തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പിടിച്ചെടുത്ത മീൻ പോലീസുകാർ രഹസ്യമായി വിറ്റു, നടപടി നിരപരാധിക്കെതിരെയെന്ന് പരാതി

Google Oneindia Malayalam News

പോത്തന്‍കോട്: പിടിച്ചെടുത്ത കായല്‍ മീന്‍ പോലീസുകാര്‍ രഹസ്യമായി വില്‍പന നടത്തിയ സംഭവം പോലീസ് സേനയ്ക്കാകെ നാണക്കേടുണ്ടാക്കിയിരുന്നു. തുടര്‍ന്ന് മംഗലപുരം സ്റ്റേഷനിലെ മൂന്ന് എഎസ്‌ഐമാര്‍ക്കെതിരെ നടപടിയുമെടുത്തു. റൂറല്‍ എസ്പിയുടെ അന്വേഷണത്തിന് ഒടുവില്‍ പോലീസുകാരെ നെയ്യാറ്റിന്‍കര പുളിങ്കുടിയിലെ എആര്‍ ക്യാമ്പിലേക്ക് മാറ്റുകയായിരുന്നു.

എന്നാല്‍ മീന്‍ വില്‍പനയുടെ പേരില്‍ നടപടിയെടുത്തത് നിരപരാധിക്ക് എതിരെയാണ് എന്നാണിപ്പോള്‍ ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഗ്രേഡ് എസ്‌ഐ ആയ ഭര്‍ത്താവ് ഗോപകുമാറിനെ സംഭവത്തില്‍ ബലിയാടാക്കി എന്നാരോപിച്ച് ഭാര്യ റാണി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരിക്കുകയാണ്. പുനരന്വേഷണം വേണം എന്നാവശ്യപ്പെട്ടാണ് പരാതി. ഡിജിപിക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.

police

മീന്‍ വില്‍പനയ്ക്ക് ചുക്കാന്‍ പിടിച്ച എസ്‌ഐയെ രക്ഷിക്കാനുളള നീക്കം നടക്കുന്നതായി നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. രാഷ്ട്രീയ സമ്മര്‍ദ്ദം കാരണം എസ്‌ഐയെ നടപടിയില്‍ നിന്നും ഒഴിവാക്കി എന്നാണ് ആക്ഷേപം. ഗോപകുമാര്‍ സംഭവത്തില്‍ ഉണ്ടായിരുന്നില്ലെന്നും പ്രിന്‍സിപ്പല്‍ എസ്‌ഐ വ്യക്തിവൈരാഗ്യം തീര്‍ക്കുകയായിരുന്നു എന്നുമാണ് ഭാര്യയുടെ പരാതിയില്‍ ആരോപിക്കുന്നത്. അന്വേഷണം നടത്തിയ ആറ്റിങ്ങല്‍ ഡിവൈഎസ്പി, പ്രിന്‍സിപ്പല്‍ എസ്‌ഐയുടെ മൊഴി മാത്രമെടുത്ത ശേഷം റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു എന്നും ആരോപണമുണ്ട്.

അനുവിന്റെ ആത്മഹത്യയിൽ രശ്മി ആർ നായരുടെ പോസ്റ്റ് വിവാദത്തിൽ! ഒടുവിൽ പോസ്റ്റ് മുക്കി രശ്മിഅനുവിന്റെ ആത്മഹത്യയിൽ രശ്മി ആർ നായരുടെ പോസ്റ്റ് വിവാദത്തിൽ! ഒടുവിൽ പോസ്റ്റ് മുക്കി രശ്മി

അടുത്തിടെയാണ് പ്രദേശവാസികളായ ചിലര്‍ കഠിനംകുളം കായലില്‍ നിന്നും പിടിച്ച കരിമീന്‍, വരാല്‍, തിലോപ്പിയ പോലുളള മീന്‍ പോലീസ് പിടിച്ചെടുത്തത്. ഇവ ഇടനിലക്കാരെ ഉപയോഗിച്ച് പോലീസ് വില്‍പന നടത്തിയെന്നും പോലീസ് സ്‌റ്റേഷനില്‍ വെച്ച് മീന്‍ പാചകം ചെയ്തു എന്നുമാണ് ആരോപണം ഉണ്ടായത്. സംഭവം പോലീസിനാകെ നാണക്കേടായിരുന്നു. തുടര്‍ന്ന് ഡിജിപി അടക്കം വിശദീകരണം തേടുകയുണ്ടായി.

ഇടത് പക്ഷത്തേക്ക് ജോസ് കെ മാണിക്ക് കടമ്പകളേറെ, വഴി തടഞ്ഞ് സിപിഐയും മാണി സി കാപ്പനും!ഇടത് പക്ഷത്തേക്ക് ജോസ് കെ മാണിക്ക് കടമ്പകളേറെ, വഴി തടഞ്ഞ് സിപിഐയും മാണി സി കാപ്പനും!

Thiruvananthapuram
English summary
Police Sold fish Case: The accused police officer's wife files complaint to CM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X