തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പഠിച്ചത് എംബിഎയും എൽഎൽബിയും, ജോലി നഗ്നനായി മോഷണം; അറസ്റ്റ് ചെയ്ത് ജാമ്യത്തിലിറങ്ങിയപ്പോൾ സംഭവിച്ചത്!

Google Oneindia Malayalam News

തിരുവനന്തപുരം: 35ഓളം വരുന്ന മോഷണക്കേസുകളില്‍ പ്രതിയായ യുവാവ് ജാമ്യത്തിലറങ്ങിയതിന് ശേഷം വീണ്ടും പൊലീസ് അറസ്റ്റ് ചെയ്തു. കന്യാകുമാരി സ്വദേശിയായ എഡ്വിന്‍ ജോസിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ്. പാളയംകോട്ട സെന്‍ട്രല്‍ ജയിലില്‍ നിന്ന് ജാമ്യത്തില്‍ ഇറങ്ങിയതിന് പിന്നാലെയാണ് മോഷണക്കേസില്‍ വീണ്ടും അറസ്റ്റിലാവുന്നത്.

theft

കഴിഞ്ഞ ഫെബ്രുവരി ഒന്നിന് പാറശാല ആശുപത്രി ജംഗ്ഷന് സമീപത്ത് നിന്ന് ബൈക്കും സമീപത്തെ വീട്ടില്‍ നിന്ന് നാല് പവന്റെ മാലയും മോഷ്ടിച്ച കേസിലാണ് ഇപ്പോല്‍ അറസ്റ്റിലായിരിക്കുന്നത്. പൂര്‍ണമായും നഗ്നനയാണ് ഇയാള്‍ മോഷ്ടിക്കാന്‍ ഇറങ്ങുക. ഇയാളെ ഇതിന് മുമ്പ് മാര്‍ത്താണ്ഡം പൊലീസ് കുഴിത്തുറയില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയതിന് ശേഷമാണ് ഇപ്പോള്‍ വീണ്ടും മറ്റൊരു കേസില്‍ അറസ്റ്റിലായിരിക്കുന്നത്.

Recommended Video

cmsvideo
Kerala Police PC Kuttan Pilla Exclusive Interview

എംബിഎ, എല്‍എല്‍ബി ബിരുദധാരിയായ ഇയാള്‍ ചെന്നൈയിലെ ഒരു പ്രമുഖ കമ്പനിയില്‍ ജീവനക്കാരനായിരുന്നു. തമിഴ്‌നാട്ടിലെ തിക്കുറശി, അരുമന, കുഴിത്തുറ എന്നീ സ്ഥലങ്ങളില്‍ മോഷണം നടത്തിയതിന് ഇയാളുടെ പേരില്‍ നിരവധി കേസുകളുണ്ട്. മാര്‍ത്താണ്ഡത്തെ സ്വര്‍ണക്കടമുതലാളിയുടെ വീട്ടില്‍ നിന്ന് 35 ലക്ഷം രൂപയുടെ സ്വര്‍ണം ഇയാള്‍ മോഷ്ടിച്ചിരുന്നു. ഇവിടെ നിന്ന് സ്വര്‍ണക്കടയുടെ താക്കോല്‍ കൈക്കലാക്കി കടതുറന്ന് 104 പവനും ഇയാള്‍ മോഷ്ടിച്ചിരുന്നു. ഇ സ്വര്‍ണം ഉരുക്കി സ്വര്‍ണക്കട്ടിയാക്കി വില്‍ക്കാനായി പോകുമ്പോഴാണ് കുഴിത്തുറയില്‍ വച്ച് ഇയാള്‍ അറസ്റ്റിലാവുന്നത്. 2018ല്‍ ചെറുവാരക്കോണത്ത് എല്‍എല്‍ബിക്ക് പഠിക്കുമ്പോള്‍ വെള്ളറട, മാരായ മുട്ടം, എന്നീ മേഖലകളില്‍ നിന്ന് സ്വര്‍ണം മോഷ്ടിച്ചതിന് ഇയാളെ പൊലീസ് പിടികൂടിയിരുന്നു. അവിടെയും നഗ്നനായാണ് ഇയാള്‍ മോഷണത്തിന് ഇറങ്ങിയത്.

കേരളത്തില്‍ ആശങ്ക ഒഴിയുന്നില്ല; ഇന്ന് 133 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു, 93 പേര്‍ക്ക് രോഗമുക്തികേരളത്തില്‍ ആശങ്ക ഒഴിയുന്നില്ല; ഇന്ന് 133 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു, 93 പേര്‍ക്ക് രോഗമുക്തി

'തൃശൂരിൽ അച്ഛൻ തോറ്റതിൽ സന്തോഷിക്കുന്ന ആളാണ് ഞാൻ', അച്ഛൻ യാഥാർത്ഥ രാഷ്ട്രീയക്കാരനല്ലെന്ന് ഗോകുൽ'തൃശൂരിൽ അച്ഛൻ തോറ്റതിൽ സന്തോഷിക്കുന്ന ആളാണ് ഞാൻ', അച്ഛൻ യാഥാർത്ഥ രാഷ്ട്രീയക്കാരനല്ലെന്ന് ഗോകുൽ

Thiruvananthapuram
English summary
Police arrested a theft case accused in trivandrum
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X