ബോക്കോ ഹറാം... വിട്ടുകൊടുത്തൂടെ ആ കുട്ടികളെ
തിരുവനന്തപുരം: നൈജീരിയയിലെ ബോക്കോ ഹറാം തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടികളെ കുറിച്ച് ഇപ്പോഴും ഒരു വിവരവും ഇല്ല. തടവില്‍ കഴിയുന്ന തീവ്രവാദികളെ മോചിപ്പിച്ചാല്‍ തട്ടിയെടുത്ത പെണ്‍കുട്ടികളെ വിട്ട് നല്‍കാമെന്ന് ബോക്കോ ഹറാം പറയുന്നു. എന്നാല്‍ സര്‍ക്കാര്‍ അത് ഇതുവരെ അംഗീകരിച്ചിട്ടില്ല.
ബോക്കോ ഹറാം തീവ്രവാദികളുടെ തടവില്‍ കഴിയുന്ന പെണ്‍കുട്ടികള്‍ക്ക് വേണ്ടി ലോകമെങ്ങും പ്രാര്‍ത്ഥനകള്‍ നടക്കുകയാണ്. കേരളത്തിലെ സാമൂഹ്യ പ്രവര്‍ത്തകര്‍ക്കും മനുഷ്യ സ്‌നേഹികള്‍ക്കും അതില്‍ നിന്ന് മാറി നില്‍ക്കാനാവില്ല.
തിരുവനന്തപുരത്തെ മാനവീയം വീഥിയില്‍ മെഴുകുതിരികള്‍ തെളിച്ചകൊണ്ടായിരുന്നു പ്രാര്‍ത്ഥന. മാനവീയം കൂട്ടായ്മയും ഇന്‍ഡസ് സൈക്ലിങ് എംബസിയും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്.

ബോക്കോ ഹറാം
പാശ്ചാത്യ വിദ്യാഭ്യാസ രീതികളെ എതിര്‍ക്കുന്നവരാണ് ബോക്കോ ഹറാം തീവ്രവാദികള്‍. ഒരു ബോര്‍ഡിങ് സ്‌കൂളില്‍ നിന്ന് ഇരുനൂറോളം പെണ്‍കുട്ടികളൊണ് അവര്‍ തട്ടിക്കൊണ്ട് പോയത്.

ബ്രിങ് ബാക്ക് ഔര്‍ ഗേള്‍സ്
ബ്രിങ് ബാക്ക് ഔവര്‍ ഗേള്‍സ് എന്ന പേരില്‍ തട്ടിക്കൊണ്ടുപോകപ്പെട്ട പെണ്‍കുട്ടികള്‍ക്ക് വേണ്ടി ലോകമെങ്ങും പ്രാര്‍ത്ഥനിലാണ്.

കേരളത്തിലും
ലോകം ആ പെണ്‍കുട്ടികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍ കേരളത്തിന് മാത്രം മാറി നില്‍ക്കാനാവില്ലല്ലോ. തിരുവനന്തപുരത്ത് നടന്ന പരിപാടി.

അമേരിക്കന്‍ സഹായം
പെണ്‍കുട്ടികളെ കണ്ടെത്താന്‍ അമേരിക്ക സൈനിക സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. തിരച്ചില്‍ പുരോഗമിക്കുകയാണ്.

ഭീഷണി
പെണ്‍കുട്ടികളെ ലൈംഗിക അടിമകളായി വില്‍ക്കും എന്നായിരുന്നു ബോക്കോ ഹറാമിന്റെ ഭീഷണി.












Click it and Unblock the Notifications