തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നിത്യഹരിത നായകന്‍ പ്രേം നസീറിന് ചിറയിന്‍കീഴില്‍ സ്മാരകം, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Google Oneindia Malayalam News

തിരുവനന്തപുരം: മലയാള സിനിമയിലെ നിത്യഹരിത നായകന്‍ പ്രേം നസീറിന് തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍കീഴില്‍ സ്മാരകം ഒരുങ്ങുന്നു. വര്‍ഷങ്ങളായുളള ചിറയിന്‍കീഴുകാരുടെ ആഗ്രഹമാണ് സഫലീകരിക്കാന്‍ പോകുന്നത്. മലയാള സിനിമ കാലങ്ങളോളും നെഞ്ചിലേറ്റിയ അനശ്വര നായകന് സ്മാരകം പണിയണം എന്ന ആവശ്യം നാളുകളായി തന്നെ ഉന്നയിക്കപ്പെട്ടിരുന്നു.

പാർവ്വതിക്ക് മറുപടിയുമായി അമ്മയിൽ നിന്ന് ബാബുരാജ്, പരാതി ഏഴോ എട്ടോ പേർക്ക്, ഫേസ്ബുക്കിലല്ല പറയേണ്ടത്പാർവ്വതിക്ക് മറുപടിയുമായി അമ്മയിൽ നിന്ന് ബാബുരാജ്, പരാതി ഏഴോ എട്ടോ പേർക്ക്, ഫേസ്ബുക്കിലല്ല പറയേണ്ടത്

പ്രേം നസീറിന്റെ ഓര്‍മ്മകള്‍ക്കായുളള സ്മാരക മന്ദിരത്തിന്റെ നിര്‍മ്മാണ് ഉദ്ഘാടനം ഈ മാസം 26ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സാംസ്‌ക്കാരിക വകുപ്പ് മന്ത്രി എകെ ബാലന്‍, മലയാള ചലച്ചിത്ര രംഗത്തെ പ്രമുഖര്‍ എന്നിവര്‍ ചടങ്ങിന് സാക്ഷ്യം വഹിക്കുമെന്ന് ചിറയിന്‍കീഴ് എംഎല്‍എയും ഡെപ്യൂട്ടി സ്പീക്കറുമായ വി ശശി അറിയിച്ചു.

tvm

പ്രേം നസീറിന്റെ ജന്മനാടാണ് ചിറയിന്‍ കീഴ്. പ്രേം നസീറിന്റെ ഓര്‍മ്മകളും സംഭാവനകളുമെല്ലാം പ്രതിഫലിക്കുന്ന രീതിയില്‍ നിത്യസ്മാരകം നിര്‍മ്മിക്കാനുളള സ്ഥലവും ഫണ്ടും സര്‍ക്കാര്‍ അനുവദിച്ചിട്ടുളളതാണെന്നും വി ശശി വ്യക്തമാക്കി. ഒക്ടോബര്‍ 26ന് വൈകിട്ട് 3 മണിക്കാണ് വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്മാരക നിര്‍മ്മാണത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയെന്നും എംഎല്‍എ വ്യക്തമാക്കി.

Recommended Video

cmsvideo
തിരുവനന്തപുരം: ചിറയിൻകീഴിൽ നിത്യഹരിത നായകന് സ്മാരകം

നസീര്‍ സ്മാരകം പണിയുന്നതിനായി 72 സെന്റ് സ്ഥലം ആണ് പൊതുവിദ്യാഭ്യാസ വകുപ്പ് സാംസ്‌ക്കാരിക വകുപ്പിന് കൈമാറിയിരിക്കുന്നത്. നസീര്‍ ജനിച്ച് വളര്‍ന്ന ശാര്‍ക്കര പറമ്പിന് സമീപത്തുളള മലയാളം പള്ളിക്കൂടത്തിലാണ് നിത്യസ്മാരകം ഉയരുന്നത്. 2.30 കോടി രൂപയുടെതാണ് പദ്ധതി. വി ശശി എംഎല്‍എയുടെ ഫണ്ടില്‍ നിന്നും 1 കോടി രൂപയും സര്‍ക്കാര്‍ 1.30 കോടിയും നിര്‍മ്മാണത്തിനായി ചിലവഴിക്കും. മുഴുവന്‍ പ്രേം നസീര്‍ ചിത്രങ്ങളുടേയും ശേഖരം ഇവിടെ ഒരുക്കും. ഒപ്പം മിനി തീയറ്റര്‍, ലൈബ്രറി, ചലച്ചിത്ര പഠന സൗകര്യം എന്നിവയുമൊരുക്കും.

Thiruvananthapuram
English summary
Prem Naseer Memorial to be build at Chirayinkeezhu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X