തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കുടിവെള്ളമില്ല:​ വെള്ളയമ്പലത്ത് വാട്ടർ അതോറിട്ടി എക്സിക്യൂട്ടീവ് എൻ‌ജീനിയറെ ഉപരോധിച്ചു!!

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: മാസങ്ങളായി കുടിവെള്ളം കിട്ടാതെ വന്നതിനെ തുടർന്ന് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ വാട്ടർ അതോറിട്ടി എക്സിക്യുട്ടീവ് എൻജിനീയറെ ഉപരോധിച്ചു. കൗൺസിലർ പാളയം രാജന്റെ നേതൃത്വത്തിൽ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളടക്കമുള്ളവർ ചേർന്നാണ് ഇന്നലെ രാവിലെ 10.30ഓടെ വെള്ളയമ്പലത്തെ വാട്ടർ അതോറിട്ടി എക്സിക്യൂട്ടിവ് എൻജിനിയറെ ഉപരോധിച്ചത്.

ബിജെപി ഭൂരിപക്ഷം നേടില്ല: രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാവും, ബിഹാറില്‍ ചരിത്ര വിജയമെന്നും തേജസ്വിബിജെപി ഭൂരിപക്ഷം നേടില്ല: രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാവും, ബിഹാറില്‍ ചരിത്ര വിജയമെന്നും തേജസ്വി

പുലർച്ചെ മുതൽ 8.30 വരെ തടസമില്ലാതെ വെള്ളം ലഭ്യമാക്കാമെന്നും തിങ്കൾ,​ വെള്ളി ദിവസങ്ങളിൽ മറ്റൊരു ലൈനിൽ നിന്ന് കുടിവെള്ളം എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കാമെന്നും എക്സിക്യൂട്ടിവ് എൻജിനിയർ ഉറപ്പ് നൽകിയതിനെ തുടർന്ന് ഉച്ചയ്ക്ക് 2ഓടെ ഉപരോധം പിൻവലിച്ചു. നന്തൻകോട് കനകഗനർ,​ നന്തൻനഗർ,​ ദേവസ്വം ബോർഡ് റെസി‌ഡൻസ് അസോസിയോഷൻ,​ ക്ളിഫ് ഹൗസിന് സമീപം,​ പാളയം,​ ലെനിൻ നഗർ,​ ഒബ്സർവേറ്ററി വാലി റെസിഡൻസ്,​ ഫോറസ്റ്റ് ഓഫീസ് ലെയിൻ എന്നിവിടങ്ങളിലാണ് കഴിഞ്ഞ വർഷം ആഗസ്റ്റ് മുതൽ കടുത്ത ജലദൗർലഭ്യം അനുഭവപ്പെടുന്നത്.

drinkingwater-1

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ളിഫ്ഹൗസ് സ്ഥിതി ചെയ്യുന്ന മേഖലയായിട്ടും വാട്ടർ അതോറിട്ടി അധികൃതർ പ്രശ്നത്തിന് പരിഹാരം കാണാൻ തയ്യാറാകാതിരുന്നതോടെയാണ് കൗൺസിലറുടെ നേതൃത്വത്തിൽ ജനങ്ങൾ ഉപരോധ സമരത്തിനിറങ്ങിയത്.

Thiruvananthapuram
English summary
Protest against Water authority Exicutive engineer on Water scarcity
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X