Get Updates
Get notified of breaking news, exclusive insights, and must-see stories!

വർക്കലയിലുണ്ടായ തീപിടിത്തം: അസ്വഭാവികതയില്ലെന്ന് ഐ.ജി നിശാന്തിനി

തിരുവനന്തപുരം : വർക്കലയിൽ രണ്ടുനില കെട്ടിടത്തിന് തീ പിടിച്ച് എട്ട് മാസമുള്ള കുഞ്ഞ് ഉൾപ്പടെ അഞ്ച് പേർ മരിച്ച സംഭവത്തിൽ അസ്വഭാവികതയില്ലെന്ന് ഐ.ജി നിശാന്തിനി ഐപിഎസ്. പ്രാഥമിക അന്വേഷണത്തിൽ അസ്വഭാവികത കണ്ടെത്തിയിട്ടില്ലെന്ന് ഐ.ജി വ്യക്തമാക്കി.

സംശയാസ്‌പദമായി ഒന്നും കണ്ടെത്താനായിട്ടില്ല. അഞ്ച് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിന് അതിന്‍റേതായ പ്രാധാന്യം നൽകും. അന്വേഷണത്തിൽ ഇതുവരെ ഒന്നും ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും നിശാന്തിനി പറഞ്ഞു. ജിപ്‌സം വർക്കുകളാകാം തീപടരാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

r nishantini

പുലർച്ചെ ഒന്നരയോടെയാണ് വർക്കലയിൽ രണ്ടുനില കെട്ടിടത്തിൽ തീപിടിത്തമുണ്ടായത്. കാർ പോർച്ചിൽ നിന്നാണ് തീപിടുത്തമുണ്ടായതെന്നാണ് പ്രാഥമിക വിവരം. ഇവിടെ നിന്നുണ്ടായ പുക ശ്വസിച്ചതിനെ തുടർന്നാകാം മരണം സംഭവിച്ചതെന്നാണ് ഫയർ ആൻഡ് റെസ്‌ക്യൂ വകുപ്പിന്‍റെ വിലയിരുത്തൽ. 1.15ഓടെ തീപിടിത്തം ഉണ്ടാകുന്ന ദൃശ്യങ്ങൾ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ലഭിച്ചിട്ടുണ്ട്.

62കാരനായ പ്രതാപൻ, ഭാര്യ ഷേർളി, ഇളയ മകൻ അഖിൽ, മരുമകൾ അഭിരാമി, ഇവരുടെ എട്ട് വയസ് പ്രായമുളള മകൻ റയാൻ എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മൂത്ത മകൻ നിഖിൽ തിരുവനന്തപുരത്ത് ആശുപത്രിയിൽ ചികിത്സയിലാണ്. വർക്കലയിൽ പച്ചക്കറിക്കട നടത്തുന്നയാളാണ് പ്രതാപൻ.

മുകളിലെ നിലയിൽ ബാത്ത്‌റൂമിലാണ് അഭിരാമിയുടെയും കുഞ്ഞിന്‍റെയും മൃതദേഹം കിടന്നിരുന്നത്. അഖിലിന്‍റെ മൃതദേഹം മുകളിലെ മുറിയിലും പ്രതാപന്‍റെയും ഷേർളിയുടെയും മൃതദേഹം കിടന്നിരുന്നത് താഴത്തെ മുറിയിലായിരുന്നുവെന്നും ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ പറഞ്ഞു. തീപിടിത്തത്തിൽ മുകളിലെ രണ്ട് മുറികൾ പൂർണമായും കത്തിനശിച്ചിട്ടുണ്ട്. പോർച്ചിൽ ഉണ്ടായിരുന്ന നാല് ബൈക്കുകളും പൂർണമായും കത്തി നശിച്ചു. ബുള്ളറ്റ് ഭാഗികമായി കത്തിയിട്ടുണ്ട്.

തീപിടിത്തം ആരംഭിച്ചതിന് 45 മിനിറ്റുകൾക്ക് ശേഷമാണ് എല്ലാവരെയും പുറത്തെത്തിക്കാൻ കഴിഞ്ഞത്. ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർ അടുക്കള ഭാഗത്തെ വാതിൽ തകർത്താണ് വീടിന് അകത്തേക്ക് കയറിയത്. മുകളിലെ രണ്ട് മുറികളും പൂർണമായും കത്തിനശിച്ചിട്ടുണ്ട്. വീടിന്‍റെ ഇന്‍റീരിയർ ഡിസൈനിങ്ങും പൂർണമായും നശിച്ചിട്ടുണ്ട്.

വീടിനുള്ളിലെ ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങൾ, എ.സി ഉൾപ്പടെയുളളവയാണ് കത്തി നശിച്ചത്. അതേ സമയം ആരുടെയും വസ്‌ത്രങ്ങൾ കത്തിയിട്ടില്ല. വീടിനുള്ളിൽ പെട്രോൾ, മണ്ണെണ്ണ പോലുള്ള ഇന്ധനങ്ങളുടെ സാന്നിധ്യം നിലവിൽ കണ്ടെത്തിയിട്ടില്ല.

തീ കത്തുപിടിക്കുന്നത് അയൽവാസികളാണ് ആദ്യം കണ്ടത്. ഇവർ നിലവിളിച്ച് വീട്ടുകാരെ ഉണർത്താൻ ശ്രമിച്ചെങ്കിലും ശ്രമം പരാജയപ്പെടുകയായിരുന്നു. അതിനിടെ അയൽവാസികൾ ഫയർഫോഴ്‌സിനെ വിവരം അറിയിച്ചു. ഇതിനിടെ നിഖിലിനെ ഫോണിൽ ലഭിക്കുകയും രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ നിഖിൽ പുറത്തേക്ക് വരുകയുമായിരുന്നു. റൂറൽ എസ്‌.പി ദിവ്യ ഗോപിനാഥ് അടക്കമുള്ള ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തിയിരുന്നു. ഇൻക്വസ്റ്റ് പൂർത്തിയാക്കി പോസ്റ്റുമോർട്ടം നടത്തിയതിന് ശേഷമാകും മൃതദേഹം സംസ്‌കരിക്കുക.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+