തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സെക്രട്ടറിയേറ്റിന് മുന്നിലെ സമരം ശക്തമാക്കാനൊരുങ്ങി പിഎസ്സി ഉദ്യോഗാര്‍ത്ഥികള്‍, നിരാഹാരം അനുഷ്ടിക്കും

Google Oneindia Malayalam News

തിരുവനന്തപുരം: നിയമനം അവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തുന്ന സമരം ശക്തമാക്കൊനുരുങ്ങി പിഎസ്സി ഉദ്യോഗാര്‍ത്ഥികള്‍. സമരം കടുപ്പിക്കുന്നതിന്റെ ഭാഗമായി നിരാഹാര സമരത്തിലേക്ക് പോകുമെന്ന് ഉദ്യോഗാര്‍ത്ഥികളുടെ പ്രതിനിധിയായ ലയ രാജേഷ് പറഞ്ഞു. സര്‍ക്കാരില്‍ വിശ്വാസമുണ്ട്. സര്‍ക്കാര്‍ ഉത്തരവ് നാളെ ലഭിക്കുമെന്നാണ് പ്രതീക്ഷ. നാളെ വൈകുന്നേരെ വരെ അനുകൂല നടപടിക്കായി കാക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഉത്തരവ് ലഭിച്ചില്ലെങ്കില്‍ സമരം ശക്തമാക്കും. മറ്റന്നാള്‍ മുതല്‍ നിരാഹാര സമരത്തിലേക്ക് കടക്കുമെന്നും ലയ വ്യക്തമാക്കി.

psc

അതേസമയം, ആവശ്യങ്ങള്‍ സര്‍ക്കാരിനെ അറിയിക്കാമെന്നാണ് ആഭ്യന്തര സെക്രട്ടറി ടികെ ജോസും എഡിജിപി മനോജ് എബ്രഹാമും ഉദ്യോഗാര്‍ത്ഥികളെ അറിയിച്ചത്. സമരം തുടരുന്ന ഉദ്യോഗാര്‍ത്ഥികള്‍ വീണ്ടും ഉദ്യോഗസ്ഥരെ കണ്ടേക്കുമെന്നാണ് സൂചന. സമരം സമാധാനപരമാക്കണമെന്ന നിര്‍ദ്ദേശം ഉദ്യോഗാര്‍ത്ഥികള്‍ അംഗീകരിച്ചിട്ടുണ്ട്.

നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്‌സിവീയറന്‍സ് റോവര്‍ ചൊവ്വയില്‍ ഇറങ്ങി, ചിത്രങ്ങള്‍

പിഎസ്സി ഉദ്യോഗാര്‍ത്ഥികളുടെ സമരത്തിന് പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസ് ഒരാഴ്ചയായി നിരാഹാര സമരത്തിലാണ്. എട്ട് ദിവസമായി യൂത്ത് കോണ്‍ഗ്രസിന്റെ നിരാഹാരം തുടരുകയാണ്. എംഎല്‍എമാരായ ഷാഫി പറമ്പിലും എസ് ശബരീനാഥനുമാണ് സമരം ചെയ്യുന്നത്. ഇവരോട് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ സമരം വീണ്ടും തുടരാനാണ് തീരുമാനം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ മുളീധരന്‍ എംപി അടക്കമുള്ളവര്‍ സമരപ്പന്തലില്‍ എത്തിയിരുന്നു.

താന്‍ വേണമോയെന്ന് യുഡിഎഫ് ഉടന്‍ പറയണം; ഇല്ലെങ്കില്‍ പാലായിലും മത്സരിക്കാന്‍ പിസി ജോര്‍ജ്താന്‍ വേണമോയെന്ന് യുഡിഎഫ് ഉടന്‍ പറയണം; ഇല്ലെങ്കില്‍ പാലായിലും മത്സരിക്കാന്‍ പിസി ജോര്‍ജ്

എകെ ശശീന്ദ്രന് കത്രികപ്പൂട്ട്: എലത്തൂർ നഷ്ടമാകും? എൻസിപിക്കുള്ളിൽ എതിർപ്പ് രൂക്ഷംഎകെ ശശീന്ദ്രന് കത്രികപ്പൂട്ട്: എലത്തൂർ നഷ്ടമാകും? എൻസിപിക്കുള്ളിൽ എതിർപ്പ് രൂക്ഷം

ഹോട്ട് ലുക്കില്‍ നേഹ ശര്‍മ്മ-ചിത്രങ്ങള്‍ കാണാം

Thiruvananthapuram
English summary
PSC candidates will go on a hunger strike to intensify the strike in front of the secretariat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X