തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സാമ്പത്തിക സെന്‍സസുമായി ജനങ്ങള്‍ സഹകരിക്കണമെന്ന് തിരുവനന്തപുരം ജില്ലാ ഭരണകൂടം

Google Oneindia Malayalam News

തിരുവനന്തപുരം: ഏഴാമത് സാമ്പത്തിക സെന്‍സസ് സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് പൊതുജനങ്ങളും വ്യാപാരികളും സഹകരിക്കണമെന്ന് ജില്ലാഭരണകൂടം. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ അനുമതിയോടെ തദ്ദേശ സ്ഥാപനങ്ങളെ പൂര്‍ണമായും സഹകരിപ്പിച്ചാണ് സെന്‍സസ് നടപ്പിലാക്കുന്നത്. സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള കോവിഡ്19 മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിച്ചുകൊണ്ടാണ് സെന്‍സസ് നടത്തുന്നതെന്ന് ഇതുമായി ബന്ധപ്പെട്ടു കളക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ എ.ഡി.എം ഇ.എം. സഫീര്‍ പറഞ്ഞു.

പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനായാണ് സാമ്പത്തിക സെന്‍സസ് സംഘടിപ്പിക്കുന്നത്. രാജ്യത്തിന്റെ വിവിധോന്മുഖ പുരോഗതിക്ക് വേണ്ടിയുള്ള പദ്ധതി ആസൂത്രണത്തിനായി നടത്തപ്പെടുന്ന സാമ്പത്തിക സെന്‍സസില്‍ കുടില്‍ വ്യവസായം, ചെറുകിട, ഇടത്തരം, വന്‍കിടസംരംഭങ്ങള്‍ എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികളുടെ എണ്ണം, ഉടമസ്ഥത, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിവരങ്ങളാണ് ശേഖരിക്കുന്നത്. കൂടാതെ സംരംഭങ്ങള്‍ ഇല്ലാത്ത വീടുകളില്‍ ഗൃഹനാഥന്റെ പേര്, മേല്‍വിലാസം, കുടുംബത്തിലെ അംഗങ്ങളുടെ എണ്ണം തുടങ്ങിയ അടിസ്ഥാനവിവരങ്ങള്‍ മാത്രമാണ് ശേഖരിക്കുന്നത്.

tvm

നിലവിലെ സെന്‍സസ് മൊബൈല്‍ ആപ്ലിക്കേഷന്‍ സഹായത്തോടെയാണ് നടന്നുവരുന്നത്. സെന്‍സസ് പ്രവര്‍ത്തനങ്ങളുടെ നടത്തിപ്പു ചുമതല ഡിജിറ്റല്‍ സേവന കേന്ദ്രങ്ങളായ കോമണ്‍ സര്‍വീസ് സെന്ററുകളെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ മേല്‍നോട്ടത്തില്‍ കോമണ്‍ സര്‍വീസ് സെന്ററിന്റെ (സി എസ് സി ) പരിശീലനം സിദ്ധിച്ച എന്യുമറേറ്റര്‍മാര്‍ പട്ടണങ്ങളിലേയും ഗ്രാമങ്ങളിലേയും ഓരോ വീട്ടിലും സ്ഥാപനങ്ങളിലും നേരിട്ട് എത്തി വിവരങ്ങള്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ശേഖരിക്കും.

കഴിഞ്ഞവര്‍ഷം ജനുവരിയില്‍ ആരംഭിച്ച സര്‍വ്വേ കോവിഡ്-19 സാഹചര്യത്തില്‍ നിര്‍ത്തിവെക്കുകയായിരുന്നു. തുടര്‍ന്ന് ജൂലൈ മാസത്തില്‍ പുനരാരംഭിച്ച സര്‍വേയോട് പൊതുജനങ്ങള്‍ സഹകരിക്കുന്നില്ലെന്ന് പരാതി എന്യുമറേറ്റര്‍മാരുടെ ഭാഗത്തു നിന്ന് ഉയര്‍ന്നിരുന്നു. കേന്ദ്ര സ്റ്റാറ്റിസ്റ്റികസ് പദ്ധതി നിര്‍വഹണ മന്ത്രാലയമാണ് സെന്‍സസ് നടപ്പിലാക്കുന്നത്. സാമ്പത്തിക സെന്‍സസ് പൂര്‍ത്തിയാക്കുന്നതിനുള്ള തീയതി സംസ്ഥാനത്ത് മാര്‍ച്ച് 31 വരെ നീട്ടിയിട്ടുണ്ട്.

സാമ്പത്തിക സെന്‍സസ് സംബന്ധിച്ച് യാതൊരു ആശങ്കയുവേണ്ടെന്നും അതിനാല്‍ സത്യസന്ധവും കൃത്യവുമായ വിവരങ്ങള്‍ നല്‍കണമെന്നും എ.ഡി.എം. പറഞ്ഞു. ജില്ലയില്‍ സാമ്പത്തിക സെന്‍സസുമായി ബന്ധപ്പെട്ട് പൊതു ജനങ്ങള്‍ക്ക് ഉണ്ടാകുന്ന സംശയങ്ങള്‍ക്ക് സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ജില്ലാ ഓഫീസുമായി ബന്ധപ്പെടാം - 0471 2533727.

Thiruvananthapuram
English summary
Public should cooperate with economic census, directs Thiruvananthapuram district administration
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X