തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചുകൊള്ള കച്ചവടം മാത്രമാണ് ഇത്; വിമര്‍ശനവുമായി കുഞ്ഞാലിക്കുട്ടി

Google Oneindia Malayalam News

തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനം അധാർമ്മികവും സുതാര്യതയില്ലാത്തതുമാണെന്ന് മുസ്ലിം ലീഗ് നേതാവും പാര്‍ലമെന്‍റ് അംഗവുമായി പികെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. വികസനമോ , നിക്ഷേപമോ ലക്ഷ്യമിട്ടുകൊണ്ടുള്ള കൈമാറ്റമല്ലിത് . കേന്ദ്രസർക്കാരിന് താൽപര്യമുള്ള കോർപറേറ്റ് ഗ്രൂപ്പായ അദാനിക്ക് കൈമാറാൻ നേരത്തെ നിശ്ചയിച്ചുറപ്പിച്ചുകൊണ്ടു ള്ള തീരുമാനത്തിന്റെ ബാക്കിപതം മാത്രമാണിത് . ഇതിനെയാണ് ഞങ്ങൾ എതിർക്കുന്നത് .
നിക്ഷേപത്തിനും പുതിയ തൊഴിലവസരങ്ങൾക്കും വികസനത്തിനും സ്വകാര്യ പങ്കാളിത്തം അനിവാര്യമാണെങ്കിൽ, അതിനെ എതിർക്കേണ്ടതില്ല . എന്നാൽ, ഇത് എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചുകൊള്ള കച്ചവടം മാത്രമാണെന്നും അദ്ദേഹം ആരേപിച്ചു.

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് പോയതിൽ സംസ്ഥാന സർക്കാരിന്റെ പങ്ക് കുറ്റകരമാണ് . വിമാനത്താവളം ഏറ്റെടുത്തു പ്രവർത്തിപ്പിക്കുന്നതിൽ ആത്മാർത്ഥമായ ഇടപെടലല്ല സംസ്ഥാന സർക്കാരിൽ നിന്നുണ്ടായത് . കേന്ദ്രസർക്കാരിനും , അദാനിക്കും മുന്നിൽ മന :പൂർവ്വം തോറ്റുകൊടുക്കുകയായിരുന്നു സംസ്ഥാന സർക്കാർ . ബി.ജെ.പിക്ക് താൽപര്യമുള്ള ഏതാനും കോർപറേറ്റുകളുടെ കൈകളിലേക്ക് രാജ്യത്തിന്റെ അഭിമാനമായ പദ്ധതികളും പൊതുമേഖലാ സ്ഥാപനങ്ങളും എത്തിക്കൊണ്ടിരിക്കുകയാണ് . യാതൊരു തത്വദീക്ഷയുമില്ലാതെയാണ് കേന്ദ്രസർക്കാർ ഇങ്ങിനെ ചെയ്യുന്നത് . അത്യന്തം ഗുരുതരമായ അവസ്ഥയാണിത് .

photo-2020-01-27-14-23-25-1597940217.jpg -Properties Alignme

ഈ കോർപറേറ്റുകൾ ഏതെങ്കിലും കാരണവശാൽ തകർന്നുപോയാൽ ഈ പദ്ധതികളുടെയും സ്ഥാപനങ്ങളുടെയും സ്ഥിതി എന്താകും . ഇങ്ങിന തകർന്ന കോർപറേറ്റുകളുടെ ചരിത്രം നമ്മുടെ മുന്നിലുണ്ട്. എല്ലാ വിഭാഗം ജനങ്ങളും ചേർന്ന് നിന്നുകൊണ്ട് എതിർത്തു തോൽപിക്കേണ്ട ഒരു കൈമാറ്റമാണ് ഇപ്പോൾ നടക്കുന്ന തിരുവന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റേത് . ഈ നീക്കത്തിന് തടയിടാൻ സംസ്ഥാന സർക്കാർ തന്നെയാണ് മുൻകൈ എടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Thiruvananthapuram
English summary
pk kunhalikutty about trivandrum airport privatisation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X