തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ദൃശ്യത്തിനെതിരെ സിറ്റി പൊലീസ് കമ്മീഷണര്‍

  • By Aswathi
Google Oneindia Malayalam News

തിരുവനന്തപുരം: നല്ലതിനെ അംഗീകരിക്കാന്‍ മലയാളിക്ക് കഴിയുമെങ്കിലും അതിനെന്തെങ്കിലും കുറ്റവും കണ്ടുപിടിച്ചിരിക്കും എന്ന് പണ്ടുള്ളവര്‍ പറയുന്നത് വാസ്തവമാണ്. ദൃശ്യം എന്ന ചിത്രം കണ്ട മലയാളികളെല്ലാം ഓരേ സ്വരത്തില്‍ പറഞ്ഞു. നല്ല ചിത്രം. അടുത്തകാലത്ത് ഇറങ്ങിയ മലയാള സിനിമകളെ അപേക്ഷിച്ചു നോക്കുമ്പോള്‍ ശിരയാണ്, ദൃശ്യം മികച്ച ചിത്രമാണ്. എങ്കിലും അതിനൊരു കുഴപ്പമുണ്ട്. അത് കണ്ടുപിടിച്ചത്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറാണ്.

ദൃശ്യം എന്ന സിനിമ നല്ലതാണെങ്കിലും കഥ കുറ്റകൃത്യങ്ങള്‍ മറച്ചുവയ്ക്കാന്‍ യുവതലമുറകളെ പ്രേരിപ്പിക്കുന്നതാണെന്നാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ പി വിജയന്‍ പറയുന്നത്. സത്യത്തെ അസത്യമാക്കാന്‍ ബുദ്ധിപരമായി നിരന്തരം ശ്രമിച്ചാല്‍ സാധിക്കുമെന്ന സന്ദേശമാണ് ദൃശ്യം നല്‍കുന്നത്. വ്യക്തി താത്പര്യത്തിന് വേണ്ടി നിയമങ്ങള്‍ ലംഘിക്കമെന്നും കളവു പറയാന്‍ കുട്ടികളെ പഠിപ്പിക്കുമ്പോള്‍ അച്ഛന്മാര്‍ എന്തൊക്കെ ശ്രദ്ധിക്കണമെന്നുമാണ് സിനിമ പറയുന്നതെന്ന് കമ്മീഷണര്‍ നിരീക്ഷിച്ചു.

Drishyam

സിനിമ സാധാരണക്കാരനെ പോലും വളരെ അധികം സ്വാധീനിക്കും എന്ന് പറഞ്ഞാണ് ദൃശ്യം ഒരുക്കിയിരിക്കുന്നത്. ഇതിലെ ജോര്‍ജു കുട്ടി എന്ന നാലാം ക്ലാസുകാരനായ നായകന്‍ ഒരു സിനിമാ പ്രേമിയും അയാളുടെ ആദര്‍ശങ്ങള്‍ പലതും സിനിമകണ്ടുണ്ടായതുമാണ്. ഒരു പത്രം പോലും വായിക്കാത്ത ജോര്‍ജുകുട്ടി ഒരു കൊലപാതകം സമര്‍ത്ഥമായി ഒളിപ്പികാന്‍ പഠിച്ചതും സിനിമയില്‍ നിന്നാണ്.

കഥയില്‍ നായകന്‍ നല്ലവനാകാം. എന്നാല്‍ ദൃശ്യം എന്ന ചിത്രം കാണുന്ന എല്ലാവരും ആ നന്മ തിരിച്ചറിയണമെന്നില്ല. സിനിമ പറയുമ്പോലെ ഏതൊരു സാധാരണക്കാരനെയും ദൃശ്യം സ്വാധീനിച്ചേക്കാം. ദൃശ്യം കാണുന്നവര്‍ അതിലെ സന്ദേശം എത്തരത്തില്‍ എടുക്കും എന്ന് പ്രവചിക്കാന്‍ കഴിയില്ല- കമ്മീഷണര്‍ പറഞ്ഞു. സിനിമയില്‍ ഹെല്‍മറ്റ് നിര്‍ബന്ധമാണെന്നേ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണന്‍ ഋഷിരാജ് സിംഗ് പറഞ്ഞിട്ടുള്ളൂ. സിറ്റി പൊലീസ് കമ്മീഷണര്‍ ഒരു പക്ഷെ സിനിമ തന്നെ വേണ്ടെന്ന് പറഞ്ഞേക്കുമോ എന്നാണ് ഭയം.

Thiruvananthapuram
English summary
Thiruvananthapuram city police commissioner against Mohanlal's super hit movie Drishyam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X