തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ക്ഷേത്രക്കുളത്തിൽ മുങ്ങിത്താഴ്ന്ന യുവാവിനെ പൊലീസുകാരൻ സാഹസികമായി രക്ഷിച്ചു: സംഭവം തിരുവനന്തപുരത്ത്!

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് കുടുംബ സമേതം എത്തിയ ശേഷം ശ്രീവരാഹം ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങവെ കാൽ തെന്നി വീണ് മുങ്ങിത്താഴുകായിരുന്ന യുവാവിനെ കുളത്തിൽ എടുത്തുചാടി സാഹസികമായി രക്ഷിച്ച പൊലീസുകാരൻ മാതൃകയായി. ആലപ്പുഴ നൂറനാട് സ്വദേശി അജയനെയാണ് (40) ക്രെെംബ്രാഞ്ച് സെൻട്രൽ യൂണി​റ്റിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ എസ്.അബ്ദുൾ കബീർ സമയോചിതമായ ഇടപെടലിലൂടെ രക്ഷിച്ചത്.

<strong>ടീം പ്രിയങ്കയിലെ പ്രധാനിയെ പുറത്താക്കി രാഹുൽ ഗാന്ധി, നിയമനത്തിന് ആയുസ് ഒറ്റ രാത്രി മാത്രം!</strong>ടീം പ്രിയങ്കയിലെ പ്രധാനിയെ പുറത്താക്കി രാഹുൽ ഗാന്ധി, നിയമനത്തിന് ആയുസ് ഒറ്റ രാത്രി മാത്രം!

ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ഭാര്യയ്ക്കും രണ്ട് മക്കൾക്കും മറ്റ് കുടുംബാംഗങ്ങൾക്കുമൊപ്പം ചൊവ്വാഴ്ച എത്തിയ അജയൻ വൈകിട്ട് 6.30ഓടെയാണ് കുട്ടികളോടൊപ്പം ശ്രീവരാഹം ക്ഷേത്രക്കുളത്തിൽ കുളിക്കാനെത്തിയത്. കുട്ടികളെ കുളിപ്പിച്ച് കരയിലിരുത്തിയ ശേഷം കുളിക്കാനിറങ്ങിയ അജയൻ കാൽതെന്നി കുളത്തിലെ ആഴമുള്ള ഭാഗത്ത് വീണ് മുങ്ങിത്താഴുകയായിരുന്നു.

abdulkabeertvm-1

ഇത് കണ്ട് സ്ത്രീകളും കുട്ടികളും മറ്റും നിലവിളിക്കുന്നത് കേട്ടാണ് സമീപത്ത് പട്രോളിംഗ് ഡ്യൂട്ടിയിലായിരുന്ന അബ്ദുൽ കബീറും മറ്റ് പൊലീസുകാരും കുളത്തിനടുത്തെത്തിയത്.ഉടനെ ബൂട്ട്സ് അഴിച്ച് മാറ്റിയ ശേഷം സ്വന്തം ജീവൻ പോലും വക വയ്ക്കാതെ 40 അടിയോളം ആഴമുള്ള കുളത്തിൽ അബ്ദുൽ കബീ‌ർ എടുത്ത് ചാടുകയായിരുന്നു. നിമിഷങ്ങൾക്കകം അജയനെ മുങ്ങിയെടുത്ത് കരയിലെത്തിച്ചു. കുളത്തിൽ വഴുതി വീണപ്പോൾ കുളത്തിന്റെ നടുഭാഗത്തേക്ക് നീന്താൻ അജയൻ ശ്രമിച്ചതാണ് മുങ്ങിത്താഴാനിടയാക്കിയതെന്ന് .കൊട്ടാരക്കര സ്വദേശിയായ കബീ‌ർ പറഞ്ഞു.

Thiruvananthapuram
English summary
police saves man from pond
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X