തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കരുണാകരന്റെ പ്രതിമക്ക് കോടതിയുടെ തട

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: കനകക്കുന്ന് കൊട്ടാരത്തിനടുത്ത് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവും ആയ കെ കരുണാകരന്റെ പ്രതിമ സ്ഥാപിക്കുന്നത് നിയമ ലംഘനമാകുമെന്ന് ജില്ലാ കളക്ടര്‍. പൊതു സ്ഥലങ്ങളില്‍ പ്രതിമകള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് സുപ്രീം കോടതിയുടെ ഉത്തരവിന്റെ ലംഘനമാണ് സര്‍ക്കാര്‍ തീരുമാനം എന്നാണ് കളക്ടറുടെ റിപ്പോര്‍ട്ട്.

2013 ജനുവരി 18 നാണ് പൊതു സ്ഥലങ്ങളില്‍ പ്രതിമകള്‍ സ്ഥാപിക്കുന്നത് വിലക്കിക്കൊണ്ട് സുപ്രീം കോടതി ഉത്തരവ് നിലവില്‍ വരുന്നത്. സുപ്രീം കോടതി ജസ്റ്റിസുമാരായ ആര്‍എം ലോധയും സുധാന്‍ശു ജ്യോതിയും ആണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. പൊതു നിരത്തുകളിലോ വഴിത്താരകളിലോ, പാതയോരങ്ങളിലോ പൊതു ഉപയോഗ സ്ഥലങ്ങളിലോ പ്രതിമകളോ, അത്തരത്തിലുള്ള നിര്‍മ്മാണങ്ങളോ നടത്താന്‍ സംസ്ഥാന സര്‍ക്കാരുകള്‍ അനുമതി നല്‍കരുതെന്നാണ് വിധിയില്‍ പറയുന്നത്.

K Karunakakaran

റവന്യു വകുപ്പിനും ലാന്റ് റവന്യു കമ്മീഷണര്‍ക്കുമാണ് ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. പാളയം- വെള്ളയമ്പലം റോഡില്‍ കനകക്കുന്ന് കൊട്ടാരത്തിനോട് ചേര്‍ന്നുള്ള അഞ്ച് സെന്റ് സ്ഥലത്താണ് കരുണാകരന്റെ പ്രതിമ സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്.

ടൂറിസം വകുപ്പിന്റെ സ്ഥലമായിരുന്നു ഇതിനായി കണ്ടെത്തിയിരുന്നത്. എങ്കിലും പൊതു ജനങ്ങള്‍ പെരുമാറുന്ന സ്ഥലമായതിനാല്‍ അത് സുപ്രീം കോടതി ഉത്തരവിന്റെ പരിധിയില്‍ വരും എന്നാണ് കളക്ടറുടെ നിരീക്ഷണം. പൊതുമരാമത്ത് റോഡുകള്‍ ചേരുന്ന സ്ഥലമായതിനാല്‍ സംസ്ഥാന സര്‍ക്കാരിന്റെ നിയമം അനുസരിച്ചും ഇവിടെ പ്രതിമ നിര്‍മിക്കാന്‍ പാടില്ലെന്ന് കളക്ടര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് കരുണാകരന്റെ പ്രതിമ സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇതിനായി 25 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. ആദ്യം ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡയിത്തിനടുത്താണ് പ്രതിമ ഉദ്ദേശിച്ചിരുന്നതെങ്കിലും കൂടുതല്‍ സ്ഥല ലഭ്യത പരിഗണിച്ച് കനകക്കുന്ന് കൊട്ടാരത്തിനടുത്തേക്ക് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു.

Thiruvananthapuram
English summary
The government decision to install the statue of former chief minister K Karunakaran on Kanakakkunnu palace premises is a blatant violation of the Supreme Court ban on statues in public places, says a report submitted by district collector K N Satheesh to the government.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X