തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരഞ്ഞെടുപ്പ് എപ്പോ നടത്തിയാലെന്താ? ജയിക്കില്ലെന്ന് ബിജെപിക്ക് തന്നെ അറിയാം, പരിഹസിച്ച് ചെന്നിത്തല!!

Google Oneindia Malayalam News

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്ക് ശേഷം ബിജെപിയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നീട്ടണമെന്ന് ബിജെപി ഒഴിച്ച് ബാക്കിയുള്ള കക്ഷികളെല്ലാം സര്‍വ കക്ഷി യോഗത്തില്‍ ആവശ്യപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ബിജെപിക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഇപ്പോള്‍ തന്നെ നടത്തണമെന്നാണ് ഉള്ളത്. ജയിക്കില്ലെന്ന് ഉറപ്പാണല്ലോ. അതുകൊണ്ട് അവര്‍ക്ക് തിരഞ്ഞെടുപ്പ് എപ്പോള്‍ നടത്തിയാലും പ്രശ്‌നമില്ലെന്ന് ചെന്നിത്തല പരിഹസിച്ചു.

4

നിയമസഭാ തിരഞ്ഞെടുപ്പായാലും പഞ്ചായത്ത് തിരഞ്ഞെടുപ്പായാലും ബിജെപിക്ക് അതിനെ കുറിച്ച് ഒരു ചിന്തയുമില്ല. അവര്‍ക്ക് നന്നായിട്ടറിയാം ജയിക്കില്ലെന്ന്. ആളുകള്‍ വോട്ടെടുപ്പിന് വരണമെന്നോ ജയിക്കണമെന്നോ അവര്‍ക്ക് ചിന്തയില്ല. ആളുകള്‍ വരണ്ടേ, 60 വടസ്സിന് മുകളിലുള്ളവര്‍ പുറത്തേക്ക് തന്നെ ഇറങ്ങുന്നില്ല. അല്ലാതെ തിരഞ്ഞെടുപ്പിനെ ഭയന്നല്ല വോട്ടെടുപ്പ് നീട്ടണമെന്ന് ആവശ്യപ്പെട്ടത്. ഏതൊരു കാലത്തും തദ്ദേശ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം കൈവരിച്ച ചരിത്രമാണ് യുഡിഎഫിന് ഉള്ളതെന്നും ചെന്നിത്തല വ്യക്തമാക്കി.

അതേസമയം കുട്ടനാട്, ചവറ ഉപതിരഞ്ഞെടുപ്പുകള്‍ ഒഴിവാക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത വര്‍ഷം ഏപ്രില്‍ മാസത്തില്‍ നടക്കുമെന്നിരിക്കെ മാര്‍ച്ച പത്തോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വരും. തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധിക്ക് മൂന്ന് മാസം പോലും കാലാവധി തികയ്ക്കാനാവില്ല. ഇതിന് പുറമേ കോവിഡ് വ്യാപന പശ്ചാത്തലം കൂടി കണക്കിലെടുത്താണ് ഉപതിരഞ്ഞെടുപ്പുകള്‍ വേണ്ടെന്ന് വെക്കാന്‍ ആവശ്യപ്പെടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഉപതിരഞ്ഞെടുപ്പും തദ്ദേശ ഭരണ തിരഞ്ഞെടുപ്പും തമ്മില്‍ താരതമ്യം ചെയ്യാനാകില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. മൂന്ന് മാസത്തേക്ക് ഒരു ജനപ്രതിനിധിയെ തെരഞ്ഞെടുക്കുന്നതും അടുത്ത അഞ്ച് വര്‍ഷത്തേക്ക് ഭരണസമിതിയിലെ തിരഞ്ഞെടുക്കുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. കോവിഡ് വ്യാപന പശ്ചാത്തലവും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള സൗകര്യം കണക്കിലെടുത്ത് അനന്തമായി നീട്ടാതെ ഉചിതമായ സമയത്ത് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുക.

Thiruvananthapuram
English summary
ramesh chennithala mocks bjp says they never win any election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X