'ഒരബദ്ധം പറ്റി സാറേ എന്ന് കള്ളന്‍'; സ്വന്തം കാറിലെ മോഷണം കയ്യോടെ പൊക്കി നടനായ പൊലീസുകാരന്‍

തന്റെ 16 വര്‍ഷത്തെ സര്‍വീസിനിടയില്‍ ആദ്യമായി സംഭവിച്ച കാര്യത്തെ കുറിച്ചാണ് ജിബിന്‍ ഗോപിനാഥന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്

jibin

തിരുവനന്തപുരം: നടുറോഡിലെ കാറില്‍ നിന്നും സ്റ്റീരിയോ മോഷ്ടിച്ച കള്ളനെ സിനിമ സ്‌റ്റൈലില്‍ പിടികൂടി സിനിമ നടനായ പൊലീസുകാരന്‍. കണ്‍ട്രോള്‍ റൂം ഉദ്യോഗസ്ഥനും നടനുമായ ജിബിന്‍ ഗോപിനാഥാണ് കള്ളനെ കയ്യോടെ പൊക്കിയത്. ജിബിന്റെ കാറില്‍ നിന്നുമാണ് കള്ളന്‍ സ്റ്റീരിയോ മോഷ്ടിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ കൃത്യസമയത്ത് തന്നെ അദ്ദേഹം കള്ളനെ കയ്യോടെ പിടികൂടുകയായിരുന്നു.

കാര്‍ പാര്‍ക്ക് ചെയ്ത് വീട്ടിലേക്ക്

കാര്‍ പാര്‍ക്ക് ചെയ്ത് വീട്ടിലേക്ക്

സംഭവത്തില്‍ കാര്‍ ഷോറൂമിലെ ജീവനക്കാരനായ ആനയറ സ്വദേശി നിധീഷ് ആണ് പിടിയിലായത്. മിന്നല്‍ മുരളി, കോള്‍ഡ് കേസ്, ഗ്രേറ്റ് ഫാദര്‍ എന്നീ സിനിമകളില്‍ ശ്രദ്ധേയമായ വേഷം ചെയ്ത നടനും കൂടിയാണ് ജിബിന്‍. ജിബിന്റെ വീട്ടിലേക്ക് വാഹനം കയറാത്തത് കൊണ്ട് പട്ടത്തെ പ്ലാമൂട് ജംഗ്ഷനിലാണ് ജിബിന്‍ സ്ഥിരമായി കാര്‍ പാര്‍ക്ക് ചെയ്തിരുന്നത്. പതിവ് പോലെ ജോലി കഴിഞ്ഞെത്തിയ ജിബിന്‍ കാര്‍ സ്ഥിരമായി പാര്‍ക്ക് ചെയ്യുന്ന സ്ഥലത്ത് വച്ച് വീട്ടിലേക്ക് പോയി.

കാറിന് സമീപത്ത് ഒരു ഓട്ടോ

കാറിന് സമീപത്ത് ഒരു ഓട്ടോ

തുടര്‍ന്ന് കുട്ടിക്ക് ചോക്ലേറ്റ് വാങ്ങുന്നതിനായി വീണ്ടും മടങ്ങിവന്നപ്പോഴാണ് കാറിന് സമീപത്ത് ഒരു ഓട്ടോ പാര്‍ക്ക് ചെയതത് ശ്രദ്ധയില്‍പ്പെട്ടത്. അടുത്ത് ചെന്നപ്പോള്‍ കാറിന്റെ ഡ്രൈവിംഗ് സീറ്റില്‍ ഒരാള്‍ ഇരിക്കുന്നതായും കണ്ടു. കുറച്ച് കഴിഞ്ഞപ്പോള്‍ കാറിലെ സ്റ്റീരിയോ കിറ്റുമായി ഒരാള്‍ പുറത്തേക്കിറങ്ങുന്നത് കണ്ടു.

ഒരു അബദ്ധം പറ്റി

ഒരു അബദ്ധം പറ്റി

യുവാവിനോട് എന്താ പരിപാടി എന്ന് ചോദിച്ചപ്പോള്‍ ഏയ് ഒന്നുല്ല എന്ന് നിഷ്‌കളങ്കമായി പറഞ്ഞു. കൈയ്യില്‍ എന്താണെന്ന് ചോദിച്ചപ്പോള്‍ സ്റ്റീരിയോ ആണെന്ന് മറുപടി പറഞ്ഞു. എങ്ങോട്ടാണെന്ന് ചോദിച്ചപ്പോള്‍ ഒരു അബദ്ധം പറ്റിയതാണെന്നും ക്ഷമിക്കണമെന്നു യുവാവ് പറഞ്ഞതായി ജിബിന്‍ പറഞ്ഞു. ഉടന്‍ തന്നെ മോഷ്ടാവിനെ മ്യൂസിയം പൊലീസിനെ വിളിച്ച് കൈമാറി.

16 വര്‍ഷത്തെ സര്‍വീസിനിടയില്‍

16 വര്‍ഷത്തെ സര്‍വീസിനിടയില്‍

തന്റെ 16 വര്‍ഷത്തെ സര്‍വീസിനിടയില്‍ ആദ്യമായാണ് ഒരു കള്ളനെ നേരിട്ട് പിടികൂടുന്നതെന്ന് ജിബിന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു. സര്‍വീസില്‍ ഇരിക്കെ സ്വന്തം വാഹനത്തിലെ മോഷണം കണ്ടുപിടിച്ചു ആ പാപഭാരം ഞാനിന്നു കഴുകി കളഞ്ഞു സുഹൃത്തുക്കളെ എന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ജിബിന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പ് ഇങ്ങനെ.

ചോക്ലേറ്റ് കൊതി

ചോക്ലേറ്റ് കൊതി

ഇന്നൊരു സംഭവം ഉണ്ടായി.എന്റെ 16 വര്‍ഷത്തെ പൊലീസ് ജീവിതത്തില്‍ ഇതുവരെ ഒരു മോഷ്ടാവിനെ എനിക്ക് പിടിക്കാനുള്ള അവസരം ഉണ്ടായിട്ടില്ല.ഇനി കഥയിലേക്ക്, വൈകിട്ട് 6.20 മണിയോടെ എന്റെ ചെക്കന്റെ ചോക്ലേറ്റ് കൊതി നിര്‍ബന്ധം കാരണം, അത് വാങ്ങാന്‍ ടു വീലറില്‍ പുറത്തേക്കിറങ്ങിയതാണ്. വീട്ടിലേക്ക് കയറുന്നതിന്റെ അരികില്‍ കുറച്ച് അടുത്തായാണ് എന്റെ കാര്‍ പാര്‍ക്ക് ചെയ്തിരുന്നത്..

ഒരു നിമിഷം സംശയിച്ചു

ഒരു നിമിഷം സംശയിച്ചു

ചെറിയ ഗേറ്റ് അടഞ്ഞു കിടന്നതിനാല്‍ തുറക്കാന്‍ ചെന്ന ഞാന്‍, കാറിനോട് ചേര്‍ന്ന് കാറിനു റോഡിലേക്ക് ഇറങ്ങാന്‍ പറ്റാതെ ഒരു ഓട്ടോ പാര്‍ക്ക് ചെയ്‌തേക്കുന്നത് കണ്ട്,അടുത്തൊന്നുമില്ലാത്ത അതിന്റെ ഡ്രൈവറിനെ മനസ്സില്‍ തെറി പറഞ്ഞു ചെറിയ ഗേറ്റ് ഓപ്പണ്‍ ആക്കി തിരിഞ്ഞ ഞാന്‍, എന്തോ ഒരു അസ്വാഭാവികത ഫീല്‍ ചെയ്തിട്ട് കാറിലേക്ക് നോക്കി. ഒരു നിമിഷം സംശയിച്ചു എന്റെ കാര്‍ അല്ലെയെന്നു.

എന്താ ഇവിടെ പരിപാടി

എന്താ ഇവിടെ പരിപാടി

കാരണം ഡ്രൈവിംഗ് ല്‍ വേറൊരാള്‍ അതിനകത്തിരിപ്പുണ്ട്.അപ്പൊ അതിനൊരു തീരുമാനം ആവണമല്ലോ എന്ന് കരുതി അയാള്‍ പുറത്തിറങ്ങാന്‍ വെയിറ്റ് ചെയ്തു.ഒരു മിനിറ്റില്‍ അദ്ദേഹം കാറിലേ ഓഡിയോ വീഡിയോ മോണിറ്റര്‍ സിസ്റ്റം എല്ലാം കൈയില്‍ പിടിച്ചു വളരെ നൈസര്‍ഗികമായ ഒരു ചിരിയോടെ എന്നെ നോക്കി. എന്താ ഇവിടെ പരിപാടി എന്ന ചോദ്യത്തിന്, ഏയ് ഒന്നുല്ല എന്ന് നിഷ്‌കളങ്കമായി മറുപടി തന്നു.

സാറെ ഒരബദ്ധം പറ്റി

സാറെ ഒരബദ്ധം പറ്റി

കൈയില്‍ എന്താണ് എന്ന് ചോദിച്ചപ്പോ എനിക്ക് മനസ്സിലാകാത്തത് കൊണ്ടാണെന്നു തോന്നുന്നു അദ്ദേഹം പറഞ്ഞത് സ്റ്റീരിയോ എന്നാണ്. എങ്ങോട്ടാണ് എന്ന് ചോദിച്ചപ്പോ 'സാറെ ഒരബദ്ധം പറ്റിയതാണ്. ക്ഷമിക്കണം, 'എന്ന്. ചെറുതായി മനസ്സലിവ് തോന്നിയെങ്കിലും ഉടന്‍ കോളറിനു കുത്തിപ്പിടിച്ചു തൊട്ടടുത്ത കടയില്‍ കൊണ്ടുപോയി ചാരിനിര്‍ത്തി.

പാപഭാരം കഴുകി

പാപഭാരം കഴുകി

ആള്‍ക്കാരെ വിളിച്ചുകൂട്ടി, പിന്നെ പൊലീസ് ആയി പത്രക്കാരായി.. എന്തായാലും മ്യൂസിയം സ്റ്റേഷനില്‍ കേസ് എടുത്തു അയാളെ അകത്താക്കിയിട്ടുണ്ട്. അങ്ങനെ സര്‍വീസില്‍ ഇരിക്കെ സ്വന്തം വാഹനത്തിലെ മോഷണം കണ്ടുപിടിച്ചു ആ പാപഭാരം ഞാനിന്നു കഴുകി കളഞ്ഞു സുഹൃത്തുക്കളെ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q