തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പിടിച്ചെടുത്ത മീന്‍ പോലീസ് രഹസ്യമായി വിറ്റതായി ആരോപണം: ഒത്തുതീര്‍പ്പിനായി ശ്രമം

Google Oneindia Malayalam News

തിരുവനന്തപുരം: നിരോധനം ലഘിച്ച് കഠിനംകുളം കായലില്‍ നിന്നും പിടിക്കുന്ന മീന്‍ പൊലീസ് പിടിച്ചെടുത്ത് രഹസ്യമായി വില്‍ക്കുന്നതായി ആരോപണം. വില്‍പ്പനയ്ക്ക് ശേഷം ബാക്കിവരുന്ന മീന്‍ പോലീസുകാര്‍ വീട്ടില്‍ കൊണ്ടുപോവുന്നതായും ആരോപണമുണ്ട്. നാട്ടില്‍ സംസാര വിഷയമായ ഇക്കാര്യം മുരുക്കുംപുഴയിലെ ജനകീയ സമിതി പ്രവര്‍ത്തകര്‍ ആറ്റിങ്ങല്‍ ഡിവൈഎസ്പിയുടേയും രഹസ്യ വിഭാഗത്തിന്‍റെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. പരാതികളിലേക്ക് പോവാതെ വിഷയം ഒത്തുതീര്‍ക്കാന്‍ ശ്രമിക്കുന്നതായും ആരോപണമുണ്ട്.

ഒരാഴ്ച മുമ്പ് ചെമ്പഴന്തിക്ക് സമീപം വനിതാ എസ് ഐയും പോലീസുകാരനും ചേര്‍ന്ന് രാത്രി പൊലീസ് ജീപ്പില്‍ അലങ്കാരച്ചെടി മോഷ്ടിച്ചു കടത്തിയ വാര്‍ത്തയ്ക്ക് പിന്നാലെയാണ് മീന്‍ സംഭവമെന്നാണ് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പോലീസിനുള്ളിലും ഇക്കാര്യത്തില്‍ കടുത്ത അമര്‍ഷമുണ്ട്. നാട്ടുകാരില്‍ ചിലര്‍ കഠിനംകുളം കായലില്‍ നിന്ന് വലവീശി പിടിച്ച കരിമീൻ , തിലോപ്പിയ, വരാൽ തുടങ്ങിയവ മുരുക്കുംപുഴ കടവിൽ വിൽപന നടത്തിയപ്പോൾ ആൾക്കൂട്ടം ഒഴിവാക്കാന്‍ എത്തിയതായിരുന്നു പോലീസ്.

jeepa

തുടര്‍ന്ന് വില്‍പ്പനക്കാരേയും ആള്‍ക്കൂട്ടത്തേയും ഓടിച്ച ശേഷം പോലീസ് മീന്‍ പിടിച്ചെടുത്തു. ഇതിനിടെ ഒരാള്‍ കായല്‍ വെട്ടിലേക്ക് എടുത്തുചാടുകയും ചെയ്തു. തുടര്‍ന്ന സ്ഥലത്ത് നിന്നും പോയ പോലീസ്, ജീപ്പി‍ൽ കടത്തിയ മീനാണ് പിന്നീട് ഇടനിലക്കാരെ ഉപയോഗിച്ച് കച്ചവടം നടത്തിയതെന്നാണ് ആരോപണം. ഇതിന്‍റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിട്ടുണ്ട്.

പഴവും ചോറും കഴിക്കണമെന്ന് പറഞ്ഞു; വിദഗ്ദ ചികിത്സ നൽകിയില്ല, നാണയം വിഴുങ്ങിയ കുട്ടിക്ക് ദാരുണാന്ത്യംപഴവും ചോറും കഴിക്കണമെന്ന് പറഞ്ഞു; വിദഗ്ദ ചികിത്സ നൽകിയില്ല, നാണയം വിഴുങ്ങിയ കുട്ടിക്ക് ദാരുണാന്ത്യം

Thiruvananthapuram
English summary
police sold seized fish at trivandrum
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X