തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഹോം ക്വാറന്റൈന്‍ ലംഘിച്ച് പുറത്തിറങ്ങി, കയ്യോടെ പിടികൂടി പോലീസിന്റെ 'ആപ്പ്'

Google Oneindia Malayalam News

തിരുവനന്തപുരം: വിദേശ രാജ്യങ്ങളില്‍ നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നും തിരിച്ച് എത്തുന്നവര്‍ക്ക് 14 ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. കേരളത്തിലേക്ക് പുറത്ത് നിന്ന് തിരിച്ച് എത്തുന്നവരില്‍ ചിലര്‍ ക്വാറന്റൈനില്‍ ഇരിക്കാന്‍ തയ്യാറാകുന്നില്ല എന്ന് റിപ്പോര്‍ട്ടുകളുണ്ട്. നിരവധി പേര്‍ക്കെതിരെ ഇതിനകം പോലീസ് കേസെടുത്തിട്ടുമുണ്ട്.

അതിനിടെ തലസ്ഥാന ജില്ലയില്‍ ഹോം ക്വാറന്റൈന്‍ ലംഘിച്ച് പുറത്തിറങ്ങിയ ആളെ പോലീസ് ആപ് ഉപയോഗിച്ച് പിടികൂടിയിരിക്കുകയാണ്. ഇക്കഴിഞ്ഞ 9ാം തിയ്യതി ആണ് ഇയാള്‍ തമിഴ്‌നാട്ടില്‍ നിന്നും തിരുവനന്തപുരത്ത് എത്തിയത്. ഹോം ക്വാറന്റൈനില്‍ കഴിയേണ്ട ഇയാള്‍ പുറത്തിറങ്ങി നടക്കുകയായിരുന്നു.

'യുപിയിലെ കോൺഗ്രസ് പ്രതിനിധികളുടെ എണ്ണം 7ൽ നിന്ന് 6 ആകും', രാഹുലിന് ഉപദേശം നൽകി സന്തോഷ് പണ്ഡിറ്റ്!'യുപിയിലെ കോൺഗ്രസ് പ്രതിനിധികളുടെ എണ്ണം 7ൽ നിന്ന് 6 ആകും', രാഹുലിന് ഉപദേശം നൽകി സന്തോഷ് പണ്ഡിറ്റ്!

എന്നാല്‍ പോലീസ് ആപ്പിന്റെ കണ്ണ് വെട്ടിക്കാന്‍ ഇയാള്‍ക്കായില്ല. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവരുടെ ഫോണുകളില്‍ പോലീസ് ബി സേഫ് എന്ന ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്. ഇത് വഴി ആളുകള്‍ പുറത്തിറങ്ങിയാല്‍ പോലീസിന് അറിയാനാകും. പുറത്തിറങ്ങിയ ആള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഇയാളെ സര്‍ക്കാര്‍ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റി.

covid

ഇന്ന് തിരുവനന്തപുരത്ത് രണ്ട് പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. രണ്ട് പേരും വിദേശത്ത് നിന്നും മടങ്ങി വന്നവരാണ്. ഇതിൽ ഒരാൾ മെയ് 21 ലെ കുവൈറ്റ് വിമാനത്തിൽ തിരുവനന്തപുരത്തു എത്തിയ കൊച്ചുവേളി സ്വദേശിയും ,രണ്ടാമൻ മെയ്‌ 16 ലെ അബുദാബി വിമാനത്തിൽ തിരുവനന്തപുരത്തു എത്തിയ കാട്ടാക്കട സ്വദേശിയുമാണ്.

കുവൈറ്റ് വിമാനത്തിൽ എത്തിയ ആൾ മെയ്‌ 21ന് തിരുവനന്തപുരത്തു എത്തുമ്പോൾ തന്നെ രോഗലക്ഷണം പ്രകടിപ്പിച്ച കാരണം ജനറൽ ഹോസ്പിറ്റലിലും തുടർന്ന് മെഡിക്കൽ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു. രണ്ടാമൻ മെയ്‌ 16 ന് തിരുവനന്തപുരത്തു എത്തിയത് മുതൽ ഐ എം ജി ഹോസ്റ്റലിൽ ക്വാറന്റൈനിലായിരുന്നു. രോഗ ലക്ഷണം പ്രകടിപ്പിച്ച കാരണം 18 ന് ജനറൽ ഹോസ്പിറ്റലിലും തുടർന്ന് മെഡിക്കൽ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു.

അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്യല്ലേ ഗോപാലകൃഷ്ണാ! മീഡിയാ വണ്ണിൽ ബിജെപി നേതാവിനെ തേച്ചൊട്ടിച്ച് മന്ത്രി!അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്യല്ലേ ഗോപാലകൃഷ്ണാ! മീഡിയാ വണ്ണിൽ ബിജെപി നേതാവിനെ തേച്ചൊട്ടിച്ച് മന്ത്രി!

'അദ്ദേഹം വൈകിട്ട് 5 മണിക്ക് വന്ന് ഈ പോസ്റ്റ് തേച്ചാൽ ഞാൻ ഉത്തരവാദിയായിരിക്കില്ല', കുറിപ്പ്!'അദ്ദേഹം വൈകിട്ട് 5 മണിക്ക് വന്ന് ഈ പോസ്റ്റ് തേച്ചാൽ ഞാൻ ഉത്തരവാദിയായിരിക്കില്ല', കുറിപ്പ്!

ഹോം ക്വാറന്റൈന്‍ ലംഘിച്ച് പുറത്തിറങ്ങി, കയ്യോടെ പിടികൂടി പോലീസിന്റെ 'ആപ്പ്'ഹോം ക്വാറന്റൈന്‍ ലംഘിച്ച് പുറത്തിറങ്ങി, കയ്യോടെ പിടികൂടി പോലീസിന്റെ 'ആപ്പ്'

കോൺഗ്രസിന് തലവേദനയായി അതിഥി സിംഗ്, റായ്ബറേലി എംഎൽഎക്കെതിരെ പാർട്ടി നടപടി!കോൺഗ്രസിന് തലവേദനയായി അതിഥി സിംഗ്, റായ്ബറേലി എംഎൽഎക്കെതിരെ പാർട്ടി നടപടി!

Thiruvananthapuram
English summary
Police find out quarantine violation through App
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X