തിരുവനന്തപുരത്ത് സ്വകാര്യ ബസ് ഡ്രൈവറെ ബസ്സിനകത്ത് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി
തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്വകാര്യ ബസിനുള്ളിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പേയാട് കുണ്ടമൺകടവിൽ ഇന്ന് ഉച്ചയോടെ ആണ് സംഭവം. മരുതംകുഴി സ്വദേശി പ്രശാന്താണ് (38) മരിച്ചത്.
പോയാട് കുണ്ടമൻകടവ് പാലത്തിന് സമീപം സർവീസിന് ശേഷം നിരർത്തിയിട്ടിരുന്ന ബസിലാണ് പ്രശാന്തിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. അടുത്തിടെ ആണ് പ്രശാന്ത് ഡ്രൈവറായി ജോലിയിൽ കയറിയത്. സർവീസിന് ശേഷം ബസുകൾ നിർത്തി ഇടുന്നത് കുണ്ടൻകടവ് പാലത്തിന് അടുത്താണ്. ഉച്ചയോടെ നാട്ടുകാരാണ് പോലീസിൽ വിവരം അറിയിച്ചത്.

ബസിന്റെ ചവിട്ട് പടിക്ക് മുകളിലായി ആണ് ഇയാളെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. രണ്ടാഴ്ച മുമ്പാണ് പ്രശാന്ത് ജോലിക്ക് എത്തിയത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. പോലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.












Click it and Unblock the Notifications