തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജംനാപ്യാരിയെ മോഷ്ടിച്ച് കടത്തുന്നതിനിടയിൽ പ്രതി പിടിയിൽ

  • By Lekhaka
Google Oneindia Malayalam News

പോത്തൻകോട്: വീടുകളിൽ വളർത്തുന്ന ആടുകളെ രാത്രിയിൽ മോഷ്ടിച്ച് ഓട്ടോറിക്ഷയിൽ കടത്തി ഇറച്ചി കച്ചവടക്കാർക്ക് വിൽക്കുന്ന സംഘത്തിലെ പ്രധാനി പിടിയിലായി. കരിമഠം കോളനിയിൽ ഷമീർ (27 ) ആണ് പിടിയിലായത്.കഴിഞ്ഞ ദിവസം രാത്രി 10 ന് പൊലീസ് പട്രോളിംഗിനിടെ അയിരൂപ്പാറ സ്‌കൂളിന് സമീപത്തെ ഇടറോഡിൽ നിന്നും ഒരാൾ ആടിനെ വലിച്ച് പിടിച്ച് കൊണ്ടുവരുന്നത് ശ്രദ്ധയിൽപ്പെട്ട പൊലീസുകാരാണ് ഇയാളെയും ജംനാപ്യാരി ഇനത്തിൽപ്പെട്ട ആടിനെയും കസ്റ്റഡിയിലെടുത്തത്.

സ്റ്റേഷനിൽ ചോദ്യം ചെയ്ത് മോഷണം നടത്തിയ സ്ഥലം മനസിലാക്കിയ ശേഷം പൊലീസ് അവിടെയെത്തുമ്പോൾ ഒരു സംഘം നാട്ടുകാർ പ്രദേശത്ത് ആടിനെ അന്വോഷിച്ച് നടക്കുകയായിരുന്നു. മയിലാടുംമുകൾ അൻസി ഭവനിൽ സുജിത്കുമാറിന്റെ ആടിനെയാണ് മോഷ്ടിച്ചത്. പ്രതി മുൻപും ഇത്തരത്തിലുള്ള കേസുകളിൽ പിടിയിലായിട്ടുണ്ട്. സി.ഐ. ഷാജി, എസ്.ഐ. അശ്വനി, രവീന്ദ്രൻ, എ.എസ്.ഐ. വിനോദ് സി.പി.ഒ. മാരായ സന്തോഷ്, ശ്രീജിത്ത് ,അരുൺ എന്നിവരടങ്ങിയ സംഘവുമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

goat

ജംനാപ്യാരി

ക്ഷീരോത്പാദനത്തിന് പേരുകേട്ട ജംനാപ്യാരി ആടുകളെ ഉത്തരപ്രദേശിലാണ് കൂടുതല്‍ കണ്ടു വരുന്നത്.10 മാസത്തോളം നീണ്ടു നില്‍ക്കുന്നതാണ് ഇത്തരം ആടുകളുടെ കറവക്കാലം. പരമാവധി 5 ലിറ്റര്‍ പാലാണ് ജംനാപ്യാരി ഇനം ആടുകള്‍ നല്‍കുന്നത്. നല്ല വളര്‍ച്ചയെത്തിയ മുട്ടനാടിന് 90 മുതല്‍ 100 കിലോഗ്രാം ഭാരവും പെണ്ണാടിന് 60 മുതല്‍ 70കിലോഗ്രാം ഭാരവും ഉണ്ടാകും.

Thiruvananthapuram
English summary
Robber caught while stealing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X