ഭീമ ജ്വല്ലറി ഉടമയുടെ വീട്ടിൽ മോഷണം: സ്വർണ്ണവും വജ്രവും മോഷണം പോയി, മോഷണം അതീവ സുരക്ഷാ മേഖലയിൽ
തിരുവനന്തപുരം: ഭീമ ജ്വല്ലറി ഉടമയുടെ വീട്ടിൽ വൻ മോഷണം. കവടിയാറിലുള്ള വീട്ടിൽ ഇന്ന് പുലർച്ചെയാണ് മോഷണം നടന്നിട്ടുള്ളത്. മൂന്ന് ലക്ഷം രൂപ വിലവരുന്ന സ്വർണ്ണവും രണ്ടര ലക്ഷം രൂപയുടെ ഡയമണ്ടുമാണ് മോഷണം പോയിട്ടുള്ളത്. ഇതിനെല്ലാം പുറമേ അറുപതിനായിരം രൂപയും മോഷണം പോയിട്ടുണ്ട്.
വീട്ടിലേർപ്പെടുത്തിയിരുന്ന സുരക്ഷാ സംവിധാനങ്ങളെയും സുരക്ഷാ ജീവനക്കാരെയും മറികടന്നാണ് മോഷണം നടന്നിട്ടുള്ളത്. സുരക്ഷയ്ക്ക് വേണ്ടി വീട്ടിൽ നിരവധി പേരെ നിയോഗിച്ചിട്ടുണ്ടെന്നിരിക്കെ മോഷണം സംഭവിച്ചിട്ടുള്ളത് പോലീസിനെയും അത്ഭുതപ്പെടുത്തിയിട്ടുള്ളത്.

സിസിടിവികളും സുരക്ഷയ്ക്കായി നായകളെയും വിന്യസിച്ചിട്ടുണ്ട്.വിരലടയാള വിദഗ്ധരും ഡോ. പി ഗോവിന്ദന്റെ വീട്ടിലെത്തി പരിശോധന നടത്തിയിട്ടുള്ളത്. ബെംഗളൂരുവിലേക്ക് പോകുന്നതിനായി മക തയ്യാറാക്കി വെച്ച ബാഗാണ് മോഷണം പോയിട്ടുള്ളത്. മകളുടെ ആഭരണങ്ങളാണ് മോഷണം പോയിട്ടുള്ളത്. മ്യസിയം പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പുരുഷന്റെ ചിത്രമാണ് ലഭിച്ചിട്ടുള്ളത്.












Click it and Unblock the Notifications