ഫേസ്ബുക്ക് വഴി സൗഹൃദം നടിച്ച് യുവതിയെ ഭീഷണിപ്പെടുത്തി പിഡീപ്പിക്കാൻ ശ്രമം.. 29കാരന്‍ പോലീസ് പിടിയിൽ!
തിരുവനന്തപുരം: ഫേസ്ബുക്ക് വഴി സൗഹൃദം നടിച്ച് യുവതിയെ ഭീഷണിപ്പെടുത്തി പിഡീപ്പിക്കാൻ ശ്രമിച്ച യുവാവിനെ സിറ്റി ഷാഡോ പോലീസും മ്യൂസിയം പോലീസും ചേർന്നു പിടികൂടി.വയനാട് മാനന്തവാടി, ഇടത്തട്ടേൽ വീട്, രമേശൻ മകൻ ഷിറിൽ രാജ് (29) നെയാണ് മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തത്.
പരാതിക്കാരിയുടെ ഫേസ്ബുക്ക് മെസഞ്ചറിൽ അവരുടെ ഭർത്താവാതിനെതിരെയുള്ള തെളിവ് നൽകാമെന്ന് മെസ്സേജ് അയച്ചു ഭീഷണിപ്പെടുത്തിയശേഷം ഹോട്ടൽ മുറിയിൽ ഒറ്റയ്ക്ക് തന്നോടൊപ്പം വന്നാൽ തെളിവുകൾ കാണിച്ചുതരാമെന്നും പറഞ്ഞാണ് ഇയാൾ യുവതിയെ നിരന്തരം ശല്യപ്പെടുത്തിയിരുന്നത് തുടർന്നും നിരവധി മെസ്സെജുകൾ അയച്ച് ശല്യപ്പെടുത്തി പാളയം ബസ്സ് സ്റ്റാൻഡിൽ വന്നാൽ നേരിട്ട് കാണാമെന്ന് അറിയിച്ചു.

തുടർന്ന് യുവതിയും ഭർത്താവും സിറ്റി പോലീസ് കമ്മീഷണർ എസ്.സരേന്ദ്രൻ ഐ.പി.എസ്സിന് പരാതി നൽകിയതിനെ തുടർന്ന് കമ്മീഷണറുടെ നിർദ്ദേശ പ്രകാരം നടത്തിയ അന്വേഷണത്തിൽ, സിറ്റി ഷാഡോ പോലീസിന്റെ സഹായത്തോടെ പാളയം ബസ് സ്റ്റാൻഡിന് സമീപത്ത് നിന്ന് മ്യൂസിയം പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.പ്രായമാകാത്ത പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ചതിന് വയനാട് തിരുനെല്ലി പോലീസ് സ്റ്റേഷനിൽ ഇയാൾക്ക് കേസ്സ് നിലവിലുണ്ട്.
തിരുവനന്തപുരം സിറ്റി പോലിസ് കമ്മിഷണർ കെ.സരേന്ദ്രന്റെ നിർദ്ദേശ പ്രകാരം കൺട്രോൾ റൂം എ സി പി ശിവസുതൽ പിള്ള, മ്യൂസിയം സി ഐ പ്രശാന്ത്, ഷാഡോ എസ് ഐ സുനിൽ ലാൽ , ഷാഡോ ടിം അംഗങ്ങൾ എന്നിവർ അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നല്കിയത്.












Click it and Unblock the Notifications