്ഷ്യമിട്ടുകൊണ്ടുള്ള കൈമാറ്റമല്ലിത് . കേന്ദ്രസർക്കാരിന് താൽപര്യമുള്ള കോർപറേറ്റ് ഗ്രൂപ്പായ അദാനിക്ക് കൈമാറാൻ നേരത്തെ നിശ്ചയിച്ചുറപ്പിച്ചുകൊണ്ടു ള്ള തീരുമാനത്തിന്റെ ബാക്കിപതം മാത്രമാണിത് . ഇതിനെയാണ് ഞങ്ങൾ എതിർക്കുന്നത് .
നിക്ഷേപത്തിനും പുതിയ തൊഴിലവസരങ്ങൾക്കും വികസനത്തിനും സ്വകാര്യ പങ്കാളിത്തം അനിവാര്യമാണെങ്കിൽ, അതിനെ എതിർക്കേണ്ടതില്ല . എന്നാൽ, ഇത് എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചുകൊള്ള കച്ചവടം മാത്രമാണെന്നും അദ്ദേഹം ആരേപിച്ചു.
തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് പോയതിൽ സംസ്ഥാന സർക്കാരിന്റെ പങ്ക് കുറ്റകരമാണ് . വിമാനത്താവളം ഏറ്റെടുത്തു പ്രവർത്തിപ്പിക്കുന്നതിൽ ആത്മാർത്ഥമായ ഇടപെടലല്ല സംസ്ഥാന സർക്കാരിൽ നിന്നുണ്ടായത് . കേന്ദ്രസർക്കാരിനും , അദാനിക്കും മുന്നിൽ മന :പൂർവ്വം തോറ്റുകൊടുക്കുകയായിരുന്നു സംസ്ഥാന സർക്കാർ . ബി.ജെ.പിക്ക് താൽപര്യമുള്ള ഏതാനും കോർപറേറ്റുകളുടെ കൈകളിലേക്ക് രാജ്യത്തിന്റെ അഭിമാനമായ പദ്ധതികളും പൊതുമേഖലാ സ്ഥാപനങ്ങളും എത്തിക്കൊണ്ടിരിക്കുകയാണ് . യാതൊരു തത്വദീക്ഷയുമില്ലാതെയാണ് കേന്ദ്രസർക്കാർ ഇങ്ങിനെ ചെയ്യുന്നത് . അത്യന്തം ഗുരുതരമായ അവസ്ഥയാണിത് .

ഈ കോർപറേറ്റുകൾ ഏതെങ്കിലും കാരണവശാൽ തകർന്നുപോയാൽ ഈ പദ്ധതികളുടെയും സ്ഥാപനങ്ങളുടെയും സ്ഥിതി എന്താകും . ഇങ്ങിന തകർന്ന കോർപറേറ്റുകളുടെ ചരിത്രം നമ്മുടെ മുന്നിലുണ്ട്. എല്ലാ വിഭാഗം ജനങ്ങളും ചേർന്ന് നിന്നുകൊണ്ട് എതിർത്തു തോൽപിക്കേണ്ട ഒരു കൈമാറ്റമാണ് ഇപ്പോൾ നടക്കുന്ന തിരുവന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റേത് . ഈ നീക്കത്തിന് തടയിടാൻ സംസ്ഥാന സർക്കാർ തന്നെയാണ് മുൻകൈ എടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications