ജംനാപ്യാരിയെ മോഷ്ടിച്ച് കടത്തുന്നതിനിടയിൽ പ്രതി പിടിയിൽ
പോത്തൻകോട്: വീടുകളിൽ വളർത്തുന്ന ആടുകളെ രാത്രിയിൽ മോഷ്ടിച്ച് ഓട്ടോറിക്ഷയിൽ കടത്തി ഇറച്ചി കച്ചവടക്കാർക്ക് വിൽക്കുന്ന സംഘത്തിലെ പ്രധാനി പിടിയിലായി. കരിമഠം കോളനിയിൽ ഷമീർ (27 ) ആണ് പിടിയിലായത്.കഴിഞ്ഞ ദിവസം രാത്രി 10 ന് പൊലീസ് പട്രോളിംഗിനിടെ അയിരൂപ്പാറ സ്കൂളിന് സമീപത്തെ ഇടറോഡിൽ നിന്നും ഒരാൾ ആടിനെ വലിച്ച് പിടിച്ച് കൊണ്ടുവരുന്നത് ശ്രദ്ധയിൽപ്പെട്ട പൊലീസുകാരാണ് ഇയാളെയും ജംനാപ്യാരി ഇനത്തിൽപ്പെട്ട ആടിനെയും കസ്റ്റഡിയിലെടുത്തത്.
സ്റ്റേഷനിൽ ചോദ്യം ചെയ്ത് മോഷണം നടത്തിയ സ്ഥലം മനസിലാക്കിയ ശേഷം പൊലീസ് അവിടെയെത്തുമ്പോൾ ഒരു സംഘം നാട്ടുകാർ പ്രദേശത്ത് ആടിനെ അന്വോഷിച്ച് നടക്കുകയായിരുന്നു. മയിലാടുംമുകൾ അൻസി ഭവനിൽ സുജിത്കുമാറിന്റെ ആടിനെയാണ് മോഷ്ടിച്ചത്. പ്രതി മുൻപും ഇത്തരത്തിലുള്ള കേസുകളിൽ പിടിയിലായിട്ടുണ്ട്. സി.ഐ. ഷാജി, എസ്.ഐ. അശ്വനി, രവീന്ദ്രൻ, എ.എസ്.ഐ. വിനോദ് സി.പി.ഒ. മാരായ സന്തോഷ്, ശ്രീജിത്ത് ,അരുൺ എന്നിവരടങ്ങിയ സംഘവുമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

ജംനാപ്യാരി
ക്ഷീരോത്പാദനത്തിന് പേരുകേട്ട ജംനാപ്യാരി ആടുകളെ ഉത്തരപ്രദേശിലാണ് കൂടുതല്‍ കണ്ടു വരുന്നത്.10 മാസത്തോളം നീണ്ടു നില്‍ക്കുന്നതാണ് ഇത്തരം ആടുകളുടെ കറവക്കാലം. പരമാവധി 5 ലിറ്റര്‍ പാലാണ് ജംനാപ്യാരി ഇനം ആടുകള്‍ നല്‍കുന്നത്. നല്ല വളര്‍ച്ചയെത്തിയ മുട്ടനാടിന് 90 മുതല്‍ 100 കിലോഗ്രാം ഭാരവും പെണ്ണാടിന് 60 മുതല്‍ 70കിലോഗ്രാം ഭാരവും ഉണ്ടാകും.
-
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍












Click it and Unblock the Notifications