തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിഴിഞ്ഞത്ത് പോലീസ് വാഹനം കാറിൽ ഇടിച്ചു... പരിക്കേറ്റത് നാല് പേർക്ക്, തിരിഞ്ഞു നോക്കാതെ പോലീസ് മുങ്ങി

  • By Desk
Google Oneindia Malayalam News

വിഴിഞ്ഞം: മന്ത്രി കടകംപള്ളി സുരേന്ദ്രന് എസ്കോർട്ട് പോയി മടങ്ങുകയായിരുന്ന പോലീസ് വാഹനം കാറിലിടിച്ചുണ്ടായ അപകടത്തിൽ നാലു പേർക്ക് പരിക്കേറ്റു. എന്നാൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാതെ പൊലീസുകാർ മുങ്ങിയെന്ന് നാട്ടുകാർ ആരോപിച്ചു. കാറിലുണ്ടായിരുന്ന നെല്ലിവിള സ്വദേശികളായ രാജേഷ് (25), ധന്യ (20), പ്രകാശ് (25), സുധ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വിഴിഞ്ഞം പൊലീസിനെ നാട്ടുകാർ തടഞ്ഞുവച്ചു. ഇന്നലെ രാത്രി 8.30ന് വെങ്ങാനൂർ ചാവടിനട അമ്പാടി ക്ഷേത്രത്തിനു സമീപത്തായിരുന്നു അപകടം.

<strong>പശുവിനെ കൊന്നുവെന്നാരോപണം; യുപിയിൽ കലാപം, പോലീസുകാരനെ പ്രതിഷേധക്കാർ കൊന്നു, വെടിവെപ്പ്!!</strong>പശുവിനെ കൊന്നുവെന്നാരോപണം; യുപിയിൽ കലാപം, പോലീസുകാരനെ പ്രതിഷേധക്കാർ കൊന്നു, വെടിവെപ്പ്!!

പള്ളിച്ചൽ ഭാഗത്തു നിന്ന് വന്ന പൊലീസ് വാഹനവും വെങ്ങാനൂരിൽ നിന്നെത്തിയ കാറുമാണ് കൂട്ടിയിടിച്ചത്. കാർ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ അമിത വേഗതയിലെത്തിയ പൊലീസ് വാഹനം ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. അപകടശേഷം പൊലീസ് വാഹനത്തിലുണ്ടായിരുന്നവ‌ർ രക്ഷപ്പെട്ടു.

Police

തുടർന്നാണ് സ്ഥലത്തെത്തിയ വിഴിഞ്ഞം പൊലീസിനെ നാട്ടുകാർ തടഞ്ഞു വച്ചത്. പൊലീസുകാർ മദ്യപിച്ചിരുന്നുവെന്നും പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചില്ലെന്നും ആരോപിച്ചാണ് നാട്ടുകാർ പ്രതിഷേധിച്ചത്. അപകടത്തിൽ പൊലീസുകാർക്കും പരിക്കേറ്റെന്നും ഇവർ മദ്യപിച്ചെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും വിഴിഞ്ഞം സി.ഐ ബൈജു എൽ.എസ്. നായർ പറഞ്ഞു.

Thiruvananthapuram
English summary
Police vehicle crashed into car in Vizhinjam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X