Get Updates
Get notified of breaking news, exclusive insights, and must-see stories!

കെപിസിസിൽ നേതൃമാറ്റം വേണം: രണ്ടിടത്ത് പോസ്റ്ററുകൾ, കെ സുധാകരനും മുരളീധരനും വരണമെന്ന് ആവശ്യം

തിരുവനന്തപുരം: സംസ്ഥാനത്ത് കെപിസിസിൽ നേതൃമാറ്റം വേണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ കെ മുരളീധരനെയും കെ സുധാകരനെയും പിന്തുണച്ച് വീണ്ടും പോസ്റ്ററുകൾ. ഇവരെ നേതൃ സ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന ആവശ്യവുമായാണ് തലസ്ഥാന നഗരിയിൽ ഫ്ലക്സ് ബോർഡുകൾ ഉയർന്നുവന്നിട്ടുള്ളത്. കെ മുരളീധരന് വേണ്ടി തിരുവനന്തപുരത്തും സുധാകരന് വേണ്ടി മലപ്പുറത്തുമാണ് ഫ്ലക്സ് ബോർഡുകൾ ഉയർന്നിട്ടുള്ളത്.

കെ മുരളീധരനെ കെപിസിസി അധ്യക്ഷനാക്കണമെന്നാണ് ഫ്ലക്സിലെ ആവശ്യം. മലപ്പുറത്ത് ഡിസിസി ഓഫീസിന് മുൻവശത്തെ റോഡരികിലാണ് ഫ്ലക്സ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. കെ സുധാകരനുണ്ടെങ്കിൽ പോരാടാൻ ഞങ്ങളുണ്ട് എന്നാണ് ഫ്ലക്സ് ബോർഡിലെ വാചകം. സേവ് കോൺഗ്രസ് ഫോറത്തിന്റെ പേരിലാണ് മലപ്പുറത്തെ പോസ്റ്ററുകൾ.

congress3-1528

തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടി ചർച്ച ചെയ്യുന്നതിന് വേണ്ടി എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ ഇന്ന് ഘടകക്ഷി നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. ഈ സന്ദർഭത്തിലാണ് ഫ്ലക്സുകളും ഉയർന്നിട്ടുള്ളത്. കേരളത്തിലെ കോൺഗ്രസിൽ നേതൃത്വമാറ്റത്തിന്റെ ആവശ്യമില്ലെന്നാണ് കഴിഞ്ഞ ദിവസം താരിഖ് അൻവർ പ്രതികരിച്ചത്. ഘടകക്ഷികൾ കെപിസിസി നേതൃമാറ്റം വേണമെന്ന ആവശ്യം ഉന്നയിക്കുന്നതും പോസ്റ്റർ വിപ്ലവത്തിന് കൂടുതൽ ശക്തി പകരുന്നുണ്ട്. ഇത്തരത്തിൽ മുന്നോട്ടുപോകാൻ കഴിയില്ലെന്ന നിലപാടിലാണ് മുസ്ലിം ലീഗും ആർഎസ്പിയും. തദ്ദേശ തിരഞ്ഞെടുപ്പിൽ താഴെത്തട്ടിലുണ്ടാക്കിയ നീക്കുപോക്കുവരെ പരസ്യ അഭിപ്രായ വ്യത്യാസത്തിലേക്ക് പോയതിൽ ഘടക കക്ഷികൾക്കുള്ള അതൃപ്തി എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിനെ നേരിട്ട് അറിയിക്കും.

Recommended Video

cmsvideo
    തിരുവനന്തപുരം; കെപിസിസി നേതൃമാറ്റ ആവശ്യം ശക്തം;കെ മുരളീധരനും കെ സുധാകരനും വേണ്ടി വീണ്ടും ഫ്ലക്സുകൾ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+