മഴയ്ക്ക് ശമനം, വെള്ളക്കെട്ട് ഇറങ്ങിത്തുടങ്ങി; ഭരണകൂടത്തെ പഴിച്ച് നാട്ടുകാർ
തിരുവനന്തപുരം: നഗരത്തിൽ മഴ്യ്ക്ക് ശമനം. ഇന്നലെ വൈകീട്ടോടെ മഴ കുറഞ്ഞു തുടങ്ങിയിരുന്നെങ്കിലും രാവിലേക്ക് വെയിലോടു കൂടിയ കാലാവസ്ഥയാണ്. ഇന്നലെ വെള്ളം കയറിയ ഇടങ്ങളിൽ നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങി. കഴക്കൂട്ടം- ടെക്നോ പാർക്ക് മേഖലകളിലെ സ്ഥിതി പൂർവ്വാവസ്ഥയിലേക്ക് വരികയാണ്. പ്രളയ സമയത്ത് പോലും തിരുവനന്തപുരം നഗരം കണ്ടിട്ടില്ലാത്ത കാഴ്ച്ചകളാണ് ഇന്നലെ നാട്ടുകാർക്ക് അഭിമുഖീകരിക്കേണ്ടി വന്നത്.
അതേ സമയം ഓടകൾ കൃത്യമായി വൃത്തിയാക്കാതെ ഇരുന്നതും അശാസ്ത്രീയ നിർമാണവുമാണ് വെള്ളക്കെട്ടിന് കാരണമായതെന്ന് ഒരുപക്ഷം വാദിക്കുന്നു. അതേ സമയം ഇത്രയധികം മഴ പെയ്താൽ ഏത് നഗരവും വെള്ളക്കെട്ടിന് അടിയിലാകുമെന്ന് മറ്റൊരു പക്ഷം വാദിക്കുന്നു. സോഷ്യൽ മീഡിയയിലും ഇത് സംബന്ധിച്ച ചർച്ചകൾ തകൃതിയായി നടക്കുകയാണ്. ഇത്രയും വലിയ മഴയ്ക്കു മുൻപ് കൃത്യമായി വേണ്ട മുന്നറിയിപ്പ് നൽകിയില്ലെന്നും ആരോപണമുയരുന്നുണ്ട്.

കഴക്കൂട്ടം ഭാഗത്ത് വീടുകളും ഹോസ്റ്റലുകളും ഉൾപ്പെടെ വെള്ളക്കെട്ടിൽ മുങ്ങിയിരുന്നു. ഇവരെ ഫയർ ഫോഴ്സ് എത്തി രക്ഷിക്കുകയായിരുന്നു. സമീപ പ്രദേശങ്ങളിലെ ബൈക്കുകളും കാറുകളും ഉൾപ്പെടെ വെള്ളത്തിലായി.
കുമാരപുരം, ശ്രിചീത്ര നഗർ, വേളി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഇന്നലെ വെള്ളക്കെട്ട് രൂക്ഷമായിരുന്നു. പല സ്ഥലങ്ങളിലും ഓട നിർനിർമാണത്തിലെ പിഴവും റോഡിലെ കുഴികളും ആണെന്ന് നാട്ടുകാർ ആരോപിച്ചു. തിരുവനന്തപുരത്ത് ശനിയാഴ്ച്ച യെല്ലോ അലേർട്ടും ഞായറാഴ്ച്ച ഗ്രീൻ അലേർട്ടുമായിരുന്നു പ്രഖ്യാപിച്ചിരുന്നത്. എന്നാൽ അപ്രതീക്ഷിതമായി ശനിയാഴ്ച്ച രാത്രി മുഴുവൻ നീണ്ട മഴയാണ് ഈ വെള്ളക്കെട്ടിന് കാരണമായത്. പരക്കെ പെയ്ത മഴയിൽ നഗരത്തിലെ സ്ഥിര താമസക്കാരല്ലാത്തവർ പലരും നഗരം വിടുന്ന സ്ഥിതിയാണ് ഉണ്ടായത്.
നഗരം മുങ്ങുന്നുവെന്ന് രാത്രി വിളിച്ചറിയിച്ചെങ്കിലും ജില്ലാ ഭരണകൂടം കൃത്യമായി ഇടപെടൽ നടത്തിയില്ലെന്നും നാട്ടുകാർ പരാതിപ്പെടുന്നു. പ്രഖ്യാപിച്ചതിൽ രാത്രി യെല്ലോ അലേർട്ട് മാത്രമാണ് ഉണ്ടായിരുന്നത്. ഇത് കാരണം വേണ്ട മുന്നറിയിപ്പുകളൊന്നും നാട്ടുകാരും എടുത്തിരുന്നില്ല. ഇതാണ് ഇത്രയും വലിയ പ്രശ്നങ്ങൾക്ക് കാരണമായത്.
മഴക്കെടുതികളും വൈദ്യുതി സംബന്ധമായതുമായ നാട്ടുകാരുടെ പരാതികൾക്കും സുരക്ഷാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി ജില്ലയിലെ വിവിധയിടങ്ങളിൽ കൺട്രോൾ റൂമുകൾ തുറന്നിരിക്കുന്നു. ആവശ്യമെങ്കിൽ ഈ നമ്പറിൽ താലൂക്ക് കൺട്രോൾ റൂം നമ്പറുകളുമായി ബന്ധപ്പെടാവുന്നതാണ്.
തിരുവനന്തപുരം താലൂക്ക്
0471 2462006
9497711282
നെയ്യാറ്റിൻകര താലൂക്ക്
0471 2222227
9497711283
കാട്ടാക്കട താലൂക്ക്
0471 2291414
9497711284
നെടുമങ്ങാട് താലൂക്ക്
0472 2802424
9497711285
വർക്കല താലൂക്ക്
0470 2613222
9497711286
ചിറയിൻകീഴ് താലൂക്ക്
0470 2622406
9497711284
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications