തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഡിജിപിയുടെ ഉത്തരവ് കാറ്റിൽ പറത്തി എസ്എപി ക്യാമ്പിൽ ക്വാർട്ടേഴ്സ് അലോട്ട്മെന്റ്; പരാതി

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം; എസ്എപി ക്യാമ്പിൽ സീനിയോറിറ്റി മാനദണ്ഡങ്ങൾ മറികടന്ന് ക്വാർട്ടേഴ്സുകൾ അനുവദിക്കുന്നതായി വ്യാപക പരാതി. ഡിജിപിയുടെ ഉത്തരവ് നിലനിൽക്കെയാണ് ചട്ടങ്ങളെല്ലാം കാറ്റിൽ പറത്തി അനർഹർക്ക് ക്വാട്ടേഴ്സുകൾ അനുവദിച്ചിരിക്കുന്നത്.

അടിസ്ഥാന പോലീസ് വിഭാഗതിനായി 80 ക്വാട്ടേഴ്സുകൾ മാത്രമാണ് ഉള്ളത്. അതിൽ കൂടുതലും ഓഫിസർ വിഭാഗമാണ് താമസിക്കുന്നത്. റിട്ടയർ ചെയ്ത് ക്വാട്ടേഴ്സ് ഒഴിയുന്ന മുറയ്ക്കാണ് പോലീസ് വിഭാഗത്തിന് കോർട്ടേഴ്‌സ് അനുവദിയ്ക്കുന്നത്.എന്നാൽ ഇത്തവണ ക്വാർട്ടേഴ്സുകൾ ഒഴിയുന്നതിന് മുൻപ് തന്നെ പലർക്കും അനുവദിച്ചിട്ടുണ്ടെന്നാണ് ആക്ഷേപം.

 police8-15821229

ഫ്‌ളാറ്റ് കൊടുക്കുമ്പോൾ സീനിയോറിറ്റി കൃത്യമായി പാലിയ്ക്കണം എന്ന് സംസ്ഥാന പൊലീസ് മേധാവിയുടെ നിർദ്ദേശം ഉള്ളതാണ്. എന്നാൽ ഇതൊന്നും പാലിക്കാതെ ഉന്നത ഉദ്യോഗസ്ഥരുടെ അടുപ്പക്കാർക്ക് ചട്ടങ്ങൾ മറികടന്ന് ഫ്ലാറ്റുകൾ നൽകുന്നുവെന്നാണ് ആക്ഷേപം.ആംഡ് പോലീസ് ബറ്റാലിയനിൽ ക്ലർക്ക് ആയി ജോലി ചെയ്യുന്ന വനിതയ്ക്ക് അവരെക്കാൾ സീനിയോറിറ്റിയുള്ള 17 പേരെ മറികടന്നാണ് ഫ്‌ളാറ്റ് അനുവദിച്ചത്.

നിലവിൽ വികാസ് ഭവനിൽ ഫ്‌ളാറ്റ് ക്വാട്ടേഴ്സിൽ താമസിക്കുന്ന ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ ഫിസിയോ തെറാപ്പിസ്റ്റ് ആയി ജോലി ചെയ്യുന്ന പോലീസുകാരന് യാതൊരു മാനദണ്ഡവും ഇല്ലാതെ എസ്എപിയിൽ ഫ്‌ളാറ്റ് അനുവദിച്ചു. അതാത് യൂണിറ്റുകളിൽ അനുവദിയ്ക്കപ്പെട്ടിട്ടുള്ള ക്വാട്ടേഴ്‌സുകൾ യൂണിറ്റുകളിൽ ജോലി ചെയ്യുന്ന പോലീസുകാർക്ക് മാത്രമേ അനുവദിയ്ക്കാവൂ എന്ന ഫാമിലി ക്വാട്ടേഴ്‌സ് അലോട്ട്മെന്റ് റൂൾ മറികടന്നാണ് ഇത്തരത്തിൽ നൽകിയിരിക്കുന്നത്.

എസ്‌എപിയിൽ ക്വാട്ടേഴ്സ് അനുവദിയ്ക്കുന്നത് സീനിയോറിറ്റി മറികടന്നാണ് എന്ന് നേരത്തെയും പരാതികൾ ഉയർന്നതിരുന്നു. നിരവധി പേരാണ് ക്വാട്ടേഴ്‌സ് അനുവദിയ്ക്കുന്നതിന് അപേക്ഷ നൽകി കാത്തിരിക്കുന്നത്. പലരും വലിയ വാടക നൽകി തമാസിക്കുന്നവരാണ്.

അച്ഛനും അമ്മയും ക്വാറന്റീനിൽ; 11 മാസം പ്രായമായ കുഞ്ഞ് ബക്കറ്റിൽ വീണ് മരിച്ചുഅച്ഛനും അമ്മയും ക്വാറന്റീനിൽ; 11 മാസം പ്രായമായ കുഞ്ഞ് ബക്കറ്റിൽ വീണ് മരിച്ചു

നിർമ്മല സീതാരാമൻ പുറത്തേക്ക്? കേന്ദ്ര മന്ത്രിസഭയിൽ വൻ അഴിച്ചുപണിക്ക് പ്രധാനമന്ത്രിനിർമ്മല സീതാരാമൻ പുറത്തേക്ക്? കേന്ദ്ര മന്ത്രിസഭയിൽ വൻ അഴിച്ചുപണിക്ക് പ്രധാനമന്ത്രി

നേരിടുന്നത് വലിയ ഭീഷണി; രാജ്യം തുറക്കുമ്പോൾ ജനം ജാഗ്രത പുലർത്തണമെന്ന് മോദിനേരിടുന്നത് വലിയ ഭീഷണി; രാജ്യം തുറക്കുമ്പോൾ ജനം ജാഗ്രത പുലർത്തണമെന്ന് മോദി

Thiruvananthapuram
English summary
Quarters allotment at SAP Camp against rules;report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X