തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

രാഹുല്‍ ആ ചെയ്യുന്നത് തെറ്റാണ്, ആ കത്തില്‍ തെറ്റില്ല, തിരിച്ചുവരവ് ആവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടി!!

Google Oneindia Malayalam News

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ കത്തയച്ചവരെ ന്യായീകരിച്ച് ഉമ്മന്‍ചാണ്ടി. യാതൊരു തെറ്റുമില്ലെന്നാണ് അദ്ദേഹം പറയുന്നത്. ദേശീയ രാഷ്ട്രീയത്തിലെയും കേരളത്തിലെയും കാര്യങ്ങളും അദ്ദേഹം തുറന്ന് പറഞ്ഞു. വിവാദം അടങ്ങുന്ന മറ്റ് പല വെളിപ്പെടുത്തലുകളും ഉമ്മന്‍ചാണ്ടി നടത്തി. അടിയന്തരാവസ്ഥയെ പിന്തുണയ്ക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. രമേശ് ചെന്നിത്തല മികച്ച പ്രതിപക്ഷ നേതാവാണെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. കേരള രാഷ്ട്രീയത്തില്‍ വലിയ കോളിളക്കമുണ്ടാക്കുന്ന കാര്യങ്ങളാണ് ഉമ്മന്‍ ചാണ്ടി പറഞ്ഞിരിക്കുന്നത്.

രാഹുല്‍ തിരിച്ചുവന്നേ പറ്റൂ

രാഹുല്‍ തിരിച്ചുവന്നേ പറ്റൂ

ഇപ്പോള്‍ പാര്‍ട്ടിയില്‍ പരിഹരിക്കാന്‍ പറ്റാത്ത പ്രതിസന്ധിയില്ല. രാഹുല്‍ ഗാന്ധി തിരിച്ചുവരണം എന്ന് കാര്യത്തില്‍ കോണ്‍ഗ്രസ് ഒറ്റക്കെട്ടാണ്. തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുല്‍ മാറി നില്‍ക്കുന്നത് തെറ്റാണ്. രാഹുല്‍ തിരിച്ചുവന്നേ പറ്റൂ. സോണിയക്ക് കത്തയച്ച 23 മുതിര്‍ന്ന നേതാക്കളുടെ നടപടിയില്‍ തെറ്റൊന്നുമില്ല. അവര്‍ക്ക് കത്തയക്കാം. പക്ഷേ കത്ത് മാധ്യമങ്ങളില്‍ വന്നത് തെറ്റായ കാര്യമാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

അടിയന്തരാവസ്ഥയ്ക്ക് പിന്തുണ

അടിയന്തരാവസ്ഥയ്ക്ക് പിന്തുണ

ഇന്ദിരാ ഗാന്ധിയുടെ കാലത്തെ അടിയന്തരാവസ്ഥയെയും ഉമ്മന്‍ ചാണ്ടി പിന്തുണച്ചു. രാജ്യത്ത് അച്ചടക്കവും മുന്നോട്ട് പോകുന്നതിന് അനുകൂലമായി സാഹചര്യവും ഉണ്ടാക്കിയെന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ മാധ്യമങ്ങള്‍ സെന്‍സര്‍ഷിപ്പ് ഏറ്റെടുത്ത നടപടി വലിയ തെറ്റായി എന്ന് കരുതുന്നുണ്ട്. അതേസമയം കോണ്‍ഗ്രസ് ഇന്ന് ഏറ്റവുമധികം വിമര്‍ശിക്കപ്പെടുന്നത് അടിയന്തരാവസ്ഥയുടെ പേരിലാണ്. അതിനെ നേതാക്കള്‍ പോലും ഏറ്റെടുക്കാന്‍ തയ്യാറല്ല. ഈ സാഹചര്യത്തിലും ഉമ്മന്‍ ചാണ്ടി അതിനെ പിന്തുണച്ചത് വലിയ വിവാദമാകുമെന്ന് ഉറപ്പാണ്.

പ്രചോദിപ്പിച്ചത് ഇവര്‍

പ്രചോദിപ്പിച്ചത് ഇവര്‍

മഹാത്മാ ഗാന്ധിയും രാജീവ് ഗാന്ധിയുമാണ് രാഷ്ട്രീയത്തില്‍ തന്നെ കൂടുതല്‍ പ്രചോദിപ്പിച്ച നേതാക്കള്‍. കേരള രാഷ്ട്രീയത്തിലാണെങ്കില്‍ ഇത് എകെ ആന്റണിയും കെ കരുണാകരനുമാണ്. മറ്റ് പാര്‍ട്ടികളില്‍ നിന്ന് എംഎന്‍ ഗോവിന്ദന്‍ നായര്‍, ടിവി തോമസ്, ടികെ ദിവാകരന്‍ എന്നീ നേതാക്കളും തന്നെ സ്വാധീനിച്ചിട്ടുണ്ടെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ തുറന്ന് പറച്ചില്‍.

ചാരക്കേസില്‍ തെറ്റുപറ്റിയില്ല

ചാരക്കേസില്‍ തെറ്റുപറ്റിയില്ല

മനുഷ്യര്‍ക്ക് തെറ്റുപറ്റാം. എന്നാല്‍ ചാരക്കേസില്‍ ഒരിക്കലും എനിക്ക് തെറ്റുപ്പറ്റിയതായി തോന്നിയിട്ടില്ല. കരുണാകരന്റെ രാജി ചാരക്കേസില്‍ ഞാന്‍ ആവശ്യപ്പെട്ടിട്ടില്ല. കെ കരുണാകരന്‍ സ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ടതിന് ചാരക്കേസുമായി ബന്ധമില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. അടിയന്തരാവസ്ഥയ്ക്ക് ശേഷം ഇടതുപക്ഷവുമായുള്ള ഐക്യത്തിന് മാനസികമായി യോജിപ്പില്ലായിരുന്നു. എന്നാലും അതിനെ എതിര്‍ത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സോളാര്‍ കേസില്‍ തെളിവില്ല

സോളാര്‍ കേസില്‍ തെളിവില്ല

യുഡിഎഫ് സര്‍ക്കാരിനെതിരായ ആരോപണങ്ങളില്‍ എന്തെങ്കിലും സത്യമുണ്ടായിരുന്നെങ്കില്‍ ഈ സര്‍ക്കാരിന് കേസുമായി മുന്നോട്ട് പോകാമായിരുന്നില്ലേ. ഒന്നുമില്ലാത്തത് കൊണ്ടാണ് സര്‍ക്കാര്‍ നടപടിയെടുക്കാതിരുന്നത്. തെറ്റ് ചെയ്താല്‍ ശിക്ഷ കിട്ടും എന്നാണ് എന്റെ വിശ്വാസം. നിയമസഭയ്ക്ക് അകത്തും പുറത്തും വന്ന എല്ലാ ആരോപണങ്ങളും സോളാര്‍ കമ്മീഷന്‍ അന്വേഷിച്ചു. ആരോപണങ്ങള്‍ എല്ലാതെ ഒരു രേഖ പോലും ഇവര്‍ക്ക് ഹാജരാക്കാന്‍ സാധിച്ചില്ലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

സര്‍ക്കാരിന് സുതാര്യതയില്ല

സര്‍ക്കാരിന് സുതാര്യതയില്ല

പ്രതിപക്ഷ നേതാവെന്ന നിലയില്‍ രമേശ് ചെന്നിത്തല ഉന്നയിച്ച ഗുരുതര ആരോപണങ്ങളെല്ലാം സര്‍ക്കാര്‍ തള്ളിക്കളഞ്ഞു. ഇവയെല്ലാം പിന്നീട് ശരിയായി. എല്‍ഡിഎഫ് ഇതിനെല്ലാം ഉത്തരം നല്‍കണം. ഈ സര്‍ക്കാരിന്റെ പ്രധാന ന്യൂനത സുതാര്യമില്ലായ്മാണ്. ഒരു തീരുമാനമെടുത്താല്‍ അത് ശരിയാണെങ്കിലും തെറ്റാണെങ്കിലും അതിലുറച്ച് നില്‍ക്കുകയെന്ന മുഖ്യമന്ത്രിയുടെ സമീപനം ശരിയല്ല. എത്രയോ തീരുമാനങ്ങള്‍ ഞാന്‍ തിരുത്തിയിട്ടുണ്ട്. എല്ലാവരെയും ഒന്നിപ്പിച്ച് കൊണ്ടുപോകുന്നതില്‍ ഈ സര്‍ക്കാര്‍ കനത്ത പരാജയമാണ്.

മുഖ്യമന്ത്രി ഹൈക്കമാന്‍ഡ് തീരുമാനിക്കും

മുഖ്യമന്ത്രി ഹൈക്കമാന്‍ഡ് തീരുമാനിക്കും

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ജയിച്ചാല്‍ മുഖ്യമന്ത്രിയുടെ കാര്യം ഹൈക്കമാന്‍ഡ് തീരുമാനിക്കും. ഞാന്‍ അര്‍ഹിക്കുന്നതിലും കൂടുതലുള്ള അംഗീകാരം ജനങ്ങളും പാര്‍ട്ടിയും എനിക്ക് തന്നിട്ടുണ്ട്. പ്രതിപക്ഷ നേതാവെന്ന നിലയില്‍ രമേശ് ചെന്നിത്തല മികച്ച പ്രകടനമാണ് നടത്തിയത്. ഞാന്‍ പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് പോര എന്ന പഴി ഒരുപാട് കേട്ടതാണ്. അതുകൊണ്ട് അത്തരം ആരോപണങ്ങളിലൊന്നും കാര്യമില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

Thiruvananthapuram
English summary
rahul gandhi should return says former kerala chief minister oomen chandi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X