അനന്തപുരി എഫ് എം ഇനി പാടില്ല.. പ്രക്ഷേപണം അവസാനിപ്പിച്ച് പ്രസാര്‍ഭാരതി
തിരുവനന്തപുരം: ആകാശവാണി അനന്തപുരി എഫ് എം പ്രക്ഷേപണം അവസാനിപ്പിച്ച നിരാശയിലാണ് ലക്ഷക്കണക്കിന് വരുന്ന ശ്രോതാക്കൾ.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലായി 40 ലക്ഷത്തോളം ശ്രോതാക്കളാണ് അന്തപുരി എം എമ്മിനുണ്ടായിരുന്നത്. കേന്ദ്ര സർക്കാരിന്റെ തീരുമാനമാണ് പ്രസാർഭാരതി പ്രാദേശിക എഫ് എമ്മുകൾ നിർത്തലാക്കിയത്. ഒട്ടും പ്രതീക്ഷിക്കാത്ത ഈ നീക്കത്തിൽ ശ്രോതാക്കൽ ആകെ അമ്പരുന്നു പോയി.
101.9 മെഗാഹെർട്സിൽ ഇനി പ്രക്ഷേപണം ഉണ്ടാവുകയില്ല. ചലച്ചിത്ര ഗാനങ്ങളും വിനോദ പരിപാടികളും എന്നു മാത്രമല്ല ജലവിതരണം സംബന്ധിച്ച വിവരവും ട്രെയിൻ സമയവും ഒക്കെ അറിയാൻ പലരും അനന്തപുരി എഫ് എമ്മിനെ ആശ്രയിച്ചിരുന്നു.

യാതൊരു മുന്നറിയിപ്പും ഇല്ലാതെയാണ് പ്രസാർ ഭാരതി ഇതിന്റെ പ്രക്ഷേപണം നിർത്തിയിത്. തിരുവനന്തപുരം നിലയത്തിലെ ഉദ്യോദസ്ഥർ പോലും എഫ് എമ്മിന്റെ പ്രവർത്തനം നിർത്തുന്നത് അറിഞ്ഞിരുന്നില്ല. എഫ് എമ്മിന്റെ പ്രക്ഷേപണം അവസാനിപ്പിച്ചതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നുവന്നിട്ടുണ്ട്.
വിവിദ് ഭാരതി വാണിജ്യ പ്രക്ഷേപണം തുടങ്ങിയതിന്റെ ഭാഗം ആയാണ് അനന്തപുരി എഫ് എം തുടങ്ങിയത്. 2005 നവംബർ ഒന്നിനാണ് ആണ് അനന്തപുരി എഫ് എം ആരംഭിച്ചത്. അനന്തപുരി എഫ് എം പ്രവർത്തനം നിർത്തിയതോടെ കേരളത്തിലെ ആദ്യ എഫ് എം ആണ് നിലച്ചത്.
ആകാശവാണിയുടെ തിരുവനന്തപുരം നിലയത്തിൽ നിന്നുള്ള പതിവ് സംപ്രേക്ഷണം മാത്രമേ ഇനി ഉണ്ടാവുള്ളൂ. കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിനെതിരെ റോഡോയോ ശ്രോതാക്കളുടെ സംഘടനയായ കാഞ്ചീരവം പരസ്യ പ്രതിഷേധം ആരംഭിച്ചു. അനന്തപുരി എഫ് എം പ്രക്ഷേപണം തുടരണം എന്നാണ് പ്രതിഷേധക്കാർ ആവശ്യപ്പെടുന്നത്.












Click it and Unblock the Notifications