തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരികെ വീടുകളിലേക്ക്; ക്യാമ്പുകളിലുള്ളവരുടെ എണ്ണം 14.5 ലക്ഷത്തില്‍ നിന്ന് 1.9 ലക്ഷമായി കുറഞ്ഞു

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: കേരളം കണ്ട മഹാ പ്രളയത്തെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയവരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ പുരോഗമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആഗസ്റ്റ് 21ന് 3,91,494 കുടുംബങ്ങളിലെ 14,50,707 പേരാണ് ക്യാമ്പുകളില്‍ കഴിഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ 53703 കുടുംബങ്ങളിലെ 1,97,518 പേരാണ് ക്യാമ്പുകളില്‍ കഴിയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആദിവാസി യുവാവ് വെടിയേറ്റ് മരിച്ച സംഭവം: നായാട്ടുസംഘത്തിലെ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍

ഭൂരിഭാഗവും പുനരധിവാസത്തിന്റെ ഭാഗമായി വീടുകളിലേക്ക് തിരിച്ചുപോയി. വീടുകള്‍ താമസ യോഗ്യമാക്കുന്നതിന് സര്‍ക്കാര്‍ സംവിധാനങ്ങളും സന്നദ്ധ സംഘടനകളും എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുകയാണ്. വീടുകളും പരിസരങ്ങളും വൃത്തിയാക്കുന്നതിലും വീടുകളില്‍ ആവശ്യമായ സൗകര്യങ്ങളൊരുക്കുന്നതിലും യുവജനങ്ങളും സംഘടനകളും നല്ല പങ്ക് വഹിക്കുന്നു. വീട് ശുചീകരണത്തില്‍ പങ്കാളികളാകാന്‍ കൂടുതല്‍ പേര്‍ സന്നദ്ധരാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Pinarayi Vijayan

ആലപ്പുഴയിലെയും വടക്കന്‍ പറവൂര്‍, ആലുവ മേഖലകളിലെയും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന ചില സ്‌കൂളുകളൊഴിച്ച് മറ്റുള്ളവയെല്ലാം 29ന് പ്രവര്‍ത്തനം തുടങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മറ്റ് സ്‌കൂളുകളില്‍ നടക്കുന്ന ക്യാമ്പുകളെല്ലാം മറ്റിടങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ദുരന്ത വേളയില്‍ പോലീസ് മികച്ച പ്രവര്‍ത്തനമാണ് നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരത്തിലുള്ള അടിയന്തര സാഹചര്യം നേരിടുന്നതിനാവശ്യമായ ഉപകരണങ്ങളും പരിശീലനവും പോലീസിന് ലഭിക്കേണ്ടതുണ്ട്.

പോലീസിന്റെ ആധുനികവത്കരണ പ്രക്രിയയില്‍ ഇതും ഉള്‍പ്പെടുത്തും. കരിഞ്ചന്തയും പൂഴ്ത്തിവയ്പും തടയാന്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കടകള്‍ തുറക്കാന്‍ കഴിയാത്ത സ്ഥലങ്ങളില്‍ സിവില്‍ സപ്ലൈസിന്റേയും കണ്‍സ്യൂമര്‍ഫെഡിന്റേയും കൂടുതല്‍ സ്റ്റാളുകള്‍ തുറക്കാന്‍ നിര്‍ദ്ദേശം നല്‍കി. മാലിന്യങ്ങള്‍ പുഴകളിലേക്കും നദികളിലേക്കും തിരികെ നിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08

keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

Thiruvananthapuram
English summary
Rehabilitation of flood victims at faster pace
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X