Get Updates
Get notified of breaking news, exclusive insights, and must-see stories!

നാട്ടുകാർ വിളിച്ചുണർത്തിയപ്പോഴാണ് വീട്ടിനുള്ളിൽ വെള്ളം കയറിയത് അറിഞ്ഞത്; നടൻ ബിജു പപ്പൻ

തിരുവനന്തപുരം: കനത്ത മഴയിൽ വ്യാപകമായ നാശനഷ്ടമാണ് തിരുവനന്തപുരത്ത് ഉണ്ടായിരിക്കുന്നു, വിവിധ ഭാ​ഗങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. പല വീടുകളിലും വെള്ളം കയറി. പലരും ദുരിതാശ്വാസ ക്യാമ്പകുളിൽ അഭയം തേടിയിരിക്കുകയാണ്.

ഇപ്പോൾ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിൽ കുടുങ്ങിപ്പോയ അനുഭവം പങ്കുവെയ്ക്കുകയാണ് നടൻ ബിജു പപ്പൻ. മനോരമ ന്യൂസിനോടായിരുന്നു അ​ദ്ദേഹത്തിന്റെ പ്രതികരണം.

Biju
രാത്രി ഒരു മണിയോടെയാണ് വീട്ടിൽ വെള്ളം കയറാൻ തുടങ്ങിയതെന്നും വീട്ടുനുള്ളിൽ മുഴുവൻ വെള്ളം കയറിയ അവസ്ഥയിൽ ആണ് എന്നും ബിജു പറഞ്ഞു. നാട്ടുകാർ വിളിച്ചുണർത്തിയപ്പോഴാണ് വീട്ടിനുള്ളിൽ വെള്ളം കയറിയത് അറിയുന്നതെന്നും സമീപത്ത് ഉള്ള എല്ലാ വീടുകളിലും ഇത് തന്നെയാണ് അവസ്ഥ എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, തിരുവനന്തപുരത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മൂന്ന് നദികളിൽ കേന്ദ്ര ജസ കമ്മീഷൻ വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകി. കരമന നദിയിലെ വെള്ളക്കടവ് സ്റ്റേഷനിൽ ഓറ‍ഞ്ച് അലേർട്ടും നെയ്യാർ നദിയിലെ അരുവിപ്പുറം സ്റ്റേഷനിലും വാമനപുരം നദയിലെ അയിലം സ്റ്റേഷനിലും യെല്ലോ അലേർട്ടും ജല കമ്മീഷൻ പ്രഖ്യാപിച്ചു.
തീരത്തിന് സമീപത്ത് താമസിക്കുന്നവർ ജാ​ഗ്രത പാലിക്കണമെന്നും മുന്നറയിപ്പിൽ വ്യക്തമാക്കുന്നു.

ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ അവധിയാണ്. മഴക്കെടുതി ഉണ്ടായിട്ടുള്ള സ്ഥലങ്ങളിൽ വേണ്ട സഹായങ്ങൾ എത്തിക്കുവാനും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാനും തഹസീൽദാർമാർക്ക് ജില്ലാ കളക്ടർ നിർദേശം നൽകി.താലൂക്ക് കൺട്രോൾ റൂമുകൾ പൂർണ്ണ സജ്ജമാണെന്നും 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ടെന്നും പൊതു ജനങ്ങൾക്ക് അടിയന്തിര സാഹചര്യമുള്ള പക്ഷം താലൂക്ക് കണ്ട്രോൾ റൂമുകളിൽ ബന്ധപ്പെടാവുന്നതാണെന്നും ജില്ലാ കളക്ടർ അറിയിച്ചു.
Tvpm taluk control room
0471 2462006
9497711282
Ntkra teoc
0471 2222227
9497711283
Ktkda teoc
0471 2291414
9497711284
Ndd teoc
0472 2802424
9497711285
Vrkla teoc
0470 2613222
9497711286
Chkz teoc
0470 2622406
9497711284

തിരുവനന്തപുരം അടക്കം നാലു ജില്ലകളിൽ ആണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരത്തിന് പുറമേ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ആണ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിങ്കളാഴ്ച കൊല്ലം, പത്തനംതിട്ട,, ആലപ്പുഴ, ഇടുക്കി ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയാണ് പ്രവചിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+