Get Updates
Get notified of breaking news, exclusive insights, and must-see stories!

റോഡില്‍ പ്രണയലീല; കമിതാക്കള്‍ പിടിയില്‍

തിരുവനന്തപുരം: യൂറോപ്പിലേയോ ഓസ്‌ട്രേലിയയിലേയോ തെരുവോരങ്ങളില്‍ കാമുകീ കാമുകന്‍മാര്‍ പരസ്പരം മതിമറന്ന് ചുംബിച്ച് നില്‍ക്കുന്നതിന്റെ ചിത്രങ്ങള്‍ പലപ്പോഴും ഇന്റര്‍നെറ്റില്‍ പ്രചരിക്കാറുണ്ട്. അവിടത്തുകാര്‍ക്ക് ഈ പരസ്യമായ പ്രണയ ലീലകള്‍ ഒന്നും തന്നെ ഒരു വിഷയമല്ല. എന്നാല്‍ ഇങ്ങനെ ഒരു കാര്യം കേരളത്തില്‍ നടന്നാല്‍ എങ്ങനെയിരിക്കും....?

ഏപ്രില്‍ 18 വെള്ളിയാഴ്ച രാത്രി തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂടില്‍ ഇങ്ങനെ ഒരു സംഭവം ഉണ്ടായി. നാട്ടുകാര്‍ ചുറ്റും കൂടുകയും കമിതാക്കളെ പോലീസെത്തി പിടിച്ചുകൊണ്ടുപോവുകയും ചെയ്തു.

Venjaramoodu Map

വെഞ്ഞാറമൂടിലെ പ്രസിദ്ധമായ ഒരു ബാറിന് മുന്നില്‍ വെള്ളിയാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം. രാത്രി സമയ.ത്ത് പെണ്‍കുട്ടികളെ റോഡില്‍ തന്നെ കണ്ടാല്‍ കലിപ്പിളകുന്ന നാടാണ് നമ്മുടേതാണ്. എന്നിട്ടാണ് ഒരു ബാറിന് മുന്നില്‍ വച്ച് പ്രണയ ചേഷ്ടകള്‍...

ബാറില്‍ നിന്ന് മദ്യപിച്ചാണ് കാമുകള്‍ പുറത്ത് വന്നത്. കാമുകിയും മദ്യപിച്ചിരുന്നതായി ആക്ഷേപമുണ്ട്. പുറത്തിറങ്ങിയ രണ്ട് പേരും പരസ്യമായി പ്രണയിക്കുകയായിരുന്നു. പോലീസ് എത്തുന്നതിന് മുമ്പ് തന്നെ സദാചാര പോലീസുകാര്‍ സ്ഥലത്തെത്തിയിരുന്നു. കാമുകീകാമുകന്‍മാര്‍ക്ക് ചുറ്റും ആളുകൂടി.

അല്‍പനേരം കഴിഞ്ഞപ്പോഴേക്കും വിവരമറിഞ്ഞ് വെഞ്ഞാറമൂട് പോലീസ് സ്ഥലത്തെത്തി. കാമുകനേയും കാമുകനേയും സ്‌റ്റേഷനിലേക്ക് മാറ്റി. കാമുകിയെ രാത്രി തന്നെ ബന്ധുക്കള്‍ എത്തി കൊണ്ടുപോയി. പാവം കാമുകനെതിരെ പൊതു നിരത്തില്‍ ശല്യമുണ്ടാക്കിയതിന് കേസെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+