മാനവീയം വീഥിയിലെ കൂട്ടയടി: നിയന്ത്രണം കടുപ്പിക്കാൻ പോലീസ്; ഡ്രഗ് കിറ്റ് പരിശോധന, ബാരിക്കേഡുകൾ സ്ഥാപിക്കും
തിരുവനന്തപുരം: മാനവീയം വീഥിയിൽ ഉണ്ടായ സംഘർഷത്തെ തുടർന്ന് നൈറ്റ് ലൈഫിൽ പരിശോധന കടുപ്പിക്കാൻ പോലീസ്, റോഡിന്റെ രണ്ട് വശത്തും ബാരിക്കേഡ് സ്ഥാപിക്കും. ഡ്രഗ് കിറ്റ് കൊണ്ടുള്ള പരിശോധന നടത്തുമെന്നും പോലീസ് അറിയിച്ചു. സംശയം ഉള്ളവരെ മാത്രമാകും കിറ്റ് ഉപയോഗിച്ച് പരിശോധന നടത്തുകയെന്നും എല്ലാവരേയും പരിശോധിക്കില്ലെന്നും പോലീസ് പറഞ്ഞു.
രാത്രി 11 മണിക്ക് ശേഷം രണ്ട് വാഹനങ്ങളിൽ ദ്രുത കർമ്മ സേനയെ നിയോഗിക്കം. സംഘർഷമുണ്ടായാൽ പരാതിയില്ലെങ്കിലും കേസെടുക്കും മാനവീയം വീഥിയിൽ കൂടുതൽ സി സി ടി വി സ്ഥാപിക്കുമെന്നും പോലീസ് അറിയിച്ചു. അതേസമയം നൈറ്റ് ലൈഫി പോലീസലിന്റെ അനാവശ്യ ഇടപെടൽ ഉണ്ടാവരുതെന്ന് കമ്മീഷണർ നിർദ്ദേശം നൽകി.

രാത്രി 11മണിക്ക് ശേഷം രണ്ട് വാഹനങ്ങളിൽ ദ്രുതകർമ്മ സേനയെ നിയോഗിക്കും. സംഘർഷമുണ്ടായാൽ പരാതിയില്ലെങ്കിലും കേസെടുക്കും. മാനവീയം വീഥിയിൽ കൂടുതൽ സിസിടിവികൾ സ്ഥാപിക്കുമെന്നും പൊലീസ് അറിയിച്ചു. അതേസമയം, നൈറ്റ് ലൈഫിൽ പൊലീസിന്റെ അനാവശ്യ ഇടപെടൽ ഉണ്ടാകരുതെന്ന് കമ്മീഷണർ നിർദ്ദേശം നൽകി.
വെള്ളിയാവ്ച രാത്രിയാണ് മാനവീയം വീഥിയിൽ സംഘർഷം ഉണ്ടായത്. പൂന്തുറ സ്വദേശിയായ ഒരു യുവാവിനെ ഒരു സംഘം യുവാക്കൾ ചേർന്ന് നിലത്തിട്ട് മർദ്ദിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ഉൾപ്പെടെ പുറത്തുവന്നിരുന്നു. തുടർന്നാണ് മ്യൂസിയം പോലീസ് അന്വേഷണം ആരംഭിച്ചത്.
എന്നാൽ സംഭവം നടന്ന് ഇതുവരെ ആരും പരാതി നൽകിയിട്ടില്ല. സംഘഷത്തിനെ യുവാക്കളുടെ സംഘം ഡാൻസ് ചെയ്യുന്നതും വീഡിയോയിൽ കാണാം. സംഘർഷത്തിന്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.
മാനവീയം വീഥിയിൽ നൈറ്റ് ലൈറഫ് ആരംഭിച്ചതിന് പിന്നാലെ ഇവിടെ സംഘർഷങ്ങൾ പലപ്പോഴായി നടക്കുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്.
എന്നാൽ ആരും പരാതിയുമായി പോലീസിനെ സമീപിക്കുന്നില്ല. ഇന്നലെ സംഘർഷം ശ്രദ്ധയിൽ പെട്ടതിന് പിന്നാലെ പോലീസ് അന്വേൽഷണം ആരംഭിച്ചിരുന്നു, ഇചിൽ ആണ് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പൂന്തുറ സ്വദേശിയായ ഒരാൾ ചികിത്സ തേടിയെന്ന വിവരം ലഭിച്ചത്. ഇയാളുടെസ മൊഴിയാണ് പോലീസ് രേഖപ്പെടുത്തിയിരിക്കുന്നത്.
കൂട്ടയടിയിൽ കേസെടുക്കുമെന്ന് ഡ സി പി വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ പരാതി ലഭിച്ചിട്ടില്ല. പരാതി ലഭിച്ചിട്ടില്ലെങ്കിലും പോലീസ് സ്വമേധയ പോലീസ് ഉട്‍ തന്നെ കേസെടുക്കുമെന്ന് തിരുവനന്തപുരം ഡി സി പി നിധിൻ രാജ് പറഞ്ഞിരുന്നു.
സംഘർഷത്തിൽ ഉൾപ്പെട്ട ആളുകളെ തിരിച്ചറിയാൻ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. സംഘർഷത്തിൻറെ പശ്ചാത്തലത്തിൽ മാനവീയം വീതിയിൽ പോലീസ് നിരീക്ഷണം കർശനമായി തുടരും എന്നും ഡി സി പി പറഞ്ഞു.












Click it and Unblock the Notifications