ചെറിയതുറയിൽ പ്രതികളെ പിടികൂടാനെത്തിയ പൊലീസിനെ ആക്രമിച്ചു: സ്ത്രീകള്‍ക്കെതിരെയും കേസ്!!
തിരുവനന്തപുരം: ചെറിയതുറയിൽ അടിപിടി കേസിലെ പ്രതികളെ പിടികൂടാനെത്തിയ വലിയതുറ പൊലീസിനെ ആക്രമിച്ചു. എസ്ഐ ശ്യാംരാജ്, ചെറിയതുറ ഫിഷർമെൻ കോളനി നിവാസിയായ നേഹ എന്നിവർക്ക് പരിക്കേറ്റു. ജീപ്പിന്റെ മുൻഗ്ളാസുകളും തകർത്തു. ഇന്നലെ രാത്രി 9.30 ഓടെയായിരുന്നു സംഭവം. ഇക്കഴിഞ്ഞ 4ന് കോളനി നിവാസികളായ രണ്ട് സംഘങ്ങൾ തമ്മിൽ വഴക്കും അടിപിടിയുമുണ്ടായി.
ഈ കേസിലെ പ്രതികളെ പിടികൂടാനെത്തിയ പൊലീസിനെയാണ് ഒരു സംഘം അക്രമിച്ചത്. അക്രമത്തിന് നേതൃത്വം നൽകിയ ടിറ്റോയെന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്ത്രീകളുൾപ്പെടെ കണ്ടാലറിയാവുന്ന പന്ത്രണ്ടോളം പേർക്കെതിരെ ഡ്യൂട്ടി തടസപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കൽ, പൊലീസിനെ ആക്രമിച്ച് പരിക്കേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്തു. പരിക്കേറ്റ എസ്.ഐ ശ്യാംരാജ് ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.

അതേസമയം പൊലീസ് ജീപ്പ് തട്ടിപരിക്കേറ്റതായി ആരോപിച്ച് കോളനിനിവാസിയായ നേഹയും ജനറൽ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലും ചികിത്സതേടിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച അടിപിടിയിൽ നേഹയ്ക്ക് പരിക്കേറ്റിരുന്നു. ഇവരെ ജീപ്പിടിച്ചതായ ആരോപണം പൊലീസ് നിഷേധിച്ചു. സംഭവ സമയത്ത് ഇവരുടെ കൈവശം കൈക്കുഞ്ഞും ഒപ്പം മറ്റ് സ്ത്രീകളുമുണ്ടായിരുന്നതായും കുഞ്ഞിനും ഒപ്പമുണ്ടായിരുന്ന സ്ത്രീകൾക്കും പരിക്കേറ്റിട്ടില്ലെന്നും പൊലീസ് വെളിപ്പെടുത്തുന്നു. ശംഖുംമുഖം അസി. കമ്മിഷണറുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. സ്ഥലത്ത് പൊലീസ് നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications