Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരത്ത് പോക്സോ കേസിലെ ഇരയായ പെൺകുട്ടിക്ക് വീണ്ടും പീഡനം, പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: തലസ്ഥാന ജില്ലയില്‍ പോക്‌സോ കേസിലെ ഇരയായ പെണ്‍കുട്ടി വീണ്ടും ബലാത്സംഗത്തിന് ഇരയായി. തിരുവനന്തപുരം വെളളറടയിലാണ് സംഭവം. സംഭവത്തില്‍ പെണ്‍കുട്ടിയുടെ ബന്ധുവായ 65കാരന്‍ അറസ്റ്റിലായി. പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ് ആക്രമിക്കപ്പെട്ട പെണ്‍കുട്ടി.

2020 മാര്‍ച്ച് 29നാണ് പെണ്‍കുട്ടി വീണ്ടും പീഡനത്തിന് ഇരയായത്. 2012ല്‍ ആദ്യം പെണ്‍കുട്ടിയെ അയല്‍വാസിയും പിന്നീട് 2014ല്‍ രണ്ടാനച്ഛനും സുഹൃത്തുക്കളും ചേര്‍ന്നും പീഡിപ്പിച്ചിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ ചില്‍ഡ്രണ്‍സ് ഹോമിലേക്ക് മാറ്റി പാര്‍പ്പിച്ചിരുന്നു. അടുത്തിടെയാണ് ചില്‍ഡ്രണ്‍സ് ഹോം അധികൃതരുടെ നിര്‍ദേശ പ്രകാരം പെണ്‍കുട്ടിയെ വീട്ടിലേക്ക് താല്‍ക്കാലികമായി തിരിച്ചയച്ചത്.

tvm

അമ്മൂമ്മയുടെ സംരക്ഷണത്തിലാണ് പെണ്‍കുട്ടി കഴിഞ്ഞിരുന്നത്. അതിനിടെയാണ് മാര്‍ച്ചില്‍ ബന്ധുവായ 65കാരന്‍ പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. വെള്ളറട പോലീസ് പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സ്‌കൂള്‍ തുറന്നപ്പോള്‍ വീട്ടില്‍ നിന്നും പെണ്‍കുട്ടിയെ തിരികെ ചില്‍ഡ്രണ്‍സ് ഹോമിലേക്ക് കൊണ്ടുവന്നിരുന്നു. ഇവിടെ വെച്ചാണ് ആക്രമിക്കപ്പെട്ട വിവരം പെണ്‍കുട്ടി വെളിപ്പെടുത്തിയത്. വീട്ടില്‍ നിന്ന് തിരിച്ച് എത്തിയ ശേഷം കുട്ടിയുടെ പെരുമാറ്റത്തില്‍ അപാകത തോന്നിയ ചില്‍ഡ്രണ്‍സ് ഹോം അധികൃതര്‍ പെണ്‍കുട്ടിയെ കൗണ്‍സിലിംഗിന് വിധേയമാക്കുകയായിരുന്നു.

ഇന്ത്യയിലിരുന്ന് 1 ബില്യൺ ഡോളർ ജയിക്കാം; അമേരിക്കൻ ലോട്ടറികൾ കളിക്കേണ്ടതെങ്ങനെ?

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+