Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഹനൻ അപ്രത്യക്ഷനായിട്ട് 25 ദിവസം, ഒരു തുമ്പും ഇല്ലാതെ പോലീസും വീട്ടുകാരും

തിരുവനന്തപുരം: ആര്യനാട് നിന്നും സ്വര്‍ണവും പണവുമായി കാണാതായ കെ മോഹനനെ കുറിച്ച് ഒരു തുമ്പും ഇല്ലാതെ പോലീസും വീട്ടുകാരും. മോഹനന്‍ അപ്രത്യക്ഷനായിട്ട് 25 ദിവസം പിന്നിട്ടിരിക്കുകയാണ്. കാണാതാകുമ്പോള്‍ മോഹനന്റെ കൈവശം 50 പവനും അന്‍പതിനായിരം രൂപയുമാണ് ഉണ്ടായിരുന്നത്. ബാങ്കില്‍ നിന്നും പണവും സ്വര്‍ണവുമായി ഇറങ്ങിയ മോഹനന്‍ അപ്രത്യക്ഷമാവുകയായിരുന്നു.

മോഹനന്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും കാണാനില്ല. മെയ് 8നാണ് മോഹനനെ കാണാതായത്. കരകുളം പഞ്ചായത്ത് ഓഫീസ് വരെ മോഹനന്‍ എത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഒഫീസിന് മുന്നിലുളള ചില സിസിടിവി ദൃശ്യങ്ങളില്‍ ബൈക്കില്‍ സഞ്ചരിക്കുന്ന മോഹനന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ അതിന് ശേഷം മോഹനന് എന്ത് സംഭവിച്ചു എന്നത് ഇതുവരെ കണ്ടെത്താനായിട്ടില്ല.

MISSING

മോഹനന്റെ ഭാര്യ എല്‍ സുധാ കുമാരി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരിക്കുകയാണ്. അന്വേഷണ സംഘത്തില്‍ പോലീസിലെ വിദഗ്ധരെ ഉള്‍പ്പെടുത്തണം എന്നാവശ്യപ്പെട്ടാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരിക്കുന്നത്. കാണാതായ ദിവസം രാവിലെ 10.50ന് അന്‍പത് പവന്‍ സ്വര്‍ണവുമായി മോഹനന്‍ പേരൂര്‍ക്കട ബാങ്കില്‍ നിന്നും പുറത്ത് ഇറങ്ങിയതാണ്. ബാങ്കില്‍ സ്വര്‍ണം പണയം വെയ്ക്കാന്‍ സ്ഥിരമായി പോകാറുളളത് മോഹനന്‍ ആണ്. മാത്രമല്ല പണയപ്പണ്ടം തിരികെ എടുത്ത് കൊണ്ട് വരുന്നതും മോഹനന്‍ തന്നെ ആണ്.

ശനിയാഴ്ച രാവിലെ 8 മണിക്ക് പണയം വെക്കാനുളള സ്വര്‍ണവുമായി മോഹനന്‍ പേരൂര്‍ക്കട സഹകരണ ബാങ്കില്‍ പോയിട്ടുണ്ട്. പതിവ് പോലെ സ്‌കൂട്ടറിലാണ് ബാങ്കിലേക്ക് പോയത്. സ്വര്‍ണം പണയം വെച്ചതിന് ശേഷം തിരികെ പണയം എടുത്ത 50 പവന്‍ സ്വര്‍ണവുമായി തിരികെ സ്ഥാപനത്തിലേക്ക് മടങ്ങുന്നതിനിടെയാണ് സ്‌കൂട്ടറുമായി മോഹനനെ കാണാതായിരിക്കുന്നത്. കുളപ്പട സുവര്‍ണ നഗര്‍ ഏതന്‍സ് നിവാസില്‍ മോഹനന്‍ പറണ്ടോട് ഗോള്‍ഡ് ഫിനാന്‍സ് സ്ഥാപനത്തിലെ ജീവനക്കാരനാണ്. സ്വര്‍ണം പണയമെടുക്കുന്ന ഈ സ്ഥാപനത്തില്‍ കഴിഞ്ഞ പത്ത് വര്‍ഷമായി മോഹനന്‍ ജോലി ചെയ്യുന്നുണ്ട്. മോഹനന്റെ ഭാര്യയുടെ സഹോദരന്‍ ആയ ജയകുമാര്‍ ആണ് പറണ്ടോട് ഗോള്‍ഡ് ഫിനാന്‍സിന്റെ ഉടമ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+