Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരത്ത് ഗുണ്ടകളുടെ അഴിഞ്ഞാട്ടം; അഞ്ചംഗ സംഘത്തെ പിടികൂടി, സംഘത്തില്‍ 14 കാരനുമെന്ന് പൊലീസ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഗുണ്ടകളുടെ അഴിഞ്ഞാട്ടം. പിഎംജി ജംഗ്ഷനില്‍ ബഹളമുണ്ടാക്കിയ സംഘത്തെ പൊലീസ് പിടികൂടി. നിരവധി കേസുകളില്‍ പ്രതികളായവരെയാണ് പൊലീസ് പിടികൂടിയത്.
പൈലി, കണ്ണപ്പന്‍ രതീഷ് എന്നിവരുള്‍പ്പെട്ട സംഘമാണ് പിടിയിലായത്. നഗരപ്രദേശങ്ങളില്‍ നിന്ന് മാറി നിലവില്‍ ഭരണ സിരാ കേന്ദ്രത്തിന് മുന്നിലാണ് ഗുണ്ടകളുടെ അഴിഞ്ഞാട്ടം നടക്കുന്നത്.

ഇന്ന് 9.30 ഓടെയാണ് തിരുവനന്തപുരം പിഎംജി ജംഗ്ഷനില്‍ ഒമിനി വാനിലെത്തിയ അഞ്ചംഗ സംഘം മറ്റൊരു വണ്ടിയില്‍ ഇടിക്കുകയും ഇടിച്ച വാഹനത്തിലെ യാത്രക്കാരോട് ഒമിനി വാനിലെത്തിയ സംഘം ദേഷ്യപ്പെടുകയും കയര്‍ക്കുകയുമായിരുന്നു.

18

തുടര്‍ന്ന് പ്രദേശത്ത് വലിയ രീതിയുള്ള ബഹളം ഉണ്ടാകുകയും ഗതാഗതം തടസപ്പെടുകയുമായിരുന്നു. തുടര്‍ന്ന് പൊലീസ് എത്തുകുയും ഇവരെ പിടികൂടികയുമായിരുന്നു. തുടര്‍ന്നാണ് ഒമിനി വാനിലെത്തിയ അഞ്ചംഗ സംഘം ഗുണ്ടാ സംഘമാണെന്ന് പൊലീസ് അറിയിച്ചത്. പിടികൂടിയ ഇവരുടെ പക്കല്‍ നിന്നും കഞ്ചാവും മദ്യ കുപ്പികളും പിടിച്ചെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

ഇവര്‍ കഞ്ചാവ് ലഹരിയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. നിലവില്‍ വാഹനുള്‍പ്പെടെ പൊലീസ് കസ്റ്റഡിയിലാണ്. അതേസമയം സംഘത്തില്‍ 14 വയസുകാരനും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ബൈക്ക് മോഷണം , കഞ്ചാവ് വില്‍പന കേസുകളിലെ പ്രതിയാണ് പൈലി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+