Get Updates
Get notified of breaking news, exclusive insights, and must-see stories!

എല്‍ദോസ് കുന്നപ്പിള്ളി അറസ്റ്റിലാകുമോ? ഇന്ന് നിര്‍ണായകം; സാധ്യതകള്‍ ഇങ്ങനെ

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതി പരി​ഗണിക്കും. തിരുവനന്തപുരം ജില്ലാ അഡീഷണൽ സെഷൻസ് കോടതി ആണ് ഹർജി പരി​ഗണിക്കുന്നത്. മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയാൽ എംഎൽഎയുടെ അറസ്റ്റിലേക്ക് കടക്കാൻ ആണ് പോലീസ് തീരുമാനം. അതേസമയം ഇതുവരെ എംഎൽഎയെക്കുറിച്ചുള്ള വിവരമൊന്നും ലഭിച്ചിട്ടില്ല. ഒളിവിൽ തുരുകയാണ്. കോൺ​ഗ്രസിനും ഇദ്ദേ​ഹം എവിടെയാണ് എന്നതിനക്കുറിച്ച് അറിയില്ല.

ബലാത്സംഗ കേസ് ചുമത്തി മൂന്നാം ദിനമാണ് എൽദോസിൻറെ മുൻകൂർ ജാമ്യ അപേക്ഷ കോടതി പരിഗണിക്കുന്നത്. ബലാത്സംഗ കുറ്റം ചുമത്തിയിട്ടുണ്ട് എന്നും. എംഎൽഎയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ ജാമ്യാപേക്ഷയെ എതിർത്ത് കോടതിയിൽ നിലപാട് എടുക്കാൻ ആണ് സാധ്യത. കോടതി ജാമ്യാപേക്ഷ തള്ളുകയോ അറസ്റ്റ് തടയാതിരിക്കുകയോ ചെയ്താൽ എൽദോസിനെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങളിലേക്ക് അന്വേഷണ സംഘം കടക്കും. അതിൻറെ മുന്നോടിയായി എംഎൽഎയുടെ ഒളിയിടം കണ്ടെത്താനുള്ള തിരച്ചിൽ തുടങ്ങി.

1

എൽദോസ് കുന്നപ്പിള്ളി തന്നെ ബലാത്സം​ഗം ചെയ്തുവെന്ന മൊഴിയിൽ യുവതി ഉറച്ചുനിന്നതോടെയാണ് എൽദോസ് കുന്നപ്പിള്ളിക്കെതിരെ ബലാത്സം​ഗക്കേസ് ചുമത്തിയത്. ഇതിന് പിന്നിലെ എൽദോസ് കുന്നപ്പിള്ളി ഒളിവിൽ പോയി. സാമൂ​ഹ്യമാധ്യമങ്ങളിൽ തന്റെ ഭാ​ഗം ന്യായീകരിച്ച് എൽ‌ദോസ് പോസ്റ്റ് ഇട്ടിരുന്നു. പരാതിക്കിരിയുടെ സുഹൃത്തും കേസിലെ സാക്ഷിയുമായ ആൾക്ക് എൽദോസ് കുന്നപ്പിള്ളി അയച്ച വാട്സാപ്പ് മെസേജ് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.

2

'ഒരു കുറ്റവും ചെയ്യാത്ത എന്നെ ചതിച്ച നീയും നിന്റെ കുടുംബവും ഞാൻ വിശ്വസിക്കുന്ന കർത്താവായ യേശുക്രിസ്തു പകരം തക്കതായ മറുപടി നൽകും. എനിക്ക് നല്ല വിശ്വാസമുണ്ട്. പണത്തിന് വേണ്ടിയുള്ള കൊതി തീരുമ്പോൾ സ്വയം ചിന്തിക്കുക. ഞാൻ അതിജീവിക്കും. കർത്താവെന്റെ കൂടെയുണ്ടാകും' എന്നാണ് എൽദോസ് കുന്നപ്പിള്ളി വാട്സാപ്പ് സന്ദേശത്തിൽ പറഞ്ഞത്.

3

എൽദോസ് കുന്നപ്പിള്ളിക്കെതിരെ ക്രൈംബ്രാഞ്ച് ബലാത്സംഗക്കുറ്റം ആണ് ചുമത്തിയിരിക്കുന്നത്. പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് പുതിയ വകുപ്പുകൾ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. എംഎൽഎയ്ക്ക് എതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി നെയ്യാറ്റിൻകര കോടതിയിൽ പൊലീസ് റിപ്പോർട്ട് നൽകിയിരുന്നു. പരാതിക്കാരിയുടെ മൊഴി പൂർണമായി രേഖപ്പെടുത്തിയ ശേഷം
ആയിരുന്നു കേസ്..

4

ജില്ലാ ക്രൈംബ്രാഞ്ചാണ് കൂടുതൽ വകുപ്പുകൾ ചേർത്ത് റിപ്പോർട്ട് നൽകിയത്. അധ്യാപിക കൂടിയായ പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വീട്ടിൽ അതിക്രമിച്ച് കയറിയതിനും ദേഹോപദ്രവം ഏൽപ്പിച്ചതിനും തട്ടിക്കൊണ്ടു പോയതിനും ആയിരുന്നു നേരത്തെ കേസെടുത്തിരുന്നത്. ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയ മൊഴിയിൽ എംഎൽഎ പരാതിക്കാരിയുടെ കഴുത്തിൽ കുരിശുമാല അണിയിക്കുകയും സംരക്ഷിക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തുവെന്ന് പറയുന്നുണ്ട്. തന്നെ ശാരീരികമായി പീഡിപ്പിച്ചു എന്നണ് യുവതി പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞിരുന്നത്. എന്നാൽ കോടതിയിൽ നൽകിയ മൊഴിയിൽ പീഡനാരോപണം ഉന്നയിച്ചു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+