Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാലരാമപുരത്ത് വൃദ്ധയെ കെട്ടിയിട്ട് 11 പവൻ കവർന്നു: വീട്ടിൽ വാടകയ്ക്ക് താമസിച്ചവരെ സംശയം

ബാലരാമപുരം: മോഷ്ടാക്കൾ ബാലരാമപുരത്ത് വൃദ്ധയെ കെട്ടിയിട്ട് 11 പവൻ കവർന്നു. ബാലരാമപുരം ഓഫീസ് വാർഡിൽ വാണികർ തെരുവിൽ പരേതനായ മുത്തയ്യൻ ചെട്ടിയാരുടെ ഭാര്യ രത്നമ്മാൾ(67) അണിഞ്ഞിരുന്ന മാലകളും മോതിരങ്ങളും കമ്മലുമാണ് അപഹരിച്ചത്. ഇന്ന് പുലർച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം.


കവർച്ചയ്ക്കിടെ അക്രമത്തിനിരയായി അബോധാവസ്ഥയിലായ രത്നമ്മാളിനെ നെയ്യാറ്റിൻകര ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ആറുമാസമായി രത്നമ്മാളിന്റെ വീടിനോട് ചേർന്നുള്ള ഒറ്റമുറിയിൽ വാടകയ്ക്ക് താമസിച്ചുവന്ന സ്ത്രീയുൾപ്പെടെ മൂന്നംഗ സംഘമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിനുശേഷം ഒളിവിൽപോയ ഇവർക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചു.

jpg-pagespeed-i

ഭർത്താവ് മരണപ്പെട്ട രത്നമ്മാളിന്റെ രണ്ട് മക്കൾ നാഗർ കോവിലും ഒരാൾ കഴക്കൂട്ടത്തുമാണ് താമസം. തൊട്ടടുത്തടുത്ത് വീടുകളുള്ള ഇവിടെ പുലർച്ചെ മൂന്നുമണിയോടെയാണ് വാടക വീട്ടിൽ താമസക്കാരനായിരുന്ന പാലോട് സ്വദേശി രതീഷെന്ന് വിളിക്കുന്ന യുവാവും മറ്റൊരാളും രത്നമ്മാളിന്റെ മുറിയിൽ അതിക്രമിച്ച് കയറിയത്. തുണി ഉപയോഗിച്ച് വായ മൂടിക്കെട്ടി കൈയും കാലും ബന്ധിച്ചശേഷം ഇവരണിഞ്ഞിരുന്ന ആഭരണങ്ങൾ ഊരിയെടുക്കുകയായിരുന്നു. അതിനുശേഷം വീട്ടിലെ അലമാരകളും മേശയും അരിച്ചുപെറുക്കിയ സംഘം വീട്ടിൽ സൂക്ഷിച്ചിരുന്ന 700 രൂപയും കവർന്നു.

ബഹളമുണ്ടാക്കാനുള്ള ശ്രമത്തിനിടെ ഇവരുടെ ബലപ്രയോഗങ്ങൾക്കിരയായ രത്നമ്മാൾ അബോധാവസ്ഥയിലായി. കവർച്ചാ സംഘം രക്ഷപ്പെട്ടശേഷം ബോധം വീണ്ടുകിട്ടിയ രത്നമ്മാൾ പ്രയാസപ്പെട്ട് വായിലെ കെട്ടഴിച്ചശേഷം ഒച്ചവച്ചതോടെ അയൽവാസികളെത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+