തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരുവനന്തപുരം വരെ ഓട്ടോയിലെത്തി മുങ്ങി.... ഒടുവില്‍ ഡ്രൈവര്‍ക്ക് നീതി, പറ്റിച്ചയാളെ പിടിച്ചു!!

Google Oneindia Malayalam News

തിരുവനന്തപുരം: ഓട്ടം വിളിച്ച് പണം തരാതെ മുങ്ങിയ സംഭവത്തില്‍ തട്ടിപ്പുകാരനെ കണ്ടെത്തി പോലീസ്. തൃശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ഓട്ടം പോയി വഞ്ചിക്കപ്പെട്ട രേവത് ബാബുവിനാണ് ഇതോടെ നീതി ലഭ്യമായത്. പാറശാല ഉദിയന്‍കുളങ്ങര സ്വദേശി നിശാന്തിനെയാണ് തമ്പാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. തമ്പാനൂരിലെത്തിയ ശേഷം പ്രതി മുങ്ങുകയായിരുന്നു. ഇതോടെ തിരിച്ചുവരാന്‍ പോലും പണമില്ലാതെ രേവത് ശരിക്കും കുടുങ്ങി പോയിരുന്നു.

1

രേവതിനെ പറ്റിച്ച് മുങ്ങിയ നിശാന്തിനെ ദിവസങ്ങളോളം പിടിക്കാന്‍ പോലീസ് തയ്യാറായിരുന്നില്ല. ഇതോടെ കാത്തിരിപ്പ് നീളുകയായിരുന്നു. അമ്മ മരിച്ചെന്നും എത്രയും വേഗം തിരുവനന്തപുരത്ത് എത്തണമെന്നും പറഞ്ഞാണ് നിശാന്ത് ഓട്ടം വിളിച്ചത്. എന്നാല്‍ തിരുവനന്തപുരത്ത് എത്തിയ നിശാന്ത് പണം ഇപ്പോള്‍ തരാമെന്ന് പറഞ്ഞ് മുങ്ങുകയായിരുന്നു. ഡീസലടിക്കാന്‍ പോലും കാശില്ലാതെ രേവത് നന്നായി ബുദ്ധിമുട്ടി. ഇതോടെ പോലീസുകാര്‍ നല്കിയ പണം കൊണ്ടാണ് തിരികെ വീട്ടിലെത്തിയത്.

ഓട്ടോക്കൂലിയും ഡ്രൈവറോട് കടംവാങ്ങിയ പണവും ഉള്‍പ്പെടെ 7500 രൂപയാണ് നിശാന്ത് നല്‍കാനുണ്ടായിരുന്നത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തിയത്. കഴിഞ്ഞ ദിവസം പ്രതി ടിവി ചാനലില്‍ പ്രത്യക്ഷപ്പെട്ട് ഓട്ടോ ഡ്രൈവര്‍ പറഞ്ഞ കാര്യമെല്ലാം കള്ളമാണെന്ന് സ്ഥാപിക്കാന്‍ ശ്രമിച്ചിരുന്നു. കഴിഞ്ഞ മാസം 28നാണ് രേവതിനെ നിഷാദ് ഓട്ടോ പോകാന്‍ വിളിച്ചത്. രാത്രിയില്‍ ബസ് ഇല്ലാത്തതിനാല്‍ എത്രയും വേഗം നാട്ടില്‍ എത്തിക്കണമെന്നായിരുന്നു നിഷാദ് അപേക്ഷിച്ചത്. കൈയ്യില്‍ പണമില്ലെന്നും, നാട്ടിലെത്തിയിട്ട് തരാമെന്നും ഇയാള്‍ പറഞ്ഞിരുന്നു.

നിഷാദിന്റെ ബന്ധുവാണെന്ന് ഇതിനിടെ ഒരാള്‍ ഫോണിലൂടെ പരിചയ്‌പെടുത്തി, പണം ഉറപ്പ് നല്‍കിയിരുന്നു. ഇതോടെയാണ് രേവത് ഓട്ടോ പോകാന്‍ തയ്യാറായത്. കടംവാങ്ങിച്ച പണം കൊണ്ട് ഡീസല്‍ അടിച്ചായിരുന്നു യാത്ര. നിഷാദിന് യാത്രാമധ്യേ ഭക്ഷണവും നല്‍കി. പരിചയക്കാരനില്‍ നിന്ന് വാങ്ങിയ ആയിരം രൂപ കൂടി നിഷാദ് രേവതിനോട് ചോദിച്ച് വാങ്ങി. ജനറല്‍ ആശുപത്രിയിലേക്ക് ഇരുവരും ഓട്ടോയില്‍ എത്തിയെങ്കിലും, ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും നിഷാദ് തിരികെ വന്നില്ല. ഒരുപാട് നേരം കാത്തിരുന്നതോടെയാണ് രേവത് പോലീസ് സ്‌റ്റേഷനില്‍ പരാതിയുമായി എത്തിയത്. നേരത്തെ ക്വാറന്റൈനിലാണെന്ന് പറഞ്ഞ് രക്ഷപ്പെടാനായിരുന്നു നിഷാദിന്റെ ശ്രമം. പണം തിരികെ നല്‍കി കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്.

Thiruvananthapuram
English summary
police arrests accussed who cheated auto driver to reach thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X