തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വെള്ളി അങ്കി കാണാതായ സംഭവം: പ്രതികൾ പിടിയിൽ

Google Oneindia Malayalam News

വെഞ്ഞാറമൂട്;ആളുമാന്നൂർ മുളപ്പുഴ മൺമഠത്തിലെ പൗരാണികമായ അങ്കി കാണാതായ സംഭവത്തിൽ പ്രതികൾ വെഞ്ഞാറമൂട് പോലീസ് പിടിയിലായതായി സൂചന. കഴിഞ്ഞ ദിവസമാണ് ഇരുനൂറ് വർഷം പഴക്കം ഉള്ള മൂന്ന് കിലോ ഗ്രാം വരുന്ന വെള്ളി അങ്കി, മഠത്തിന്റെ പിൻഭാഗം പൊളിച്ച് മോഷ്ടാക്കൾ കവർന്നത്.

മോഷണ ദൃശ്യങ്ങൾ സിസിടിവിയിൽ: വിവാഹത്തിനിടെ സ്വർണ്ണാഭരണം കവർന്ന തലശ്ശേരി സ്വദേശിനി അറസ്റ്റില്‍!മോഷണ ദൃശ്യങ്ങൾ സിസിടിവിയിൽ: വിവാഹത്തിനിടെ സ്വർണ്ണാഭരണം കവർന്ന തലശ്ശേരി സ്വദേശിനി അറസ്റ്റില്‍!

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഒരു ബൈക്കിൽ മുന്നൂപേർ സഞ്ചരിക്കുന്നതും ഇതിൽ ഒരാളുടെ കൈവശം ഒരു വസ്തു പിടിച്ചിരിക്കുന്നതും അവ്യക്തമായി കാണുന്നത്. തുടർന്ന് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയെങ്കിലും വാഹന നമ്പരോ, വാഹനത്തിലുണ്ടായിരുന്ന അളുകളെയോ സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ ലഭിക്കാൻ കഴിയാത്തത് പോലീസിനെ കുഴച്ചു.

Velli Anki

കഴിഞ്ഞ ദിവസം വേങ്കമല ക്ഷേത്ര ഉത്സത്തിന്റെ സമാപന പരിപാടികൾ നടന്നുവരുന്നതിനിടയിൽ മദ്യ ലഹരിയിൽ ബഹളമുണ്ടാക്കിയ യുവാവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ വെഞ്ഞാറമൂട് സർക്കിൾ ഇൻസ്പക്ടർ എസ് ജയകുമാർ ഇയാളെ കൂടുതൽ ചോദ്യം ചെയ്തതിൽ നിന്നുമാണ് മോഷണത്തിന്റ ചുരുളഴിഞ്ഞത്. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കാണിച്ച് കൂടുതൽ ചോദ്യം ചെയ്യുകയും പ്രതികൾ കുറ്റം സമ്മതിക്കുകയുമായിരുന്നെന്നാണ് സൂചന. പ്രതികളെ സംഭവ സ്ഥലത്ത് എത്തിച്ച് കരിയിലകൾക്കിടയിൽ ഒളിപ്പിച്ച അങ്കി പോലിസ് കണ്ടെടുത്തു.

Thiruvananthapuram
English summary
Police found the missing velli anki of venjaramoodu Alumannur Mulappuzha Manmath
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X