• search
  • Live TV
തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

പൊലീസ് ജീപ്പ് തടഞ്ഞ് എസ്ഐയെയും സംഘത്തെയും ആക്രമിക്കാൻ ശ്രമം; തിരുവനന്തപുരത്ത് നാലംഗ സംഘത്തെ പിടികൂടി!!

  • By Desk

കോവളം: മദ്യപിച്ച് ബഹളമുണ്ടാക്കിയ സംഘത്തെ പിടികൂടാനെത്തിയ കോവളം പൊലീസിന്റെ ജീപ്പ് തടഞ്ഞ് എസ്.ഐയെയും സംഘത്തെയും ആക്രമിക്കാൻ ശ്രമിച്ച നാലംഗം സംഘത്തെ പിടികൂടി. വിഴിഞ്ഞം ടൗൺഷിപ്പ് കോളനിയിൽ ഹൗസ് നമ്പർ 215ൽ അബ്ദുൾ ഹസൻ (37), മതിപ്പുറം മൊയ്‌തീൻപള്ളിക്ക് സമീപം തൈവിളി കാത്തുവീട്ടിൽ പീരു മുഹമ്മദ് (72), ചെറുമണൽകുഴി ഐ.ബിക്ക് സമീപം സലിം (40), ടൗൺഷിപ്പ് കോളനിയിൽ ഹൗസ് നമ്പർ 240ൽ റിയാസ് ഖാൻ (36) എന്നിവരാണ് പിടിയിലായത്.

നിപ്പ വൈറസിന്റെ ഉറവിടം കണ്ടെത്താൻ കേന്ദ്ര പങ്കാളിത്തതോടെ ഗവേഷണം, ജാഗ്രത തുടരുമെന്ന് മുഖ്യമന്ത്രി!!

ബുധനാഴ്ച രാത്രി 7.30ഓടെ വിഴിഞ്ഞം ഹാർബർ പോർട്ട് ഓഫീസിന് സമീപത്തായിരുന്നു സംഭവം. 10 അംഗ സംഘം മദ്യപിച്ച് ബഹളംവയ്ക്കുന്നെന്ന പ്രദേശവാസികളുടെ പരാതിയെ തുടർന്ന് സ്ഥലത്തെത്തിയ കോവളം എസ്.ഐ രതീഷിനെയും നാലോളം പൊലീസുകാരെയും ടൗൺഷിപ്പിനു സമീപം വഴിയിൽ തടയുകയും പൊലീസ് ജീപ്പിന്റെ ബോണറ്റിൽ ഇവർ ഇടിക്കുകയും ചെയ്‌തു.

എസ്.ഐയും സംഘവും പുറത്തിറങ്ങിയതോടെ സംഘത്തിലെ കുറച്ചുപേർ ഓടി രക്ഷപ്പെട്ടെങ്കിലും കോവളത്തു നിന്ന് കൂടുതൽ പൊലീസെത്തി സംഘത്തിലെ പ്രധാനികളായ ഇവരെ പിടികൂടുകയായിരുന്നു. പ്രതികൾക്കെതിരെ കേസെടുത്തു. ഇവരെ കോടതിയിൽ ഹാജരാക്കിയെന്ന് പൊലീസ് പറഞ്ഞു.

Thiruvananthapuram

English summary
Police attacked by gang in Thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more