തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കേന്ദ്രമന്ത്രി പൊൻരാധാകൃഷ്ണനെ നിലയ്ക്കലിൽ തടഞ്ഞ സംഭവം അതിർത്തിയിൽ കേരള ബസുകളെ തടഞ്ഞു

നിലയ്ക്കലിൽ കൊടുത്തതിന് പാറശ്ശാലയിൽ കിട്ടി: കേന്ദ്രമന്ത്രി പൊൻരാധാകൃഷ്ണനെ നിലയ്ക്കലിൽ തടഞ്ഞ സംഭവം, അതിർത്തിയിൽ കേരള ബസുകൾ തടഞ്ഞു!

  • By Desk
Google Oneindia Malayalam News

പാറശാല: ശബരിമല ദർശനത്തിനെത്തിയ ഔദ്യോഗിക വാഹനത്തിൽ എത്തിയ കേന്ദ്രമന്ത്രി പൊൻരാധാകൃഷ്ണനെ പൊലീസ് അപമാനിച്ചെന്നാരോപിച്ച്പ്രദേശമായ കളിയിക്കാവിളയിൽ കേരള ബസുകളെ തടഞ്ഞു. ഇന്നലെ വൈകുന്നേരം 7 മണിക്കാണ് ബി.ജെ.പി. പ്രവർത്തകർ ചേർന്ന് തടഞ്ഞത് നിറയെ യാത്രക്കാരുമായി നാഗർകോവിലിൽ നിന്നും തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസുകളാണ് തടഞ്ഞത്.

<strong>ബിജെപിയില്‍ പൊട്ടിത്തെറി; ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ പട, സുരേന്ദ്രനെ സന്ദര്‍ശിച്ചില്ല!!</strong>ബിജെപിയില്‍ പൊട്ടിത്തെറി; ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ പട, സുരേന്ദ്രനെ സന്ദര്‍ശിച്ചില്ല!!

ഇന്നലെ വൈകുന്നേരം തക്കലയിൽ വച്ച് കേരള ബസുകളെ തടഞ്ഞിട്ടതിനെ തുടർന്നാണ് അതിർത്തിയിൽ തടഞ്ഞത്. സംഭവത്തെ തുടർന്ന് ബസിലെ യാത്രക്കാരെ ഇറക്കി വിട്ടു. കേന്ദ്രമന്ത്രിയെ തടഞ്ഞ പൊലീസ് ഓഫീസറെ തൽസ്ഥാനത്തുനിന്നും മാറ്റുക,കേന്ദ്രമന്ത്രിയെ തടഞ്ഞ പൊലീസ് ഓഫീസർക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചയിരുന്നു. ബസ് തടയൽ സമരം. പിന്നീട് തടഞ്ഞിട്ട ബസുകളെ തമിഴ്‌നാട് പൊലീസ് എത്തി കേരളത്തിലേക്ക് കടത്തി വിട്ടതിനെ തുടർന്ന് വീണ്ടും സർവ്വീസ് തുടരുകയായിരുന്നു. എന്നാൽ തക്കലയിൽ കേരള ബസുകൾക്ക് നേരെ ഉണ്ടായ വിവരം അറിഞ്ഞതിനെ തുടർന്ന് വിവിധ ഡിപ്പോകളിൽ നിന്നും അതിർത്തി വരെ സർവീസ് നടത്തേണ്ട കെ.എസ്.ആർ.ടി.സി. ബസുകളെ അതിർത്തിക്കിപ്പുറം ഇഞ്ചിവിള വച്ച് തന്നെ തിരിച്ചയക്കുകയാണ് ചെയ്തത്.

parassalabusblocking-1


രാത്രിയോടെ തമിഴ്നാട്ടിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസുകളും ബി.ജെ.പി പ്രവർത്തകർ തടയാൻ ശ്രമിച്ചു. ഇതോടെ ബസുകൾ അതിർത്തിയായ ഇഞ്ചിവിളയിൽ സർവീസ് അവസാനിപ്പിച്ച് മടങ്ങി. പൊലീസും കെ.എസ്.ആർ.ടി.സി അധികൃതരും ചേർന്നാണ് ബസുകൾ തിരിച്ചുവിട്ടത്.

ബി.ജെ.പി പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ നാട്ടുകാർ ചേർന്ന് തമിഴ്നാട് ട്രാൻസ്പോർട്ടിന്റെ ബസുകളും കളിയിക്കാവിളയിൽ തടഞ്ഞിട്ടു. തുടർന്ന് അതിർത്തിയിൽ സർവീസ് അവസാനിപ്പിച്ച ശേഷം ബസുകൾ മടങ്ങി. ഇരു സംസ്ഥാനങ്ങളിൽ നിന്നുമുള്ള ബസുകൾ അതിർത്തിയിൽ യാത്ര അവസാനിപ്പിച്ചതോടെ യാത്രക്കാരും പെരുവഴിയിലായി.

Recommended Video

cmsvideo
കേന്ദ്രമന്ത്രിയെ പോലീസ് തടഞ്ഞിട്ടില്ല! | Oneindia Malayalam

Thiruvananthapuram
English summary
Protest against kerala busues over union minister blocked in nilakkal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X