Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡിവൈഎഫ്ഐ പ്രവർത്തകനെ ആക്രമിച്ച കേസിൽ 3 പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ

നേമം: ഡി.വൈ.എഫ്.ഐ യുടെ കുഞ്ചാലുംമൂട് ബ്രാഞ്ച് സെക്രട്ടറി ഷജീറിനെ ആക്രമിച്ച കേസിൽ 3 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ അറസ്റ്റ് ചെയ്തു. നേമം പൊന്നുമംഗലം വാർഡിൽ പൊറ്റവിള താന്നിവിള വീട്ടിൽ ഹാജ (30), നേമം കാരയ്ക്കാമണ്ഡപം സെറ്റിൽമെന്റ് കോളനിയിൽ സെയിഫുദീൻ (35), പള്ളിച്ചൽ ഇടക്കോട് അരിക്കട മുക്ക് വെള്ളം കെട്ടുവിള അനസ് മൻസിലിൻ ആസിഫ് (29) എന്നിവർ ആണ് അറസ്റ്റിലായത്.

മുഖംമൂടി ധരിച്ച് മാരകായുദ്ധങ്ങളുമായി എത്തിയ ആക്രമി സംഘം ഷജീറിനെ വാളുമായി വെട്ടാൻ ഓടിക്കുകയും തുടര്‍ന്നു ഷജീർ സുഹൃത്തിന്‍റെ ബൈക്കിൽ രക്ഷപ്പെട്ടു. വീടു പൊളിച്ചു വിൽകാനുണ്ടെന്ന വ്യാജേന വെള്ളായണി ജംഗ്ഷനിൽ വിളിച്ചു വരുത്തിയാണ് ആക്രമണം നടത്തിയത്. മൊബൈൽ ടവർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് പ്രതികളെ പിടികൂടാൻ സഹായിച്ചത്.

popularfrontarrest-15

തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ പി.പ്രകാശിന്‍റെയും തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മിഷണർ ആർ.ആദിത്യയുടെയും നിര്‍ദേശാനുസരണം നേമം പൊലീസ് ഇന്‍സ്പെക്ടർ കെ.പ്രദീപ് സബ് ഇന്‍സ്പെക്ടർമാരായ എസ് .എസ്.സജി, സഞ്ചു ജോസഫ് ,ബിജു, എ.എസ്.ഐമാരായ മുഹമ്മദ് അലി,സജീവ് സി.പി.ഒമാരായ ബിമൽ മിത്ര, ഗിരി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+