തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കവർച്ചാക്കേസുകളിലെ പ്രതി 11 വർഷങ്ങൾക്കുശേഷം പിടിയിൽ: സംഭവം തിരുവനന്തപുരത്ത്

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം ജില്ലകളിലായി ഇരുപത്തഞ്ചോളം കവർച്ചാക്കേസുകളിലെ പ്രതി 11 വർഷങ്ങൾക്കുശേഷം അറസ്റ്റിലായി. വർക്കല വെട്ടൂർ അൻസിയ മൻസിലിൽ നൗഷാദ് (32) ആണ് പിടിയിലായത്. തിരുവനന്തപുരം ജില്ലാ കോടതിയടക്കം പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഇയാളെ കുണ്ടറ മാമൂടെന്ന സ്ഥലത്തുനിന്നാണ് പിടികൂടിയത്. 2006 മുതൽ 2009 വരെ വർക്കല, കടയ്ക്കാവൂർ, ചിറയിൻകീഴ്, പള്ളിക്കൽ, കൊല്ലം ജില്ലയിലെ പാരിപ്പള്ളി, പരവൂർ സ്റ്റേഷൻ പരിധിയിൽ സംഘം ചേർന്നാണ് കവർച്ചകൾ നടത്തിയത്.

<br> കത്വ കൂട്ട ബലാല്‍സംഗം: വിധിയില്‍ യൂത്ത്‌ലീഗിനും അഭിമാനം, കുടുംബത്തിന് വേണ്ടി ഹാജരായത് മുബീൻ ഫറൂഖി
കത്വ കൂട്ട ബലാല്‍സംഗം: വിധിയില്‍ യൂത്ത്‌ലീഗിനും അഭിമാനം, കുടുംബത്തിന് വേണ്ടി ഹാജരായത് മുബീൻ ഫറൂഖി


2007 ഏപ്രിൽ രണ്ടിന് ബൈക്കിലെത്തി വർക്കല ചെമ്മരുതി മുട്ടപ്പലം പൂവങ്കൽ ഹാരിസ് വില്ലയിൽ ഹസീനയുടെ കഴുത്തിൽക്കിടന്ന അഞ്ചുപവൻ സ്വർണമാല മോഷ്ടിച്ച കേസിലും 2007 ജൂൺ 30-ന് പുലർച്ചെ അയിരൂർ ചാരുംകുഴി ഹിൽവ്യൂ വില്ലയിൽ ലുക്ക്മാനെ തൃമ്പല്ലൂർ ക്ഷേത്രത്തിന്സമീപം ബൈക്ക് തടഞ്ഞ് വെട്ടിയശേഷം 70000 രൂപയും മൊബൈൽ ഫോണും മാലയും കവർന്ന കേസിലും പ്രതിയാണ്. 2007 ജൂൺ അഞ്ചിന് ചാവർകോട് പെട്രോൾ പമ്പിൽ മാനേജരായ പരവൂർ പൂതക്കുളം കോട്ടുവൻകോണം സുശീലഭവനിൽ ഷിബുവിനെ വെട്ടി പമ്പിൽ കെട്ടിയിട്ടശേഷം ഓഫീസിലെ അലമാര കുത്തിത്തുറന്ന് 61000 രൂപ കവർന്ന കേസും ഇയാൾക്കെതിരേയുണ്ട്.

noushad-156024

2006 സെപ്റ്റംബർ 10-ന് വെട്ടൂർ ആശാൻ മെമ്മോറിയൽ സ്കൂളിനു സമീപം സഫീനയുടെ ഫിർദൗസ് വീട്ടിൽനിന്ന്‌ 40 പവൻ സ്വർണാഭരണങ്ങളും 63000 രൂപയും മോഷ്ടിച്ച കേസിലും 2007 മാർച്ചിൽ ഒറ്റൂർ കെ.കെ.നിവാസിൽ രാജുവിന്റെ വീട്ടിൽനിന്ന് 18 പവൻ സ്വർണം കവർന്ന കേസിലും പ്രതിയാണ്. 2008 മാർച്ച് മൂന്നിന് പരവൂർ പൊഴിക്കര പദ്മവിലാസം വീട്ടിൽ ബിനുവിനെ യു.എ.ഇ. കറൻസി മാറ്റിനൽകാമെന്ന് പറഞ്ഞ് വെട്ടൂർ ഇളപ്പിൽ എന്ന സ്ഥലത്ത് കൂട്ടിക്കൊണ്ടുപോയി സ്വർണമാലയും 25000 രൂപയും കവർന്നശേഷം വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസും നൗഷാദിനെതിരെയുണ്ട്. റൂറൽ എസ്.പി. ബി.അശോക് കുമാറിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ വർക്കല ഇൻസ്‌പെക്ടർ ജി.ഗോപകുമാർ എസ്.ഐ.മാരായ ജി.എസ്.ശ്യാംജി, ജയകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

Thiruvananthapuram
English summary
Robbery case accused arrested after 11 years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X