തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അവര്‍ അന്നന്ന് അവശ്യസാധനങ്ങള്‍ വാങ്ങുന്നവരാണ്... സര്‍ക്കാര്‍ നിലപാടിനെതിരെ ആഞ്ഞടിച്ച് ഉമ്മന്‍ ചാണ്ടി

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: തീരദേശത്തെ ജനങ്ങള്‍ സഹികെട്ട് തെരുവിലിറങ്ങുകയാണ് ചെയ്തതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇതില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്നും അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തില്‍ വ്യക്തമാക്കി. വളരെ സാധാരണക്കാരായ കുടുംബങ്ങളാണ് തീരദേശത്ത് വസിക്കുന്നത്. അവര്‍ ഓരോ ദിവസവും അവശ്യവസ്തുക്കള്‍ വാങ്ങിയാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. അപ്രതീക്ഷിതമായി കടുത്ത നിയന്ത്രണം പ്രഖ്യാപിച്ചതോടെ ജനജീവിതത്തെ ബാധിച്ചുവെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

o

തീരദേശ വാസികളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാതെയാണ് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്. നരകയാതനയിലൂടെയാണ് തീരദേശവാസികള്‍ കടന്നുപോകുന്നത്. കടലില്‍ പോകാന്‍ പറ്റുന്നില്ല. ജീവിത മാര്‍ഗം നിലച്ചിരിക്കുന്നു. അവശ്യവസ്തുക്കള്‍ കിട്ടാതെ ജനങ്ങള്‍ പ്രയാസത്തിലാണ്. ചികില്‍സ ലഭിക്കുന്നില്ല. ഭക്ഷണം പോലും ലഭിക്കുന്നില്ലെന്ന പരാതികളാണ് വരുന്നതെന്നും ഉമ്മന്‍ ചാണ്ടി കത്തില്‍ വ്യക്തമാക്കി.

Recommended Video

cmsvideo
Lockdown violation in Poonthura; people begins protest on streets | Oneindia Malayalam

കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് 15 കോടി വാഗ്ദാനം; ബിജെപിക്ക് മുട്ടന്‍ മറുപണി കൊടുത്ത് ഗെഹ്ലോട്ട്കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് 15 കോടി വാഗ്ദാനം; ബിജെപിക്ക് മുട്ടന്‍ മറുപണി കൊടുത്ത് ഗെഹ്ലോട്ട്

കടുത്ത നിയന്ത്രണവും ആസൂത്രണമില്ലായ്മയും സാധാരണക്കാരെ ബാധിച്ചിട്ടുണ്ട്. നിത്യവും ജോലിക്ക് പോയി ഉപജീവനം നടത്തുന്നവരെ ശരിക്കും ബാധിച്ചു. പണിമില്ലാതെ ജനങ്ങള്‍ ഞെരുങ്ങിയാണ് ജീവിക്കുന്നത്. ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച തലസ്ഥാനത്തെ മേഖലകളില്‍ സര്‍ക്കാര്‍ ഇടപെടണം. റേഷന്‍ സാധനങ്ങള്‍ കൂടുതല്‍ വിതരണം ചെയ്യണം. പെന്‍ഷന്‍ വിതരണം വേഗത്തിലാക്കണം. മല്‍സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് പ്രത്യേക സഹായം നല്‍കണമെന്നും ഉമ്മന്‍ ചാണ്ടി കത്തില്‍ ആവശ്യപ്പെട്ടു.

ഹാഗിയ സോഫിയ വീണ്ടും മുസ്ലിം പള്ളിയാക്കി; പ്രതിഷേധവുമായി ക്രൈസ്തവര്‍, ഇത് നൂറ്റാണ്ടുകളുടെ കഥ!!ഹാഗിയ സോഫിയ വീണ്ടും മുസ്ലിം പള്ളിയാക്കി; പ്രതിഷേധവുമായി ക്രൈസ്തവര്‍, ഇത് നൂറ്റാണ്ടുകളുടെ കഥ!!

Thiruvananthapuram
English summary
Poonthura Corona Control: Ommen Chandy sent letter to Chief Minister Pinarayi Vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X