Get Updates
Get notified of breaking news, exclusive insights, and must-see stories!

വ്യാജരേഖ ചമച്ച് തട്ടിപ്പ്; ദമ്പതികളെ കബളിപ്പിച്ച് തട്ടിയത് 9 ലക്ഷം, വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതികള്‍ കുടുങ്ങി

തിരുവനന്തപുരം: വ്യാജരേഖ ചമച്ച് വസ്തു വില്‍ക്കാനുണ്ടെന്നു പറഞ്ഞ് പൂജപ്പുരയിലെ ദമ്പതികളെ കബളിപ്പിച്ച് 9 ലക്ഷം തട്ടിയെടുത്ത പ്രതികള്‍ ചിരുവനന്തപുരത്ത് അറസ്റ്റില്‍. തിരുവനന്തപുരം ജഗതി സ്വദേശി അബ്ദുള്‍ റഹ്മാന്‍ മകന്‍ മുഹമ്മദ് ഷരീഫ് (55), ശാസ്തമംഗലം വില്ലേജില്‍ കാഞ്ഞിരംപാറ സ്വദേശി റാണി മകള്‍ നീതു (28) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

തൃശൂര്‍ താലൂക്കില്‍ കൂര്‍ക്കാച്ചേരിയില്‍ സി.ഐ.ഡി.ഐ.ബി - ഫ്‌ലാറ്റ് 2-സി -യില്‍ നിന്നും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ ജി. സ്പര്‍ജന്‍കുമാറിന്റെ നിര്‍ദ്ദേശപ്രകാരം സിറ്റി സി-ബ്രാഞ്ചാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. 2021-ലാണ് കേസിനാസ്പദമായ തട്ടിപ്പ് നടന്നത്. ഉടമ അറിയാതെ ഒരു വസ്തു കാണിച്ച്, അത് തങ്ങളുടേതാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചും, സെന്റിന് 5 ലക്ഷം രൂപ വിലക്ക് 5.5 സെന്റ് വസ്തു വില്‍ക്കാമെന്ന് വ്യാജ വസ്തു വില്‍പ്പന കരാറുണ്ടാക്കി 9 ലക്ഷം രൂപ പ്രതികള്‍ തട്ടിയെടുക്കുകയായിരുന്നു.

ആറ്റിപ്ര വില്ലേജില്‍ അലത്തറ ഗ്ലോറിയ ഹൗസില്‍ മാര്‍ത്താള്‍ മകള്‍ പൗളിന്‍ ബര്‍ണ്ണാഡ് എന്ന വയോധികയുടെ 5.5 സെന്റ് വസ്തു കാണിച്ച്, അത് എഴുതി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ്, പൂജപ്പുര സ്വദേശി വിനയകൃഷ്ണന്റെയും ഭാര്യയുടെയും കൈയില്‍ നിന്നും ഇപ്രകാരം പണം തട്ടിയെടുത്തത്. പ്രതികള്‍ വസ്തുവിന്റെ യഥാര്‍ത്ഥ ഉടമകള്‍ അല്ലെന്നും വസ്തു വില്‍പ്പന കരാര്‍ വ്യാജമാണന്നും മനസ്സിലാക്കിയതോടെയാണ് വിനയകൃഷ്ണന്‍ പരാതിയുമായി പൂജപ്പുര പോലീസിനെ സമീപിക്കുകയായിരുന്നു.

kerala

തുടര്‍ന്ന് കേസിന്റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. തട്ടിപ്പിന് ശേഷം തൃശ്ശൂരില്‍ വാടക ഫ്‌ലാറ്റില്‍ ഒളിവില്‍ കഴിഞ്ഞുവരവേയാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതികള്‍ പിടിയിലായത്. സിറ്റി സി-ബ്രാഞ്ച് പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ ബി.അനില്‍കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ അനില്‍കുമാര്‍.പി, യശോധരന്‍ കെ. എസ്, അരുണ്‍കുമാര്‍.എസ്, എ.എസ്.ഐമാരായ സാബു, പ്രീത.ആര്‍, സി. പി. ഓ മാരായ വിനോദ്.ബി, വിനോദ്.എസ്, നിഷ.ഒ എന്നിവരടങ്ങിയ പോലീസ് സംഘമാണ് തൃശൂര്‍ കൂര്‍ക്കാഞ്ചേരിയിലെ ഫ്‌ലാറ്റില്‍ നിന്നും പ്രതികളെ അറസ്റ്റ് ചെയ്തത്.

പ്രതികള്‍ വിവിധ പോലീസ് സ്റ്റേഷനുകളില്‍ മുന്‍പും ഇത്തരം തട്ടിപ്പു കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരാണ്. സമാന രീതിയില്‍ പ്രതികള്‍ കൂടുതല്‍ തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടോ എന്നും, തട്ടിപ്പു സംഘത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നിവ സംബന്ധിച്ചും പോലീസ് വിശദമായ അന്വേഷണം നടത്തുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍ അറിയിച്ചു.

കൃഷി ഉദ്ദ്യോഗസ്ഥന്‍ ചമഞ്ഞ് തട്ടിപ്പ് യുവാവ് പോലീസ് പിടിയിലായി

കൊല്ലം: നാളികേര ഗവേഷണ കേന്ദ്രത്തിലെ ഉദ്ദ്യോഗസ്ഥന്‍ ചമഞ്ഞ് പൊതുജനങ്ങളെ വഞ്ചിച്ച യുവാവിനെ അഞ്ചാലുമ്മൂട് പോലീസ് പിടികൂടി. കൊല്ലം മുളവന വില്ലേജില്‍ പേരയം പടപ്പക്കര റൂഫസ് ഭവനില്‍ ജോണ്‍സണ്‍ മകന്‍ നിവിന്‍ (31) ആണ് പോലീസ് പിടിയിലായത്. അഞ്ചാലുമ്മൂട് ഞാറയ്ക്കല്‍ പ്രദേശത്ത് ഇയാള്‍ കേരഗ്രാമം കൃഷി ഉദ്ദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തി ധാരാളം വീടുകളില്‍ തട്ടിപ്പ് നടത്തുകയായിരുന്നു. കേരള സര്‍ക്കാരിന്റെ ഫോട്ടോ ഐഡന്റിറ്റി ടാഗ് ധരിച്ച് എത്തിയ ഇയാള്‍ കൃഷി ഉദ്ദ്യോഗസ്ഥനെന്ന് സ്വയം പരിചയപ്പെടുത്തുകയായിരുന്നു.

സരസമായ സംഭഷണത്തിലൂടെ സന്ദര്‍ശിക്കുന്ന വീടുകളിലെ വ്യക്തികളെ കൈയ്യിലെടുക്കുന്ന ഇയാള്‍ തെങ്ങിന്റെ രോഗ കീടബാധയകറ്റാന്‍ കേരഗ്രാമം പദ്ധതി പ്രകാരം പ്രത്യേകം വികസിപ്പിച്ച മരുന്ന് ഗവണ്‍മെന്റിന് വേണ്ടി വിതരണം ചെയ്യുകയാണെന്നാണ് നാട്ടുകാരെ വിശ്വസിപ്പിച്ചത്. തെങ്ങ് ഒന്നിന് മരുന്ന് തളിക്കുന്നതിന് 200 രൂപയാണ് ഇയാള്‍ ചാര്‍ജ്ജ് ചെയ്തിരുന്നത്.

മരുന്ന് തളിക്കുന്നതില്‍ സംശയം തോന്നിയ പ്രദേശവാസിയും പോലീസ് സബ്ബ് ഇന്‍സ്‌പെക്ടറുമായ അനന്‍ബാബു ഇയാളോട് ജോലിയെ സംബന്ധിച്ച് അന്വേഷിച്ചു. തൃപ്തികരമായ മറുപടി നല്‍കാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് അഞ്ചാലുംമ്മൂട് പോലീസിനെ വിവരം അറിയിക്കുകയും പോലീസ് ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. പോലീസ് അന്വേഷണത്തില്‍ ഇയാള്‍ സര്‍ക്കാര്‍ ഐഡിന്റിറ്റിയും മറ്റും വ്യാജമായി നിര്‍മ്മിച്ച് സാധാരണ വളം ഇട്ട് ജനങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്ന് വ്യക്തമായി.

ഇയാളില്‍ നിന്നും സര്‍ക്കാര്‍ സ്ഥാപനത്തിന്റെ വ്യാജ രസീതും മറ്റും കണ്ടെടുത്തു. തുടര്‍ന്ന് സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥന്‍ ചമഞ്ഞ് ആള്‍മാറാട്ടം നടത്തിയതിനും നിലവാരമില്ലാത്ത വസ്തുക്കള്‍ നല്‍കി ജനങ്ങളെ വഞ്ചിച്ചതിനും അഞ്ചാലുംമ്മൂട് പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. അഞ്ചാലുമ്മൂട് ഇന്‍സ്‌പെക്ടര്‍ സി.ദേവരാജന്റെ നേതൃത്വത്തില്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍മാരായ അനീഷ്, അനന്‍ബാബു, ബാബുക്കുട്ടന്‍പിളള എ.എസ്.ഐ ഓമനക്കുട്ടന്‍, സി.പി.ഒമാരായ സുനില്‍ ലാസര്‍, മുഹമ്മദ് ഷാഫി എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാന്റ് ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+