കരുണാകരന്റെ പ്രതിമക്ക് കോടതിയുടെ തട
തിരുവനന്തപുരം: കനകക്കുന്ന് കൊട്ടാരത്തിനടുത്ത് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവും ആയ കെ കരുണാകരന്റെ പ്രതിമ സ്ഥാപിക്കുന്നത് നിയമ ലംഘനമാകുമെന്ന് ജില്ലാ കളക്ടര്‍. പൊതു സ്ഥലങ്ങളില്‍ പ്രതിമകള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് സുപ്രീം കോടതിയുടെ ഉത്തരവിന്റെ ലംഘനമാണ് സര്‍ക്കാര്‍ തീരുമാനം എന്നാണ് കളക്ടറുടെ റിപ്പോര്‍ട്ട്.
2013 ജനുവരി 18 നാണ് പൊതു സ്ഥലങ്ങളില്‍ പ്രതിമകള്‍ സ്ഥാപിക്കുന്നത് വിലക്കിക്കൊണ്ട് സുപ്രീം കോടതി ഉത്തരവ് നിലവില്‍ വരുന്നത്. സുപ്രീം കോടതി ജസ്റ്റിസുമാരായ ആര്‍എം ലോധയും സുധാന്‍ശു ജ്യോതിയും ആണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. പൊതു നിരത്തുകളിലോ വഴിത്താരകളിലോ, പാതയോരങ്ങളിലോ പൊതു ഉപയോഗ സ്ഥലങ്ങളിലോ പ്രതിമകളോ, അത്തരത്തിലുള്ള നിര്‍മ്മാണങ്ങളോ നടത്താന്‍ സംസ്ഥാന സര്‍ക്കാരുകള്‍ അനുമതി നല്‍കരുതെന്നാണ് വിധിയില്‍ പറയുന്നത്.

റവന്യു വകുപ്പിനും ലാന്റ് റവന്യു കമ്മീഷണര്‍ക്കുമാണ് ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. പാളയം- വെള്ളയമ്പലം റോഡില്‍ കനകക്കുന്ന് കൊട്ടാരത്തിനോട് ചേര്‍ന്നുള്ള അഞ്ച് സെന്റ് സ്ഥലത്താണ് കരുണാകരന്റെ പ്രതിമ സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്.
ടൂറിസം വകുപ്പിന്റെ സ്ഥലമായിരുന്നു ഇതിനായി കണ്ടെത്തിയിരുന്നത്. എങ്കിലും പൊതു ജനങ്ങള്‍ പെരുമാറുന്ന സ്ഥലമായതിനാല്‍ അത് സുപ്രീം കോടതി ഉത്തരവിന്റെ പരിധിയില്‍ വരും എന്നാണ് കളക്ടറുടെ നിരീക്ഷണം. പൊതുമരാമത്ത് റോഡുകള്‍ ചേരുന്ന സ്ഥലമായതിനാല്‍ സംസ്ഥാന സര്‍ക്കാരിന്റെ നിയമം അനുസരിച്ചും ഇവിടെ പ്രതിമ നിര്‍മിക്കാന്‍ പാടില്ലെന്ന് കളക്ടര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് കരുണാകരന്റെ പ്രതിമ സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇതിനായി 25 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. ആദ്യം ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡയിത്തിനടുത്താണ് പ്രതിമ ഉദ്ദേശിച്ചിരുന്നതെങ്കിലും കൂടുതല്‍ സ്ഥല ലഭ്യത പരിഗണിച്ച് കനകക്കുന്ന് കൊട്ടാരത്തിനടുത്തേക്ക് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications