കഞ്ചാവ് വേട്ടയ്ക്കിറങ്ങിയ പോലീസിനെ അമ്പരപ്പിച്ച് യുവാവ്, കണ്ടെത്തിയത് വാളുകളും തോക്കും
തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ അക്രമ സംഭവങ്ങളും മയക്കുമരുന്ന് മാഫിയകളും സജീവമാകുന്നതിനിടെ നടപടികള്‍ ശക്തമാക്കി പോലീസ്. നഗരത്തിലേക്ക് ഒഴുകുന്ന കഞ്ചാവ് പിടിക്കാനിറങ്ങിയ പോലീസ് അമ്പരന്നിരിക്കുകയാണ്. കഞ്ചാവ് പിടിക്കുന്നതിനായി യുവാവിന്റെ വീട്ടിലെത്തിയ പോലീസ് കണ്ടത് വാളുകളും കത്തികളും അടക്കമുള്ള മാരകായുധങ്ങളാണ്. ജില്ലയിലെ കഞ്ചാവ് മാഫിയക്കും ക്വട്ടേഷന്‍ സംഘങ്ങള്‍ക്കും തമ്മില്‍ ബന്ധമുണ്ടെന്ന ആരോപണം നേരത്തെ തന്നെ ശക്തമാണ്. ഇതിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് യുവാവിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയ മാരകായുധങ്ങള്‍. സംസ്ഥാനത്ത് ക്വട്ടേഷന്‍ സംഘങ്ങളുടെ വലിയ ആധിക്യം ഉണ്ടെന്നും, തിരുവനന്തപുരം ജില്ലയില്‍ അത് കൂടുതലാണെന്നും നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

അതേസമയം തിരുവനന്തപുരം തോന്നയ്ക്കലിലെ ഫൈസല്‍ മന്‍സിലില്‍ നൗഫല്‍ എന്നയാളുടെ വീട്ടില്‍ നിന്നാണ് പോലീസ് സംഘം മാരായുധങ്ങള്‍ കണ്ടെത്തിയത്. പരിശോധനയില്‍ അഞ്ച് വാളുകളും അഞ്ച് കത്തികളും ഒരു എയര്‍ഗണ്ണും, ഒപ്പം ഇരുപത് ഗ്രാം കഞ്ചാവും പോലീസിന്റെ പരിശോധനയില്‍ പിടിച്ചെടുത്തത്. പോലീസ് കൂടുതല്‍ ജാഗ്രത പാലക്കേണ്ടി വരുമെന്ന സൂചനയാണ് ഇതിലൂടെ ലഭിക്കുന്നത്. നേരത്തെ മയക്കുമരുന്ന് മാഫിയ തലസ്ഥാന നഗരിയില്‍ പിടിമുറുക്കിയതായി പോലീസ് പറഞ്ഞിരുന്നു. ഒട്ടകം രാജേഷ് അടക്കമുള്ളവര്‍ ഇത്തരം കേസുകളില്‍ ഉള്ളവരാണ്. അച്ഛനെയും മകളെയും ആക്രമിക്കുന്ന തരത്തിലേക്ക് ഈ യുവക്കള്‍ മാറിയതാണ് പ്രശ്‌നം.
അതേസമയം നൗഫലിന് കഞ്ചാവ് കച്ചവടമുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനാലാണ് മംഗലാപുരം പോലീസ് ഇയാളുടെ വീട്ടില്‍ പരിശോധന നടത്തിയത്. വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ കുടുങ്ങിയത്. കഞ്ചാവിന് പുറമേ മാരകായുധങ്ങളും കണ്ടെത്തിയിട്ടുണ്ട്. ആയുധങ്ങളെ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താനാണ് പോലീസിന്റെ തീരുമാനം. അറസ്റ്റ് ചെയതത്. വിശദമായ അന്വേഷണം കഞ്ചാവിന്റെയും ആയുധങ്ങളെടുയും കാര്യത്തിലുണ്ടാവും. യുവാക്കളില്‍ അക്രമവാസന വര്‍ധിക്കുന്നത് തടാനുള്ള ശക്തമായ ശ്രമത്തിലാണ് പോലീസ്. അതിലുപരി യുവാക്കളിലേക്ക് ആയുധങ്ങള്‍ എത്തുന്നത് എങ്ങനെയെന്നും പോലീസ് പരിശോധിക്കും.
തലസ്ഥാന നഗരിയില്‍ പ്രതീക്ഷിച്ചതിലും അപ്പുറമാണ് കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചിരിക്കുന്നത്. ഇത് തടയാന്‍ മുഖ്യമന്ത്രി അടക്കം നിര്‍ദേശം നല്‍കിയിട്ടുണ്ട്. നേരത്തെ ഒട്ടകം രാജേഷ് എന്ന ഗുണ്ട മറ്റൊരാളുടെ കാലറുത്ത സംഭവമെല്ലാം പോലീസിന് വലിയ നാണക്കേടുണ്ടാക്കിയ സംഭവമാണ്. അതുകൊണ്ടാണ് നടപടികള്‍ കര്‍ശനമാക്കിയത്.












Click it and Unblock the Notifications